ലണ്ടൻ: ഇംഗ്ലീഷ് പ്രീമീയർ ലീഗിൽ ചെൽസിക്കും ലിവർപൂളിനും മികച്ച ജയം. ചെൽസി ബേൺലിയേയും ലിവർപൂൾ വെസ്റ്റ്ഹാമിനേയും തോൽപ്പിച്ചു. ചെൽസിയുടെ ജയം എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ബേൺലിക്കെതിരെയായിരുന്നു. ലിവർപൂളിന്റെ ജയം 3-1ന് വെസ്റ്റ്ഹാമിനെതിരെയായിരുന്നു.
ചെൽസി ബേൺലി മത്സരത്തിൽ ഇരുപകുതികളിലുമായാണ് ഗോളുകൾ വീണത്. സീസർ ആപ്പിലിക്കുയേറ്റയാണ് 40-ാം മിനിറ്റിൽ ആദ്യ ഗോൾ നേടി. മാർക്കോസ് അലോൺസോ 84 -ാം മിനിറ്റിലും ഗോൾ നേടി. സൂപ്പർ താരം മുഹമ്മദ് സലയുടെ ഇരട്ട ഗോളിന്റെ മികവിലാണ് ലിവർപൂൾ മുന്നേറിയത്. വെസ്റ്റ് ഹാമിനെതിരെ 57, 68 മിനിറ്റിലാണ് സല ഗോൾ നേടിയത്. 84-ാം മിനിറ്റിൽ ജോർജ്ജിനിയോ വിനാൾഡം മൂന്നാം ഗോളും നേടി. വെസ്റ്റ് ഹാമിനായി ക്രേഗ് ഡോസൺ 87-ാം മിനിറ്റിൽ ആശ്വാസഗോൾ നേടി.
Comments