അഹമ്മദാബാഹ്: കൊറോണ കാലത്തെ ആദ്യ അന്താരാഷ്‌ട്ര പരമ്പരയിലെ മൂന്നൂം നാലും ടെസ്റ്റുകൾക്കായി അഹമ്മദാബാദിലെ മൊട്ടേര സ്റ്റേഡിയം ഒരുങ്ങി. ആദ്യ രണ്ടു ടെസ്റ്റുകളും നടക്കാനിരിക്കുന്ന ചെന്നൈയിലെ ചിദംബരം സ്റ്റേഡിയത്തിൽ കാണികൾക്ക് പ്രവേശനമില്ലെന്നാണ് തീരുമാനം. കാണികളെ പ്രവേശിപ്പിക്കുന്ന ഗുജറാത്തിലെ മത്സരങ്ങൾ കാണാൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും അസോസി യേഷൻ ക്ഷണം നൽകിയിരിക്കുകയാണ്.
കാണികളെ കയറ്റുമെന്ന പ്രഖ്യാപനം ഇന്നലെയാണ് ബി.സി.സി.ഐ എടുത്തത്. കേന്ദ്ര ആരോഗ്യവകുപ്പിന്റെ മാനദണ്ഡം അനുസരിച്ചാണ് പ്രവേശനം അനുവദി ക്കുക. ഗുജറാത്തിലെ ക്രിക്കറ്റ് ആരാധകർക്ക് വലിയൊരു ആശ്വാസമാണ് ഇന്ത്യ-ഇംഗ്ലണ്ട് പരമ്പര. മൊട്ടരയിലെ സ്റ്റേഡിയത്തിൽ നടക്കാനിരിക്കുന്ന മൂന്നും നാലും ടെസ്റ്റുകൾക്കായി കാണികളെ പ്രവേശിപ്പിക്കുകയാണ്. താരങ്ങൾക്കും ആവേശമാകുന്ന തരത്തിലേക്ക് മത്സരങ്ങൾ മാറുമെന്നും ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷൻ അറിയിച്ചു.
സ്‌റ്റേഡിയത്തിന്റെ ആകെ സീറ്റുകളിൽ അമ്പത് ശതമാനം സ്ഥലമാണ് കാണികൾക്ക് ലഭിക്കുക. ഇതിനിടെ രണ്ടാം ടെസ്റ്റിനായി ചിദംബരം സ്റ്റേഡിയത്തിൽ പകുതി കാണികളെ കയറ്റാനാകുമോ എന്ന ചർച്ചയും പുരോഗമിക്കുകയാണ്.















