ജോഹന്നാസ്ബർഗ്: ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് മുൻ നായകൻ ഫാഫ് ഡ്യൂപ്ലസി വിരമിച്ചു. അന്താരാഷ്ട്ര ടെസ്റ്റ് ക്രിക്കറ്റിൽ നിന്നുള്ള വിരമിക്കലാണ് പ്രഖ്യാപിച്ചത്. തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് ഡ്യൂപ്ലെസി വിരമിക്കൽ തീരുമാനം ക്രിക്കറ്റ് ലോകത്തെ അറിയിച്ചത്.
36കാരനായ ഡ്യൂപ്ലെസി 63 ടെസ്റ്റ് മത്സരങ്ങളാണ് ദക്ഷിണാഫ്രിക്കയ്ക്കായി കളിച്ചത്. നാലായിരത്തിലധികം റൺസ് നേടിയ താരമാണ് ഡ്യൂപ്ലെസി. ‘എന്റെ ഹൃദയം വളരെ ശുദ്ധമാണ്. ഇതാണ് ശരിയായ സമയം. ഇനി പുതിയൊരു അദ്ധ്യായം തുടങ്ങുകയാണ്.’ഡ്യൂപ്ലെസി തന്റെ വിരമിക്കൽ സന്ദേശമായി കുറിച്ചു.
ഓസ്ട്രേലിയക്കെതിരെ അഡ്ലെയ്ഡിലാണ് 2012 നവംബറിൽ ഡ്യൂപ്ലെസി ടെസ്റ്റിൽ അരങ്ങേറ്റം കുറിച്ചത്. അവസാന മത്സരം റാവൽപിണ്ഡിയിൽ പാകിസ്താനെ തിരെയായിരുന്നു. അവസാന ടെസ്റ്റിൽ ആകെ 55 റൺസ് മാത്രമാണ് ഡ്യൂപ്ലസിക്കെ ടുക്കാനായത്. ടെസ്റ്റിൽ 10 സെഞ്ച്വറികളും 21 അർദ്ധ സെഞ്ച്വറികളുമടക്കം 4163 റൺസാണ് നേടിയിട്ടുള്ളത്. ഏറ്റവും ഉയർന്ന സ്കോർ 2020 ഡിസംബറിൽ ശ്രീലങ്കയ്ക്കെതിരെ നേടിയ 199 റൺസാണ്. നായകനെന്ന നിലയിൽ ടീമിനെ 36 ടെസ്റ്റിൽ നയിച്ച ഡ്യൂപ്ലെസി 18 തവണയാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്.
Comments