ചെന്നൈ: നിർണ്ണായക സമയത്ത് രക്ഷകരായി വിരാട് കോഹ്ലി അശ്വിൻ കൂട്ടുകെട്ട് പിരിഞ്ഞു. കോഹ്ലി തന്റെ 25-ാം അർദ്ധസെഞ്ച്വറിയാണ് നേടിയ ശേഷം മൊയിൻ അലിയുടെ പന്തിലാണ് വിക്കറ്റിന് മുന്നിൽ കുടുങ്ങി പുറത്തായത്. 149 പന്തിലാണ് കോഹ്ലി 62 റൺസ് എടുത്തത്. വിരാട് കോഹ്ലിയും അശ്വിനും ഏഴാം വിക്കറ്റിൽ 96 റൺസിന്റെ കൂട്ടുകെട്ടാണ്ഉണ്ടാക്കിയത്. തൊട്ടു പുറകേ രണ്ടു റൺസെടുത്ത കുൽദീപ് യാദവും മൊയീൻ അലിയുടെ തന്നെ പന്തിൽ പുറത്തായി. ആറു വിക്കറ്റുകൾ തുടരെ വീണ സമയത്താണ് രവിചന്ദ്ര അശ്വിൻ രക്ഷയായത്. ഒടുവിൽ വിവരം ലഭിക്കുമ്പോൾ അശ്വിൻ 61 റൺസുമായും റൺസെടുക്കാതെ ഇഷാന്ത് ശർമ്മയും ക്രീസിലുണ്ട്. ഇന്ത്യ 68 ഓവറിൽ എട്ടിന് 210 എന്ന നിലയിലാണ്.
സ്‌കോർ 106ന് ആറ് എന്ന നിലയിൽ നിൽക്കോമ്പോഴാണ് അശ്വിൻ കോഹ്ലിക്ക് കൂട്ടായെത്തിയത്. 45 പന്തിലാണ് അശ്വിൻ 35 റൺസെടുത്തത്. വളരെ സമർത്ഥമായി വിക്കറ്റിന് പിന്നിലെ ഫോക്‌സിന്റെ നീക്കങ്ങളാണ് ഇന്ത്യൻ മുൻ നിരയെ തകർത്തത്. രോഹിത് ശർമ്മ ഫോക്‌സിന്റെ അതിവേഗ നീക്കത്തിലാണ് സ്റ്റംപ്ഡ് ഔട്ടായത്. പൂജാര റണ്ണൗട്ടാവുകയായിരുന്നു. അനാവശ്യ ഷോട്ടിനായി ലീച്ചിനെ കയറിയടിക്കാനായി ക്രീസ് വിട്ടിറങ്ങിയതാണ് ഋഷഭ് പന്തിന് വിനയായത്. അജിങ്ക്യാ രഹാനെ മൊയിൻ അലിയുടെ പന്തിൽ ഒലി പോപ് പിടിച്ചാണ് പുറത്തായത്. അക്‌സർ പട്ടേലിനെ മൊയീൻ അലി വിക്കറ്റിന് മുന്നിൽ കുടുക്കി.















