ചെന്നൈ: ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റിൽ ഇംഗ്ലണ്ടിന് രണ്ടു വിക്കറ്റ് നഷ്ടമായി. ഒടുവിൽ വിവരം ലഭിക്കുന്പോൾ ഡോമിനിക് സിബ്ലേ 24 റൺസിനും ക്യാപ്റ്റൻ ജോ റൂട്ട് 4 റൺസുമായി ക്രീസിലുണ്ട്. സ്കോർ 2 വിക്കറ്റ് നഷ്ടത്തിൽ 67 റൺസ്.
ആദ്യവിക്കറ്റ് വീണത് റോറീ ബേൺസിന്റേതായിരുന്നു. 24-ാം ഓവറിൽ 33 റൺസെടുത്തു നിൽക്കേ അശ്വിന്റെ പന്തിലാണ് ബേൺസ് പുറത്തായത്. വിക്കറ്റിന് പിന്നിൽ ഋഷഭ് പന്താണ് ക്യാച്ചെടുത്തത്. തുടർന്നെത്തിയ ഡാൻ ലോറൻസിനെ തന്റെ അതിവേഗ പന്തിൽ ബൂംമ്ര വിക്കറ്റിന് മുന്നിൽ കുടുക്കി പൂജ്യത്തിന് പറഞ്ഞയച്ചു.
ടോസ് നേടിയ ഇംഗ്ലണ്ടിന്റെ തുടക്കം വളരെ ശ്രദ്ധയോടെയായിരുന്നു. ഇംഗ്ലണ്ട് ചായക്ക് പിരിയുമ്പോൾ 13 ഓവറിൽ വിക്കറ്റ് നഷ്ടപ്പെടാതെ 35 റൺസ് മാത്രമാണ് എടുത്തത്. ഓപ്പണർമാരായ റോറി ബേൺസിനേയും ഡോം സിബ്ലിയേയും റൺസ് നേടാന്‍ അവസരം നൽകാത്തവിധം കൃത്യതയോടെയാണ് ഇന്ത്യൻ ബൗളർമാർ പന്തെറിഞ്ഞത്.
ഇന്ത്യക്കായി ഇഷാന്ത് ശർമ്മ , ജസപ്രീത് ബൂംമ്ര , രവിചന്ദ്ര അശ്വിൻ, ഷഹബാസ് നദീം എന്നിവരാണ് ഇതുവരെ പന്തെറിഞ്ഞത്.















