ചെന്നൈ:ആദ്യ ടെസ്റ്റിലെ തോൽവിക്ക് പകരം വീട്ടാനൊരുങ്ങി ഇന്ത്യ. ഒടുവിൽ വിവരം കിട്ടുമ്പോൾ ഇംഗ്ലീഷ് ടീം 116 ന് 7 എന്ന നിലയിലാണ്. ഉച്ച ഭക്ഷണത്തിന് പിരിയുന്പോള്‍ ക്യാപ്റ്റൻ ജോ റൂട്ട് 33 റൺസുമായി പുറത്താകാതെ നിൽക്കു കയാണ്. നാലാം ദിനമായ ഇന്ന് നാലു വിക്കറ്റുകളാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. മൂന്നിന് 53 എന്ന നിലയിൽ നാലാം ദിനം ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിന് ബെൻ സ്റ്റോക്സിന്റെയും ലോറൻസിന്റെയും ഒല്ലി പോപ്പിന്റേയും വിക്കറ്റുകളാണ് നഷ്ടമായത് . എട്ടു റൺസിൽ സ്റ്റോക്സിനെ അശ്വിൻ വിരാട് കോലിയുടെ കയ്യിലെത്തിച്ചപ്പോൾ റിഷഭ് പന്തിന്റെ ഉജ്ജ്വലമായ സ്റ്റംപിംഗിൽ 26 റൺസെടുത്ത ലോറൻസ് പുറത്തായി. ഒല്ലി പോപ്പിനെ അക്സർ പട്ടേലിന്റെ പന്തിൽ ഇഷാന്ത് ശർമ്മ പിടിച്ച് പുറത്താക്കി. ബെൻ ഫോക്സിനെ കുൽദീപ് യാദവ് രണ്ട് റൺസിന് പുറത്താക്കി.
ആദ്യ ടെസ്റ്റിൽ കാണിച്ച വീറും വാശിയും ബാറ്റിംഗിൽ പുറത്തെടുക്കാനാകാതെ വിഷമിക്കുകയാണ് ജോ റൂട്ട്. ചെന്നൈ മണ്ണിലെ തന്റെ എല്ലാ അനുഭവ പരിചയവും പുറത്തെടുത്താണ് അശ്വിന്റെ പോരാട്ടം. ചെന്നൈ താരത്തിന്റെ ഉജ്ജ്വല സെഞ്ച്വ റിയും വിക്കറ്റു വേട്ടയും ഇന്ത്യയെ വിജയത്തിലേക്ക് അടുപ്പിക്കുകയാണ്. ഇന്ത്യക്കായി മൂന്ന് വിക്കറ്റ് നേടിയ അക്‌സർ പട്ടേൽ തന്റെ അരങ്ങേറ്റ ടെസ്റ്റ് അവിസ്മരണീയമാക്കുകയാണ്.















