ഭവൻസ് ബഹ്റൈൻ ഇന്ത്യൻ സ്കൂൾ വാർഷിക അവാർഡ് ദാന ചടങ്ങ് സംഘടിപ്പിച്ചു. വിവിധ ഇന്റർ സ്കൂൾ മത്സരങ്ങളിലെ വിജയികൾ,100% ഹാജർ ഉള്ളവർ, അക്കാദമിക് മികവ് കാണിച്ച വിദ്യാർത്ഥികൾ എന്നിവരെ ചടങ്ങിൽ ആദരിച്ചു.കൊറോണ മാനദണ്ഡങ്ങൾ പാലിച്ച് ഓൺലൈനായി നടന്ന പരിപാടിയിൽ ബഹ്റൈനിലെ ഇന്ത്യൻ സ്ഥാനപതി പിയൂഷ് ശ്രീവാസ്തവ മുഖ്യാതിഥിയായിരുന്നു. സ്കൂൾ വാർഷിക മാസികയായ ഭവാനുഭവിന്റെ പ്രകാശനവും പിയൂഷ് ശ്രീവാസ്തവ നിർവ്വഹിച്ചു.സ്കൂൾ ചെയർമാൻ എൻ.കെ. രാമചന്ദ്രൻ, വൈസ് ചെയർമാൻ, സൂരജ് രാമചന്ദ്രൻ, ഡയറക്ടർമാരായ ഹിമാൻഷു വർമ്മ, റിതു വർമ്മ, ദിവ്യ രാജേഷ് രാമചന്ദ്രൻ , പ്രിൻസിപ്പൽ സാജി ജേക്കബ് തുടങ്ങിയവർ സംസാരിച്ചു.
Comments