ചെന്നൈ: ഇംഗ്ലണ്ടിനെതിരെ രണ്ടാം ടെസ്റ്റിൽ ഇന്ത്യക്ക് പ്രതീക്ഷയായി ചെപ്പോക്കിലെ പിച്ച്. രണ്ടാം ടെസ്റ്റിൽ ഉപയോഗിക്കുന്ന പിച്ച് സ്പിന്നിന് അനുകൂലമായിരിക്കുമെന്നാണ് സൂചന. ആദ്യ ടെസ്റ്റിൽ ഇന്ത്യ നിര ഇംഗ്ലണ്ടിന്റെ സ്പിന്നർമാരോടും പേസ് ബൗളർമാരോടും ഒരു പോലെ പൊരുതാനാവാതെ കീഴടങ്ങുകയായിരുന്നു. ഒപ്പം ആദ്യ ഇന്നിംഗ്‌സിൽ ഇന്ത്യൻ ബൗളർമാർ യഥേഷ്ടം റൺസ് വിട്ടുകൊടുത്തതാണ് 227 റൺസിന്റെ വൻ തോൽവി ഏറ്റുവാങ്ങേണ്ടി വന്നത്.
എതിരാളികളെ മുന്നൂറ് റൺസിനപ്പുറം വിടാതിരിക്കാൻ ഇന്ത്യൻ സ്പിന്നർമാർക്കാവും വിധം നന്നായി പന്തുകൾ കുത്തിതിരിയുന്ന പിച്ചാണ് കാത്തിരിക്കുന്നതെന്നാണ് ക്യുറേറ്റർ രമേശ് കുമാർ അവകാശപ്പെടുന്നത്. ആദ്യ ടെസ്റ്റിൽ സ്പിന്നർമാർക്കും പേസർമാർക്കും ഒരു പോലെ ഗുണം ചെയ്ത പിച്ചിലാണ് കളി നടന്നത്. ഇന്ത്യയുടെ സ്പിന്നർമാരെ പിച്ച് തുണച്ചപ്പോൾ രണ്ടാം ഇന്നിംഗ്‌സിൽ അശ്വിൻ വിക്കറ്റ് കൊയ്തു. ഇംഗ്ലണ്ടിന്റെ സ്പിന്നർമാർക്കും പേസർമാർക്കും ഒരു വിക്കറ്റ് ഭാഗ്യം കൊണ്ടുവന്നു. ലീച്ചും ആൻഡേഴ്സണും ഇന്ത്യയെ തകർത്തത് ഫലപ്രദമായ സ്പിൻ-പേസ് കോമ്പിനേഷനിലൂടെയായിരുന്നു.















