കുവൈറ്റ് സിറ്റി – സാരഥി കുവൈറ്റ് മോട്ടിവേഷണൽ ക്ലാസ് സംഘടിപ്പിച്ചു. ഇന്ത്യൻ സ്ഥാനപതി സിബി ജോർജ് ഉദ്ഘാടനം ചെയ്ത് കുട്ടികളെ മോട്ടിവേറ്റ് ചെയ്ത് സംസാരിച്ചു. “Magic of Thinking Big” എന്ന വിഷയത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് പി.വിജയൻ. IPS കുട്ടികളുമായി സംവദിച്ചു. കുവൈറ്റിൽനിന്ന് കൂടാതെ ഇന്ത്യ,ബഹ്റൈൻ, ദുബായ് എന്നി രാജ്യങ്ങളിൽ നിന്നും കൂടി ഏകദേശം 250 ൽ പരം കുട്ടികൾ പരിപാടിയിൽ പങ്കെടുത്തു. SCFE ഡയറക്ടർ റിട്ട്. കേണൽ എസ് വിജയൻ സ്വാഗതം ആശംസിച്ച ചടങ്ങിൽ സാരഥി കുവൈറ്റ് പ്രസിഡന്റ് സജീവ് നാരായണൻ പി.വിജയൻ. IPS നെ മെമെന്റോ നൽകി ആദരിക്കുകയും, പങ്കെടുത്ത എല്ലാപേർക്കുമുള്ള കൃതജ്ഞത രേഖപ്പെടുത്തുകയും ചെയ്തു.
സാരഥി ട്രസ്റ്റ് ചെയർമാൻ സുരേഷ് കെ, സാരഥി ജനറൽ സെക്രട്ടറിബിജു സി.വി, പ്രോഗ്രാം കൺവീനർ ബിനു എം കെ, ട്രസ്റ്റ് സെക്രട്ടറിവിനോദ് സി എസ്, ട്രസ്റ്റ് വൈസ് ചെയര്മാൻ സജീവ് കുമാർ, വനിതാവേദി ചെയർപേഴ്സൺ ബിന്ദു സജീവ്, സാരഥി വൈസ്. പ്രസിഡന്റ് ജയകുമാർ N.S, സെക്രട്ടറി നിഖിൽ ചാമക്കാലയിൽ, പൗർണമി സംഗീത്, ട്രസ്റ്റ് ട്രഷറർ ലിവിൻ രാമചന്ദ്രൻ, അശ്വിൻ സി.വി, ഗുരുകുലം ചീഫ് കോർഡിനേറ്റർ മനു മോഹൻ എന്നിവർ നേതൃത്വം നൽകി.
Comments