ദോഹ* ഖത്തറില്‍ പ്രതിദിന കൊറോണ രോഗികളുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ധനവ്
രണ്ടാംതരംഗത്തിന്റെ സൂചനയെന്ന് അധികൃതര്‍. രോഗികളുടെ എണ്ണം ഇനിയും
ക്രമാനുഗതമായി ഉയര്‍ന്നാല്‍ കടുത്ത നിയന്ത്രണങ്ങള്‍ വീണ്ടും
ഏര്‍പ്പെടുത്തേണ്ടി വരുമെന്നും പൊതുജനാരോഗ്യ മന്ത്രാലയം മുന്നറിയിപ്പു
നല്കി. ഹമദ് മെഡിക്കല്‍ കോര്പറേഷന് സാംക്രമിക രോഗപ്രതിരോധ വിഭാഗം
മേധാവിയും കൊറോണ ദേശീയാരോഗ്യ സ്ട്രാറ്റജിക് ഗ്രൂപ് അധ്യക്ഷനുമായ ഡോ.
അബ്ദുല്ലത്തീഫ് അല്‍ ഖാല്‍ ആണ് ഇക്കാര്യങ്ങള്‍
വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയത്.
കഴിഞ്ഞ 10 ദിവസത്തിനിടെ പ്രതിദിന രോഗികളുടെ എണ്ണത്തില്‍
ഇരട്ടിയിലേറെയാണ് വര്‍ധന. ഇത് ആശങ്കാജനകമാണ്. ഒത്തുചേരലുകള്‍,
വിവാഹാഘോഷങ്ങള്‍ എന്നിവയിലൊക്കെ കൊറോണ മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍
ആളുകള്‍ കാട്ടുന്ന അലംഭാവമാണ് രോഗബാധ കൂടാന്‍ ഇടയാക്കുന്നതെന്നും
അദ്ദേഹം പറഞ്ഞു.
Comments