സച്ചിൻ പറഞ്ഞു പെട്ടെന്ന് കളി തീർക്കാൻ ; അടിച്ചു തകർത്ത് വീരു ; ശൈലിക്ക് ഒരു മാറ്റവുമില്ലെന്ന് ആരാധകർ - വീഡിയോ
Sunday, October 11 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

സച്ചിൻ പറഞ്ഞു പെട്ടെന്ന് കളി തീർക്കാൻ ; അടിച്ചു തകർത്ത് വീരു ; ശൈലിക്ക് ഒരു മാറ്റവുമില്ലെന്ന് ആരാധകർ – വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 6, 2021, 09:20 am IST
Facebook
Twitter
WhatsAppTelegram

റായ്‌പൂർ : മൈതാനങ്ങളെ കിടിലം കൊള്ളിച്ച സ്വതസിദ്ധമായ വീരു സ്റ്റൈൽ ബാറ്റിംഗിനെ അക്കാലത്ത് കമന്റേറ്റർമാർ സ്ഥിരമായി വിശേഷിപ്പിച്ചത് സ്റ്റാൻഡ് ആൻഡ് ഡെലിവർ എന്നായിരുന്നു. ബാറ്റിംഗിൽ കോപ്പി ബുക്ക് സ്റ്റൈൽ പിന്തുടരാതെ ക്രിക്കറ്റിൽ ഉയരങ്ങൾ കീഴടക്കിയ മറ്റൊരു ബാറ്റ്സ്മാനുണ്ടോയെന്ന് സംശയമാണ്. കൃത്യമായ കണ്ണ്- കൈ സമന്വയത്തിലൂടെയായിരുന്നു വീരുവിന്റെ ബാറ്റിംഗ്. അതിന് ഒരു കോട്ടവും വന്നിട്ടില്ലെന്ന് തെളിയിക്കുന്നതാണ് ഇന്നലെ റായ്പൂരിൽ ബംഗ്ലാദേശ് ലെജൻഡിനെതിരെ പുറത്തെടുത്ത കിടിലൻ ഇന്നിംഗ്സ്.

റോഡ് സേഫ്റ്റി 20-20 സീരീസിൽ 35 പന്തിൽ എൺപതു റൺസാണ് വീരേന്ദർ സേവാഗ് ഇന്നലെ അടിച്ചു കൂട്ടിയത്. ഇന്ത്യയുടെ ഏറ്റവും മികച്ച ഓപ്പണിംഗ് സഖ്യത്തെ ഓർമ്മപ്പെടുത്തി വീരുവിന് കൂട്ടായുണ്ടായത് സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കറും. ബംഗ്ലാദേശ് മുന്നോട്ടു വച്ച 110 റൺസ് വിജയ ലക്ഷ്യം വെറും പത്ത് ഓവറിലാണ് ഇരുവരും ചേർന്ന് മറികടന്നത്. പെട്ടെന്ന് കളി തീർക്കാൻ സച്ചിൻ പറഞ്ഞെന്നും അതിനനുസരിച്ചാണ് അടിച്ചു തകർത്തതെന്നുമാണ് സേവാഗ് കളിക്ക് ശേഷം പറഞ്ഞത്.

https://youtu.be/f1lr7PhE6bs

ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് ലെജൻഡ് 19.4 ഓവറിൽ 109 റൺസിന് എല്ലാവരും പുറത്തായി. രണ്ടു വിക്കറ്റുകൾ വീതം വീഴ്‌ത്തിയ പ്രഗ്യാൻ ഓജയും യുവരാജ് സിംഗുമാണ് ബൗളിംഗിൽ തിളങ്ങിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ വീരുവും സച്ചിനും ആദ്യം മുതൽ തന്നെ ആക്രമിച്ചു കളിച്ചതോടെ ബംഗ്ലാദേശ് ബൗളർമാർ നന്നായി തല്ലുവാങ്ങിക്കൂട്ടി. 35 പന്തിൽ 5 കൂറ്റൻ സിക്സറുകളും പത്ത് ബൗണ്ടറികളുമായി വീരു എൺപത് റൺസ് അടിച്ചു കൂട്ടിയപ്പോൾ 26 പന്തിൽ അഞ്ച് മനോഹരമായ ബൗണ്ടറികൾ നേടി 32 റൺസെടുത്ത് സച്ചിനും പിന്തുണ നൽകി.

https://youtu.be/0uo_1CYmQCA

ലോക ക്രിക്കറ്റിനെ ആവേശം കൊള്ളിച്ച ക്രിക്കറ്റ് മഹാരഥന്മാരെ പ്രായമോ സാഹചര്യങ്ങളോ തളർത്തിയിട്ടില്ലെന്ന് വ്യക്തമാക്കുന്ന മനോഹര ഇന്നിംഗ്സുകളായിരുന്നു അത്.

 

Tags: SACHINRoad Safety
Share
Tweet
SendShare

More News from this section

സൂര്യകുമാറിന്റെ റെക്കോര്‍ഡ് ഇനി പഴങ്കഥ; 1,024 പന്തില്‍ 2,000 ടി20 റണ്‍സ് തികച്ച് അഭിഷേക് ശര്‍മ്മ

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

Latest News

ടി എം ഡബ്ല്യൂഎ റിയാദ് ബാഡ്മിന്റണ്‍ സീസണ്‍ 5 സംഘടിപ്പിച്ചു

അഭിജീത് ദിപ്‌കെയുടെ മുത്തശ്ശിയുടെ മരണവിവരം കൃത്യസമയത്ത് അറിയിച്ചിരുന്നു; തെളിവായി വീഡിയോ പുറത്ത് വിട്ട് ഡല്‍ഹി പൊലീസ്

തമിഴ്‌നാടിന്റെ വികസനത്തിന് കേന്ദ്രത്തിന്റെ പൂര്‍ണ പിന്തുണ; മുഖ്യമന്ത്രി വിജയ്‌ക്കൊപ്പം പ്രവര്‍ത്തിക്കുമെന്ന് പ്രധാനമന്ത്രി മോദി

വിമാനത്തിനുള്ളില്‍ ഇലക്ട്രോണിക് ഉപകരണത്തില്‍നിന്ന് പുക; ഡല്‍ഹിചെന്നൈ ഇന്‍ഡിഗോ വിമാനം ഹൈദരാബാദിലേക്ക് തിരിച്ചുവിട്ടു

കളിച്ചുകൊണ്ടിരിക്കെ കാണാതായ അഞ്ചുവയസുകാരി കിണറ്റില്‍ മരിച്ച നിലയില്‍; തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്ന് സംശയം; സുരക്ഷാ ജീവനക്കാരനായി തിരച്ചില്‍

ശ്വാസകോശത്തില്‍ മുഴ; മാര്‍പ്പാപ്പയെ റോമിലെ ആശുപത്രിയില്‍ ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കും

ചാലക്കുടിയില്‍ ഭര്‍തൃഗൃഹത്തില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി; ഭര്‍ത്താവിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്

ഭീകരാക്രമണങ്ങള്‍ വര്‍ധിക്കുന്നു, ഭരണസംവിധാനം തകര്‍ന്നെന്ന് ആരോപണം; പിടിഐ സര്‍ക്കാരിനെ പുറത്താക്കി പാകിസ്ഥാന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies