ബർലിൻ: ജർമ്മൻ ലീഗിൽ നിലവിലെ ചാമ്പ്യന്മാരായ ബയേണിനും സീസണിലെ അട്ടിമറി ടീമായ യൂണിയൻ ബർലിനും നാളെ മത്സരം. ബയേൺ ഹോഫെൻഹേമിനേയും ബർലിൻ മോൺഷൻ ഗ്ലാഡ്ബാഷിനേയും നേരിടും. ആകെ നാലു മത്സരങ്ങളാണ് ലീഗിൽ നടക്കുന്നത്. മറ്റ് മത്സരങ്ങളിൽ വെർഡർ ഷാൽക്കയേയും എൻട്രാഷെ ഫ്രാങ്ക്ഫർട്ട് ക്ലബ്ബ് ഹെർത്തയേയും നേരിടും.
മികച്ച ഒരു ജയം ബയേണിന് അനിവാര്യമാണ്. നേരിയ ഗോൾ വ്യത്യാസത്തിലാണ് ലീഗിലെ മത്സരങ്ങളിൽ ബയേൺ ജയിച്ചത്. ആഗസ്ബർഗിനെ എതിരില്ലാത്ത ഒരു ഗോളിനും ഫ്രീബർഗിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കുമാണ് കഴിഞ്ഞ കളികളിൽ തോൽപ്പിച്ചത്. എന്നാൽ ബയേൺ 2-3ന് മോൺഷൻ ഗ്ലാഡ്ബാഷിനോട് അപ്രതീക്ഷിത തോൽവിയും ഏറ്റുവാങ്ങിയിരുന്നു.















