ബംഗളൂരു: ഇന്ത്യൻ ടീമിലേക്കുള്ള പ്രധാന കടമ്പയായ കായിക ക്ഷമത ഒടുവിൽ സഞ്ജു സാംസൺ തെളിയിച്ചു. ഇന്നലെ പൂർത്തിയാക്കാൻ പറ്റാതിരുന്ന ഓട്ടമത്സരത്തിലെ കുറവാണ് ഇന്ന് സഞ്ജു പരിഹരിച്ചത്. രണ്ടു കിലോമീറ്റർ ദൂരം നിശ്ചിത സമയത്ത് ഓടി പൂർത്തിയാക്കേണ്ട പരീക്ഷയാണ് രണ്ടാം വട്ടം സഞ്ജു പാസ്സായത്. സഞ്ജു ഉൾപ്പടെ ആറ് താരങ്ങൾ ഇന്നലെ ആദ്യ ഘട്ടത്തിൽ പരാജയപ്പെട്ടെങ്കിലും രണ്ടാമതും അവസരം ലഭിക്കുകയായിരുന്നു. 8.30 മിനിറ്റിനുള്ളിലാണ് ബാറ്റ്സ്മാന്മാർ രണ്ടു കിലോമീറ്റർ ദൂരം താണ്ടേണ്ടത്. ബൗളർമാരിത് 8.15 മിനിറ്റിലും പൂർത്തിയാക്കണം.
നിലവിൽ കേരളത്തിനായി വിജയ് ഹസാരെ ഏകദിന ടീമിലാണ് സഞ്ജുവുള്ളത്. ഇംഗ്ലണ്ട് പര്യടനത്തിൽ ടി20യിലുള്ള സഞ്ജുവിന് കായിക ക്ഷമത വേണമെന്ന് ബി.സി.സി.ഐ തീരുമാനിക്കുകയായിരുന്നു. ഓസീസിനെതിരെ ടി20യിൽ തിളങ്ങാതിരുന്ന സഞ്ജു പക്ഷെ മുഷ്താഖ് അലിയിൽ കേരളത്തെ നയിച്ച് മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. കരുത്തരായ മുംബൈയെ കേരളം മുഷ്താഖ് അലി ട്രോഫിയിൽ തോൽപ്പിച്ചിരുന്നു.
Comments