ചെന്നൈ: വിമർശകർക്ക് എന്നും കളിയിലൂടെ മറുപടി നൽകാറുള്ള താരമാണ് ഋഷഭ് പന്ത്. ബാറ്റിംഗിലും കീപ്പിംഗിലും പന്ത് നിരവധി തവണ പല രീതിയിലുള്ള വിമർശനങ്ങൾക്കും ഇരയായിട്ടുണ്ട്. എന്നാൽ, ഇംഗ്ലീഷ് താരം ഒലി പോപ്പിനെ പുറത്താക്കിയ പന്തിന്റെ ഉഗ്രൻ ക്യാച്ച് ആരാധകർ ഇപ്പോൾ ആഘോഷമാക്കിയിരിക്കുകയാണ്.
ഇംഗ്ലണ്ട് ഇന്നിംഗ്‌സിന്റെ 39-ാം ഓവറിലാണ് വിമർശകരെ പോലും കൈയ്യടിപ്പിച്ച പന്തിന്റെ പ്രകടനമെത്തിയത്. സിറാജിന്റെ ഓവറിലെ ആദ്യ പന്ത് ലെഗ് സൈഡിലേയ്‌ക്ക് അൽപ്പമൊന്ന് മൂവ് ചെയ്തു. എന്നാൽ പോപ്പിന്റെ കണക്കുകൂട്ടലുകൾ തെറ്റിച്ച് പന്ത് ഗ്ലൗവിൽ തട്ടി പിന്നിലേയ്‌ക്ക്. അൽപ്പമൊന്ന് സ്‌ട്രെച്ച് ചെയ്ത ഋഷഭ് ഒരു ഫുൾ ലെംഗ്ത് ഡൈവിംഗ് ക്യാച്ചിലൂടെയാണ് പോപ്പിനെ പുറത്താക്കിയത്.
https://twitter.com/cricket_cri/status/1360862358109888512?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1360862358109888512%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.hindustantimes.com%2Fcricket%2Ftwitter-on-fire-after-rishabh-pant-takes-flying-catch-to-dismiss-ollie-pope-on-india-vs-england-2nd-test-off-mohammed-siraj-bowling-watch-pant-catch-video-101613291268511.html
പന്തിന്റെ ക്യാച്ചിനെ ഫ്‌ലൈയിംഗ് ക്യാച്ച് എന്നാണ് ബിസിസിഐ വിശ്വസിപ്പിച്ചത്. സ്‌പൈഡർമാനെന്നും സൂപ്പർമാനെന്നുമുള്ള വിശേഷണങ്ങളുമായി നിരവധിയാളുകളാണ് പന്തിന്റെ ക്യാച്ച് സമൂഹ മാദ്ധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്. ബാറ്റിംഗിലും കീപ്പിംഗിലും കമന്ററിയിലുമെല്ലാം പന്ത് മികച്ച ഒരു എന്റർടെയ്‌നറാണെന്നും കോഹ്‌ലിപ്പടയിലെ പ്രധാന താരമായി പന്ത് മാറിയെന്നുമൊക്കെയുള്ള പ്രതികരണങ്ങളും വന്നിട്ടുണ്ട്.















