ചെന്നൈ: ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിന്റെ നിർണ്ണായക ദിനത്തിൽ ഇന്ത്യക്ക് ബാറ്റിംഗ് തകർച്ച. ജെയിംസ് ആൻഡേഴ്സൺ തുടർച്ചയായി നേടിയ രണ്ടു വിക്കറ്റുകളാണ് ഇന്ത്യയുടെ മുൻ നിരയെ തകർത്തത്. രോഹിത് ശർമ്മയെ ഇന്നലെ നഷ്ടമായ ഇന്ത്യക്ക് രാവിലെ ചേതേശ്വർ പൂജാരയേയും നഷ്ടമായി. 2 ന് 92 എന്ന ഭേദപ്പെട്ട നിലയിൽ നിന്നാണ് 4ന് 92ലേക്ക് പൊടുന്നനെ വീണത്. 50 റൺസെടുത്തു നിന്ന ഗില്ലിനെ ബൗൾഡാക്കിയ ആൻഡേഴ്സൺ പൂജ്യത്തിന് രഹാനയേയും ക്ലീൻ ബൗൾഡാക്കി. ഇന്നു രാവിലെ പൂജാരയെ ലീച്ചാണ് വീഴ്‌ത്തിയത്.
ഒടുവിൽ വിവരം ലഭിക്കുമ്പോൾ 12 റൺസുമായി കോഹ്ലിയും റണ്ണെടുക്കാതെ ഋഷഭ് പന്തുമാണ് ക്രീസിലുള്ളത്.















