എം.ബി രാജേഷിൻറെ ഭാര്യയ്ക്ക് യോഗ്യതയില്ല, റാങ്ക് ലിസ്റ്റ് അട്ടിമറിച്ചതിൽ നടപടി വേണം: വിദഗ്ദ്ധസമിതിയുടെ കത്ത് പുറത്ത്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

എം.ബി രാജേഷിന്റെ ഭാര്യയ്‌ക്ക് യോഗ്യതയില്ല, റാങ്ക് ലിസ്റ്റ് അട്ടിമറിച്ചതിൽ നടപടി വേണം: വിദഗ്‌ദ്ധസമിതിയുടെ കത്ത് പുറത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 6, 2021, 01:24 pm IST
FacebookTwitterWhatsAppTelegram

കൊച്ചി: കാലടി സര്‍വകലാശാലയില്‍ അദ്ധ്യാപന പരിചയമില്ലാത്തയാളെയാണ്  നിയമിച്ചതെന്ന് വിദഗ്‌ദ്ധ സമിതി. സർവ്വകലാശാലയ്‌ക്ക് അസിസ്റ്റൻറ് പ്രൊഫസറെ നിയമിക്കാൻ അർഹതയുള്ള വിദഗ്‌ദ്ധ സമിതിയിലെ മൂന്ന് അംഗങ്ങളാണ് റിപ്പോർട്ട് നൽകിയത്. ഡോ. പി.പവിത്രന്‍, ഡോ.കെ.എം.ഭരതന്‍, ഡോ.ഉമര്‍തറമേല്‍ എന്നീ മൂന്നംഗങ്ങളാണ് സർവ്വകലാശാലയ്‌ക്ക് കത്ത് നൽകിയത്.മികച്ച ഉദ്യോഗാർത്ഥികളെ പിന്തള്ളിയാണ് റാങ്ക് പട്ടിക അട്ടിമറിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു.

മുസ്ലീം സംവരണ പട്ടികയിൽ ഒന്നാം റാങ്ക് നൽകിയാണ് എം.ബി രാജേഷിന്റെ ഭാര്യയ്‌ക്ക് നിയമനം നൽകിയത്. അവർക്ക് വേണ്ട യോഗ്യതകളില്ല. വേണ്ടത്ര അദ്ധ്യാപന പരിചയമോ പ്രസിദ്ധീകരണങ്ങളോ ഇല്ല.  മികച്ച രണ്ടോ മൂന്നോ ഉദ്യോഗാർത്ഥികളെ പിന്തള്ളിയാണ് എം.ബി രാജേഷിന്റെ ഭാര്യയ്‌ക്ക് ജോലി നൽകിയത്. റാങ്ക് ലിസ്റ്റ് സിന്‍ഡിക്കേറ്റ് അംഗങ്ങളാണ് അട്ടിമറിച്ചതെന്നാണ് വിദഗ്ധ സമിതിയിലെ അംഗങ്ങളുടെ കത്തിൽ വ്യക്തമാക്കുന്നത്.

അഭിമുഖ പരീക്ഷക്ക് ശേഷം വിദഗ്ധസമിതി കൂടിയാലോചിച്ച് തയ്യാറാക്കിയ റാങ്ക് പട്ടിക അട്ടിമറിച്ചെന്നും  കത്തിൽ ചൂണ്ടിക്കാട്ടുന്നു. ഈ തീരുമാനവും നിയമനവും തെറ്റാണെന്ന് എന്നിവര്‍ വ്യക്തമാക്കുന്നു. സര്‍വ്വകലാശാല അധികാരികള്‍ക്ക് ഇഷ്ടമുള്ളവര്‍ക്ക് ജോലിനല്‍കാനാണെങ്കില്‍ എന്തിനാണ് വിദഗ്ധസമിതി എന്നാണ് കത്തിലെ ചോദ്യം.

അനധികൃതമായി എം.ബിരാജേഷിന്‍റെ ഭാര്യക്ക് നല്‍കിയ നിയമനം മരവിപ്പിക്കണമെന്നും റാങ്ക് പട്ടിക അനുസരിച്ച് നിയനം നടത്തണമെന്നും വിദഗ്ധസമിതി അംഗങ്ങള്‍ ആവശ്യപ്പെട്ടു. നേരത്തെ വിദഗ്‌ദ്ധ സമിതി തയ്യാറാക്കിയ പട്ടികയിലെ ആളുകളെ നിയമിക്കണമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

അദ്ധ്യാപകരെന്ന നിലയില്‍ ഉള്ള ധാര്‍മിക ഉത്തരവാദിത്വം മുന്‍നിറുത്തിയാണ് വിസിക്ക് കത്തെഴുതുന്നതെന്നും അംഗങ്ങൾ കത്തിൽ എടുത്തുപറയുന്നു. കുറഞ്ഞത് ഇരുപത്തി അഞ്ച് വർഷമെങ്കിലും പരിചയമുള്ള സബ്ജക്റ്റ് എക്സ്പേർട്ടുകളാണ് കത്ത് നൽകിയ അംഗങ്ങൾ. ഇത് തങ്ങളുടെ ധാർമ്മികതയെ ചോദ്യം ചെയ്യുന്ന കാര്യങ്ങളാണെന്നും അംഗങ്ങൾ വ്യക്തമാക്കുന്നു.

Tags: m b rajesh
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

Latest News

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies