ബാഴ്സലോണ: കാഡിസിനോട് സമനിലയിൽ പിരിയേണ്ടി വന്നെങ്കിലും ക്ലബ്ബ് ചരിത്രത്തിൽ റെക്കോഡിട്ട് ലയണൽ മെസി. ബാഴ്സയ്ക്കായി ഏറ്റവും കൂടുതൽ മത്സരം കളിക്കുന്ന താരമെന്ന നേട്ടമാണ് മെസി സ്വന്തമാക്കിയത്.
കളിയുടെ 32-ാം മിനിറ്റിലെ പെനാൽറ്റി ഗോളാക്കിയാണ് മെസി ക്യാംപ് നൗവിനെ ഇളക്കിമറിച്ചത്. സീസണിലെ 21-ാം ഗോളാണ് മെസ്സി നേടിയത്. ബാഴ്സയ്ക്കായി ഒരുമിച്ച് കളിച്ചവരാണ് മെസിയും സാവിയും. 2015ൽ സാവി ബാഴ്സ വിട്ടു. ഇന്നലെ കളത്തിലറങ്ങിയതോടെ ക്ലബ്ബിനായി 506 മത്സരം കളിക്കുന്ന താരമായി മെസ്സി മാറി. ഗോൾവേട്ടയിലും സാവിയേക്കാൾ ആറ് ഗോളുകൾക്ക് പിന്നിൽ മാത്രമാണ് മെസിയുള്ളത്.
എല്ലാ മത്സരങ്ങളിലുമായി സാവി 767 ഗോളുകൾ നേടിയപ്പോൾ മെസി 761ൽ നിൽക്കുകയാണ്. ബാഴ്സലോണയ്ക്കായി ഏറ്റവുമധികം ഗോൾ നേടിയത് മെസിയാണ് 654 ഗോളുകളാണ് മെസി സ്വന്തമാക്കിയത്. ടീമിന് വേണ്ടി ക്യാപ് നൗവിൽ ഏറ്റവുമധികം വിജയം കൊണ്ടുവന്നതും മെസിയാണ്.
Comments