ആവേശപ്പോരാട്ടത്തിനൊടുവിൽ ഒഡീഷക്കെതിരെ ബ്ലാസ്റ്റേഴ്സിന് സമനില 
Friday, July 3 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ആവേശപ്പോരാട്ടത്തിനൊടുവിൽ ഒഡീഷക്കെതിരെ ബ്ലാസ്റ്റേഴ്സിന് സമനില 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 11, 2021, 10:53 pm IST
FacebookTwitterWhatsAppTelegram

ഫത്തോര്‍ദ: തകര്‍പ്പന്‍ കളി പുറത്തെടുത്തിട്ടും ഒഡീഷ എഫ്‌സിക്കെതിരെ ഐഎസ്എല്ലില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന് സമനില. 2-2നാണ് കളി അവസാനിച്ചത്. ബ്ലാസ്‌റ്റേഴ്‌സിനായി ജോര്‍ദാന്‍ മറെയും ഗാരി ഹൂപ്പറും ഗോളടിച്ചു. ഒഡീഷയ്‌ക്കായി ദ്യേഗോ മൗറീസിയോ ഇരട്ടഗോളടിച്ചു.

കളിയില്‍ ബ്ലാസ്‌റ്റേഴ്‌സ് പൂര്‍ണനിയന്ത്രണമാണ് നേടിയത്. എങ്കിലും കിട്ടിയ അവസരങ്ങള്‍ ലക്ഷ്യത്തിലെത്തിക്കാനായില്ല. ആദ്യപകുതിയില്‍ ഒരു ഗോളിന് പിന്നിട്ടുനിന്ന ശേഷമാണ് രണ്ടെണ്ണം നേടി ബ്ലാസ്‌റ്റേഴ്‌സ് തിരിച്ചടിച്ചത്. എന്നാല്‍ 74ാം മിനിറ്റില്‍ മൗറീസിയോയുടെ ഗോള്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ ജയ പ്രതീക്ഷ കെടുത്തി.

കളിയുടെ രണ്ടാം മിനിറ്റില്‍ തന്നെ ബ്ലാസ്‌റ്റേഴ്‌സ് മികച്ച മുന്നേറ്റം നടത്തി. പന്തുമായി ഹൂപ്പര്‍ ഒഡീഷ ഗോള്‍ മേഖല ലക്ഷ്യമാക്കി കുതിച്ചു. മറെയ്‌ക്ക് പാസ് നല്‍കാനുള്ള ശ്രമം ഒഡീഷ പ്രതിരോധം തടഞ്ഞു. ഒമ്പതാം മിനിറ്റില്‍ മറെയുടെ ഷോട്ട് ക്രോസ് ബാറിന് മുകളിലൂടെ പറന്നു. ആദ്യഘട്ടത്തില്‍ കളിയുടെ നിയന്ത്രണം പൂര്‍ണമായും ബ്ലാസ്‌റ്റേഴ്‌സിന് കിട്ടിയെങ്കിലും ഗോളിലേക്ക് കൃത്യമായുള്ള ആക്രമണം ഉണ്ടായില്ല. 20ാം മിനിറ്റില്‍ ഒഡീഷയുടെ രാകേഷ് പ്രധാന് കിട്ടിയ അവസരം പാഴായി. 26ാം മിനിറ്റില്‍ രാഹുലിന് ബോക്‌സില്‍വച്ച് കിട്ടിയ ക്രോസ് മുതലാക്കാനായില്ല. 28ാം മിനിറ്റില്‍ ഒഡീഷയുടെ അപകടകരമായ നീക്കത്തെ ആല്‍ബിനോയുടെ ജാഗ്രത തടഞ്ഞു. ബോക്‌സിലേക്ക് കുതിച്ചെത്തിയ മൗറീസിയോ പന്തില്‍ കാല്‍തൊടുംമുമ്പ് ആല്‍ബിനോ കൈപ്പടിയിലൊതുക്കുകയായിരുന്നു.

ആദ്യ പകുതിക്ക് തൊട്ടുമുമ്പ് രാഹുല്‍ തൊടുത്ത ലോംഗ് റേഞ്ച് ഷോട്ടും വലയില്‍ കടന്നില്ല. എന്നാല്‍ കളിഗതിക്കെതിരായി ആദ്യപകുതി തീരുംമുമ്പ് ഒഡീഷ ലീഡ് നേടി. ജെറിയുടെ നീക്കത്തില്‍ മൗറീസിയോ ഗോള്‍ കീപ്പര്‍ ആല്‍ബിനോയെ കീഴടക്കി. തിരിച്ചടിക്കാനുള്ള ഊര്‍ജവുമായാണ് ബ്ലാസ്‌റ്റേഴ്‌സ് രണ്ടാംപകുതിയില്‍ ഇറങ്ങിയത്.

48ാം മിനിറ്റില്‍ ആദ്യനീക്കം കണ്ടു. സഹലിന്റെ ഷോട്ട് പുറത്തേക്ക്. പിന്നാലെ ഗോമെസിന്റെ നീക്കം. അതും പക്ഷേ, വലയിലെത്തിയില്ല. എന്നാല്‍ 52ാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ ആക്രമണങ്ങള്‍ക്ക് പൂര്‍ണത വന്നു. ഹൂപ്പറുടെ ബോക്‌സിലേക്കുള്ള കുതിപ്പില്‍ നിന്നായിരുന്നു തുടക്കം. മാര്‍ക്ക് ചെയ്യാതിരുന്ന മറെയിലേക്ക് ഹൂപ്പര്‍ പന്ത് നല്‍കി. മറെ പന്ത് വലയിലാക്കി.

മിനിറ്റുകള്‍ക്കുള്ളില്‍ ഹൂപ്പറുടെ മറ്റൊരു തകര്‍പ്പന്‍ നീക്കം കണ്ടു. ഗോമെസിന്റെ ലോംഗ് ബോള്‍ സഹാല്‍ പിടിച്ചെടുത്തു. സഹല്‍ പന്തുമായി മുന്നേറി. പിന്നെ ഹൂപ്പറിലേക്ക്. ഈ ഇംഗ്ലീഷുകാരന്റെ കൃത്യതയുള്ള ഷോട്ട് അര്‍ഷ്ദീപിനെ മറികടന്നു. ഒരു ഗോള്‍ ലീഡില്‍ മുന്നേറുമ്പോഴായിരുന്നു ഒഡീഷ സമനില പിടിച്ചത്. 74ാം മിനിറ്റില്‍ ബ്രാഡ് ഇന്‍മാന്റെ സ്‌ക്വയര്‍ പാസ് മൗറീസിയക്ക് കിട്ടി. ബ്രസീലുകാരന്‍ എളുപ്പത്തില്‍ ലക്ഷ്യം കണ്ടു.

17 കളിയില്‍ 16 പോയിന്റാണ് ബ്ലാസ്‌റ്റേഴ്‌സിന്. 16ന് ഹൈദരാബാദ് എഫ്‌സിയുമായിട്ടാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ അടുത്ത മത്സരം.

ShareTweetSendShare

More News from this section

ഐസിസി ടി20 റാങ്കിങ്ങില്‍ ഇന്ത്യയ്‌ക്ക് ഇരട്ട നേട്ടം; അഭിഷേക് ശര്‍മയെ മറികടന്ന് ഇഷാന്‍ കിഷന്‍ ലോക ഒന്നാം നമ്പര്‍ താരം

മെസിയുടെ റെക്കോര്‍ഡിന് ഇനി ഒരു ഗോള്‍ മാത്രം അകലെ! എംബാപ്പെയുടെ ഇരട്ടഗോളില്‍ ഫ്രാന്‍സ് കുതിപ്പ്; ഗോള്‍ഡന്‍ ബൂട്ടില്‍ ഒന്നാമന്‍, ഹാളണ്ടും പിന്നാലെ

86ാം മിനിറ്റിലെ ഹാളണ്ട് മാജിക്; ഐവറി കോസ്റ്റിനെ വീഴ്‌ത്തി നോര്‍വെ പ്രീ ക്വാര്‍ട്ടറില്‍; എതിരാളികള്‍ ബ്രസീല്‍; തീപാറും പോരാട്ടം

40 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ഇക്വഡോറിനെ വീഴ്‌ത്തി മെക്‌സിക്കോ പ്രീക്വാര്‍ട്ടറില്‍

ബ്ലൂ ടൈഗേഴ്‌സിന്റെ സഹ ഉടമയായി ക്രിസ് ഗെയ്ല്‍; കൊച്ചി ബ്ലൂ ടൈഗേഴ്‌സിനും കേരള ക്രിക്കറ്റിനും കരുത്തേകുമെന്ന് മാനേജിങ് ഡയറക്ടര്‍

മാപ്പപേക്ഷ പരിഗണിച്ചു; മൂന്ന് വർഷത്തെ വിലക്ക് നീങ്ങി; ശ്രീശാന്തിന് തിരിച്ചുവരവിന് വഴി തുറന്ന് കേരള ക്രിക്കറ്റ് അസോസിയേഷൻ

Latest News

പാലക്കാടിന്റെ മടിത്തട്ടിലെ മനോഹരമായ ‘സേവ് ദി ഡേറ്റ്’ ലൊക്കേഷനുകൾ

കേരള സർവകലാശാല സെനറ്റ് യോഗം അലങ്കോലപ്പെടുത്തി; ഇടതംഗങ്ങൾ വിദ്യാർഥി സമൂഹത്തോട് മാപ്പ് പറയണമെന്ന് ആവശ്യം

ചുരിദാർ പ്രവേശന വിവാദത്തിന് വിരാമം; ആചാരത്തിൽ മാറ്റമില്ലെന്ന് ക്ഷേത്രഭരണസമിതി; ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ പഴയ വസ്ത്രധാരണരീതി തുടരും

ആദ്യകാല മലയാളം ബ്ലോഗർ ജി. അശോക് കുമാർ കർത്ത അന്തരിച്ചു; വിടവാങ്ങിയത് ‘അക്ഷരക്കഷായം’ ബ്ലോഗിന്റെ സ്രഷ്ടാവ്

ചെന്നൈ–മംഗളൂരു വെസ്റ്റ് കോസ്റ്റ് എക്സ്പ്രസിന് സമയമാറ്റം; യാത്രക്കാർ ജാഗ്രത പാലിക്കുക

പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ച എട്ട് പവനോളം സ്വർണം നഷ്ടപ്പെട്ടു; കരിപ്പൂർ മുൻ എസ്‌എച്ച്ഒ അബ്ബാസ് അലിയ്‌ക്ക് സസ്പെൻഷൻ

എറണാകുളത്ത് പ്രിന്റിങ് പ്രസ്സിൽ വൻ തീപിടിത്തം; ലക്ഷങ്ങളുടെ നഷ്ടം ; ഒന്നര മണിക്കൂറിന് ശേഷം നിയന്ത്രണത്തിൽ

കഞ്ചാവ് കച്ചവടം ചോദ്യം ചെയ്ത മുത്തശ്ശിയെ കൊലപ്പെടുത്തി; ചെറുമകനെ വെടിവെച്ച് വീഴ്‌ത്തി പിടികൂടി പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies