ലണ്ടൻ: എഫ്.എ കപ്പിൽ ചെൽസി അഞ്ചാം റൗണ്ടിൽ കടന്നു. ല്യൂട്ടൺ ടൗണിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ചെൽസി തോൽപ്പിച്ചത്. താമി അബ്രഹാമിന്റെ ഹാട്രിക് മികവിലാണ് ജയം സ്വന്തമാക്കിയത്. സ്റ്റാംഫോഡ് ബ്രിഡ്ജിലെ സ്വന്തം തട്ടകത്തിലാണ് നീലപ്പട തകർപ്പൻ ജയം ആഘോഷിച്ചത്.
കളിയുടെ ഇരുപകുതികളിലുമായാണ് ചെൽസി ഗോളുകളിച്ചത്. ആദ്യ പകുതിയിൽ തന്നെ ചെൽസി മുന്നിലെത്തി. 11-ാം മിനിറ്റിലും 17-ാം മിനിറ്റിലും താമി അബ്രഹാമിന്റെ ഷോട്ടുകൾ ല്യൂട്ടൺ വലയിലെത്തി. മുപ്പതാം മിനിറ്റിൽ ഒരു ഗോൾ തിരിച്ചടിക്കാൻ ല്യൂട്ടൺ ക്ലബ്ബിനായി. ജോർദ്ദാൻ ക്ലാർക്കാണ് ഗോളടിച്ചത്. തുടർന്ന് 74-ാം മിനിറ്റിൽ താമിയുടെ ഹാട്രിക് ഗോളും വീണു. അഞ്ചാം റൗണ്ടിൽ ബാൺസ്ലേയാണ് ചെൽസിയുടെ എതിരാളികൾ.
Comments