ലക്നൗ : അനധികൃത കയ്യേറ്റങ്ങൾക്കെതിരെ നടപടി തുടർന്ന് യോഗി സർക്കാർ. ബിഎസ്പി എംഎൽഎയും മാഫിയ ഡോണുമായ മുക്താർ അൻസാരിയുടെ കൂട്ടാളി അനധികൃതമായി ഭൂമി കയ്യേറി നിർമ്മിച്ച കെട്ടിടങ്ങൾ സർക്കാർ പൊളിച്ചു നീക്കി. നിരവധി ക്രിമിനൽ കേസുകളിലെ പ്രതികൂടിയായ ഷാഹിദ് അനധികൃതമായി നിർമ്മിച്ച കെട്ടിടങ്ങളാണ് പൊളിച്ചു നീക്കിയത്.
ഷാഹിദിന്റെ ഉടമസ്ഥതയിലുള്ള സിനിമാ തീയറ്റർ ഉൾപ്പെടെയുളള കെട്ടിടങ്ങളാണ് പൊളിച്ചത്. അനധികൃതമായി നിർമ്മിച്ച് വാടകയ്ക്ക് നൽകിയ 10 ഓളം കെട്ടിടങ്ങളും പൊളിച്ചു നീക്കി. പോലീസിന്റെ നേതൃത്വത്തിലായിരുന്നു പൊളിക്കൽ നടപടികൾ. കെട്ടിടങ്ങൾ പൊളിക്കുമെന്ന് കാണിച്ച് ഒരുമാസം മുൻപ് ഷാഹിദിന് ലക്നൗ ജില്ലാ ഭരണ കൂടം നോട്ടീസ് നൽകിയിരുന്നു.
അടുത്തിടെ ജയിലിൽ കഴിയുന്ന മുക്താർ അൻസാരി അനധികൃതമായി നിർമ്മിച്ച കെട്ടിടങ്ങൾ സർക്കാർ ഉത്തരവിനെ തുടർന്ന് പൊളിച്ച് നീക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കൂട്ടാളിയ്ക്കെതിരെയും നടപടിയുണ്ടാകുന്നത്. കുറ്റകൃത്യങ്ങളിലൂടെ ലഭിക്കുന്ന പണം ഉപയോഗിച്ചാണ് ഇരുവരും ഭൂമി കയ്യേറി കെട്ടിടങ്ങൾ നിർമ്മിച്ചത്.
Comments