സൈബറിടത്തിൽ പോരാട്ടം ശക്തമാക്കണം: ഇതിനായി ബിജെപിയുടെ ദേശീയ തന്ത്രങ്ങൾ മാതൃകയാക്കണമെന്ന അഭിപ്രായവുമായി സിപിഎം നേതൃത്വം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സൈബറിടത്തിൽ പോരാട്ടം ശക്തമാക്കണം: ഇതിനായി ബിജെപിയുടെ ദേശീയ തന്ത്രങ്ങൾ മാതൃകയാക്കണമെന്ന അഭിപ്രായവുമായി സിപിഎം നേതൃത്വം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 8, 2021, 01:26 pm IST
FacebookTwitterWhatsAppTelegram

കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാൻ സൈബർ പ്രചാരണം ശക്തമാക്കാൻ സിപിഎം തീരുമാനം. പാർട്ടി സംസ്ഥാന നേത്വത്തിന്റെ തീരുമാനത്തോടെയായിരിക്കും സൈബർ പ്രചാരണ പദ്ധതികൾ ആസൂത്രണം ചെയ്യുക .ഇതിനായി ബിജെപിയെ മാതൃകയാക്കാനാണ് സിപിഎം സംസ്ഥാന സൈബർ വിദഗ്‌ദ്ധരുടെ ഉപദേശം. ബി.ജെ.പിയും നരേന്ദ്രമോദിയും ലോകസഭ തിരഞ്ഞെടുപ്പിൽ വിജയം കൈവരിച്ച അതേ തന്ത്രങ്ങൾ ഇവിടെയും പയറ്റണമെന്നാണ് സിപിഎം നേതൃത്വത്തിൽ വന്ന അഭിപ്രായങ്ങൾ.

സംഘപരിവാർ പ്രസ്ഥാനങ്ങളിലെ അണികൾ സമൂഹമാദ്ധ്യമങ്ങളിൽ സംഘടിതമായാണ് നീങ്ങുന്നതെന്നാണ് സിപിഎം നേതൃത്വത്തിന്റെ വിലയിരുത്തൽ. സമൂഹമാദ്ധ്യമങ്ങളിൽ സിപിഎം അണികളും ശക്തമാണെങ്കിലും ഇതിൽ പാർട്ടിയുടെ നിയന്ത്രണമില്ലത്തത് പോരായ്മയായി സംഘടന വിലയിരുത്തുന്നു. നിയന്ത്രണത്തിന് സംസ്ഥാനതല സമിതിയുംസൈബർ വിംഗിനെ നിയന്ത്രിക്കാൻ സംസ്ഥാന കമ്മിറ്റി പ്രത്യേകസമിതിയെയും ഇതിനോടകം നിയോഗിച്ചിട്ടുണ്ട്

സംസ്ഥാനത്ത് നിരവധി പ്രതിസന്ധികളിലൂടെ പാർട്ടിയും സർക്കാരും കടന്നുപോകുമ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ പോലും പ്രതിരോധം സൃഷ്ടിക്കാൻ സാധിക്കാത്തത് ഇക്കാരണത്താലാണെന്നും നേതൃത്വം വിലയിരുത്തുന്നു. പാർട്ടിക്കെതിരെ വിവാദങ്ങൾ ഉയരുമ്പോൾ ക്യാപ്സൂൾ രൂപത്തിൽ മറുപടി താഴെത്തട്ടിലെത്തിക്കാൻ തീരുമാനം ഉണ്ടായെങ്കിലും ഇതൊന്നും സമൂഹമാദ്ധ്യമങ്ങളിലോ സമൂഹത്തിലോ ചർച്ചയാക്കാൻ പാർട്ടിക്ക് സാധിക്കുന്നില്ലെന്നാണ് വിലയിരുത്തൽ.

എസ്.എഫ്.ഐ, ഡി. വൈ.എഫ്.ഐ, എൻ.ജി.ഒ യൂണിയൻ, കെ.എസ്.ടി.എ എന്നിവയിലെ പ്രവർത്തകരെ തിരഞ്ഞെടുത്ത് സൈബർ പോരാട്ടത്തിനിറക്കാനാണ് സി.പി.എം നേതൃത്വത്തിന്റെ തീരുമാനം.ഇവരിൽ ഡിസൈനിംഗ് ,എഴുത്ത്, വീഡിയോ എഡിറ്റിംഗ് എന്നിവയിൽ പരിചയസമ്പന്നരായവർക്കുള്ള രജിസ്‌ട്രേഷനും   ആരംഭിച്ചുകഴിഞ്ഞു.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ആയിരത്തോളം പ്രവർത്തകരാണ്  ഇതിനോടകം തന്നെ പേര് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രദേശികതലത്തിലും ജില്ലാ കമ്മിറ്റികൾക്കും സൈബർ വിംഗുകളുണ്ടെങ്കിലും വിവാദങ്ങൾ ഒഴിവാക്കി ഏകീകൃത മുഖമുണ്ടാക്കുവാനാണ് സംസ്ഥാന കമ്മിറ്റിയുടെ നേത്യത്വത്തിൽ നേരിട്ട് സൈബർ വിംഗ് രൂപീകരിക്കുന്നത്.

ആകർഷകമായ പോസ്റ്റുകളും പ്രധാന നേതാക്കളുടെ വീഡിയോയും എതിർ പാർട്ടികളെ കുറിച്ചുള്ള ട്രോളുകളും പ്രചരിപ്പിക്കാനാണ് ആദ്യതീരുമാനം.സൈബറിടത്തിൽ സജീവമാകുന്നതോടെ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പുതുതലമുറയുടെ വോട്ടുകൾ നേടാൻ കഴിയുമെന്ന വിശ്വാസത്തിലാണ് സി.പി.എം.

Tags: cpm kerala
ShareTweetSendShare

More News from this section

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

നിർമാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies