ബാഴ്സലോണ: ക്യാംപ് നൗവിൽ അനായാസ ജയം പ്രതീക്ഷിച്ച ബാഴ്സയ്ക്ക് സമനില കുരുക്ക്. കാഡിസാണ് ബാഴ്സയുടെ കുതിപ്പ് തടഞ്ഞത്. ഇരു ടീമുകളും ഒരോ ഗോളുകൾ വീതമടിച്ചാണ് സമനിലയിൽ പിരിഞ്ഞത്.
കളിയുടെ 32-ാം മിനിറ്റിൽ മെസ്സിയാണ് ബാഴ്സയ്ക്കായി ഗോൾ നേടിയത്. പെനാൽറ്റിയാണ് ഗോളാക്കിയത്. കളി തീരാൻ ഒരു മിനിറ്റ് ബാക്കിനിൽക്കേയാണ് കാഡിസിന് അവസരം വീണുകിട്ടിയത്. 89-ാം മിനിറ്റിലെ പെനാൽറ്റിയാണ് സമനില ഗോളായി മാറിയത്.
ലീഗ് പട്ടികയിൽ 23 മത്സരങ്ങൾ പൂർത്തിയായ ബാഴ്സ 14 ജയങ്ങളും അഞ്ച് സമനിലകളും നാല് തോൽവികളുമടക്കം 47 പോയിന്റുമായി മൂന്നാം സ്ഥാനത്താണ്. പട്ടികയിൽ അത്ലറ്റികോ മാഡ്രിഡ് 55 പോയിന്റുകളുമായി ഒന്നാം സ്ഥാനത്തും റയൽ 52 പോയിന്റുമായി രണ്ടാം സ്ഥാനത്തുമാണ്. ബാഴ്സയ്ക്ക് തൊട്ടു പിന്നിൽ നാലാം സ്ഥാനത്ത് 45 പോയിന്റുകളുമായി സെവിയയാണുള്ളത്. അഞ്ചാം സ്ഥാനത്ത് റയൽ സോസിഡാഡുമുണ്ട്.
Comments