ലണ്ടൻ: മുന്നേറാനുള്ള ടോട്ടനത്തിന്റെ പോരാട്ടത്തെ തടഞ്ഞ് വെസ്റ്റ്ഹാം. ഹാരീ കെയിന്റെ ടീമിനെ വെസ്റ്റ് ഹാം തോൽപ്പിച്ചത് ഒന്നിനെതിരെ രണ്ടു ഗോളുകൾ ക്കാണ്. കളിയുടെ ആദ്യ നിമിഷങ്ങളിൽ തന്നെ വെസ്റ്റ് ഹാം ടോട്ടനം വലകുലുക്കി. 5-ാം മിനിറ്റിൽ അന്റോണിയോയാണ് ഗോളടിച്ചത്. 47-ാം മിനിറ്റിൽ വെസ്റ്റ്ഹാം വീണ്ടും ഗോളടിച്ചു. ഫോർണാൽസ് നൽകിയ പന്താണ് ലിംഗാർഡ് വലയിലാക്കിയത്.
ആദ്യപകുതിയിൽ തന്നെ പിന്നോട്ട് പോയ ടോട്ടനം രണ്ടാം പകുതിയുടെ പകുതി സമയത്താണ് അൽപ്പമെങ്കിലും പോരാട്ടവീര്യം കാണിച്ചത്. 64-ാം മിനിറ്റിലാണ് ടോട്ടനത്തിന് ലീഡ് കുറയ്ക്കാനായത്.ബലേയുടെ പന്തിനെ ലൂക്കാസ് മൗരയാണ് വെസ്റ്റ്ഹാമിന്റെ വലയിലേക്ക് തൊടുത്തത്. ജയത്തോടെ വെസ്റ്റ്ഹാം ചെൽസിക്കും ലിവർപൂളിനും മുകളിൽ നാലാം സ്ഥാനത്തേക്ക് കയറി.
Comments