കൊൽക്കത്ത: സി.ബി.ഐയ്‌ക്കെതിരെ നേരിട്ട് പോരിനിറങ്ങി മമതാ ബാനർജി. കൽക്കരി കുംഭകോണത്തിന്റെ പേരിൽ മരുമകൻ അഭിഷേക് ബാനർജിയെ ചോദ്യം ചെയ്യുന്നതിനെ തിരെയാണ് മമത രംഗത്തെത്തിയത്. ഇന്ന് ഉച്ചയ്‌ക്ക് സി.ബി.ഐ എത്തുന്നതിന് മുൻപ് അഭിഷേകിന്റെ വീട്ടിലേക്ക് മമത എല്ലാ തിരക്കുകളും മാറ്റിവെച്ച് പാഞ്ഞെത്തുകയായിരുന്നു. കഴിഞ്ഞ ദിവസം അഭിഷേക് ബാനർജിയുടെ ഭാര്യ രുജിരയെ സി.ബി.ഐ ചോദ്യം ചെയ്തതാണ് മമതയെ ചൊടിപ്പിച്ചത്. മമത തിരികെ പോയി നിമിഷങ്ങൾക്കുള്ളിൽ സി.ബി.ഐ സംഘം അഭിഷേകിന്റെ വീട്ടിലെത്തി.
വൻ കുംഭകോണമാണ് ലോകസഭാ എം.പി കൂടിയായ അഭിഷേകിനെതിരെ സി.ബി.ഐ അന്വേഷിക്കുന്നത്. അഭിഷേകിനും ഭാര്യയ്‌ക്കും മറ്റ് ചിലർക്കും കൽക്കരി പണമിടപാടിലും നികുതി വെട്ടിപ്പിലും പങ്കുണ്ടെന്നാണ് സി.ബി.ഐ കണ്ടെത്തൽ. ഉച്ചയ്‌ക്ക് 12.30ന് അഭിഷേകിന്റെ കൊൽക്കത്തയിലെ വസതിയിലെത്തിയ സി.ബി.ഐ ഉദ്യോഗസ്ഥർ 1.30ന് മടങ്ങി.
Comments