ചെന്നൈ: ഇന്ത്യ ഇംഗ്ലണ്ട് പരമ്പരയിലെ മൂന്നാം ദിനം തന്റെ പേരിൽ കുറിക്കപ്പെട്ട സന്തോഷത്തിലാണ് ഇംഗ്ലീഷ് ബൗളർ ഡോം ബോസ്സ്. ഇന്ത്യൻ മണ്ണിൽ ആദ്യമായി പന്തെറിഞ്ഞ ഡോം നേടിയത് നിർണ്ണായകമായ നാലു വിക്കറ്റുകൾ ഇന്ത്യയെ സമ്മർദ്ദത്തിലാക്കിയിരിക്കുകയാണ്.
തന്റെ സ്വപ്‌ന വിക്കറ്റ് ലഭിച്ച സന്തോഷത്തിലാണ് ഡോം ബോസ്സ്. ഇന്ത്യൻ ബാറ്റിംഗിൽ ആ താരത്തെ പുറത്താക്കിയാൽ ടീമിന് വലിയ ആഘാതമാകുമെന്ന് ഉറപ്പാണെന്നും ബോസ്സ് പറഞ്ഞു. മറ്റാരുമല്ല നായകൻ വിരാട് കോഹ്ലിയായിരുന്നു ബോസ്സിന്റെ ആദ്യ ഇര. വിരാടിനെ പുറത്താക്കാനുദ്ദേശിച്ച് വളരെ കണക്കുകൂട്ടി തന്നെയാണ് പന്തെറിഞ്ഞതെന്ന് പറഞ്ഞ ബോസ്സ് തന്റെ പന്തിൽ വിരാട് പുറത്താകുമെന്ന് നൂറു ശതമാനവും ഉറപ്പിച്ചിരുന്നെന്നും മാദ്ധ്യമങ്ങളോട് പറഞ്ഞു. ഇന്ത്യൻ മദ്ധ്യനിരയെ പുറത്താക്കി ഇംഗ്ലണ്ടിന് മേൽകൈ നൽകിയിരിക്കുകയാണ് 23 കാരനായ ഈ ഇംഗ്ലീഷ് ബൗളർ. ഡോം ബോസ്സ് തന്റെ 13-ാം ടെസ്റ്റാണ് കളിക്കുന്നത്. കഴിഞ്ഞ ശ്രീലങ്കൻ പര്യടനത്തിൽ 12 വിക്കറ്റുകൾ നേടിയ ആത്മവിശ്വാസത്തിലുമാണ് ബോസ്സ്.















