എന്തിനും ഏതിനും യൂട്യൂബ് ചാനല്‍ തുടങ്ങുന്ന കാലമാണിത്. കൊച്ചു കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ ഇപ്പോള്‍ മികച്ച വ്ളോഗര്മാരാകാനും യൂട്യൂബിലൂടെ വരുമാനം കണ്ടെത്താനുമുള്ള ശ്രമത്തിലാണ്. എന്നാല്‍ വേ്ളോഗര്മാര് നി ശ്രദ്ധിക്കേണ്ട അല്ലെങ്കില്‍ അറിയേണ്ട ഒരു കാര്യമുണ്ട്. ഇനി യൂട്യൂബ് കണ്ടന്റ് തയ്യാറാക്കുന്നവരില്‍ നിന്നും നികുതി ഈടാക്കാനാണ് ഗൂഗിളിന്റെ പുതിയ തീരുമാനം. ഗൂഗിളിന്റെ ഈ പുതിയ ചട്ടം നിലവില്‍ വരുന്നതോടെ ഇന്ത്യയില്‍ നിന്നുള്ള കണ്ടന്റ് നിര്‍മ്മാതാക്കള്‍ക്ക്. 15 ശതമാനം വരെ നികുതി നല്‍കേണ്ടി വരും. യുഎസ് ചട്ടം അനുസരിച്ച് യുഎസിനു പുറത്തുള്ള കണ്ടന്റ് നിര്‍മ്മാതാക്കളില്‍ നിന്നും നികുതി ഈടാക്കാനാണ് കമ്പനിയുടെ തീരുമാനം.
ഇതുമായി ബന്ധപ്പെട്ട് കണ്ടന്റ് ക്രിയേറ്റര്‍മാര്‍ക്ക് ഗൂഗിള്‍ ഇ മെയില്‍ സന്ദേശം അയച്ചിട്ടുണ്ട്. ഇതില്‍ നികുതി ഇളവു നല്കാന് ആവശ്യമായ വിവരങ്ങള്‍ ആഡ്സെന്സില് സമര്‍പ്പിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. യുഎസിന് പുറത്തുള്ള എല്ലാ കണ്ടന്റ് ക്രിയേറ്റമാര്ക്കും ഈ പുതിയ നിര്‍ദ്ദേശം ബാധകമാണ്. യുഎസിലെ കാഴ്ചക്കാരില്‍ നിന്നുള്ള യൂട്യൂബ് പ്രീമിയം, സൂപ്പര്‍ ചാറ്റ്, പരസ്യ വരുമാനം, സൂപ്പര്‍ സ്റ്റിക്കര്‍, ചാനല്‍ മെമ്പര്‍ഷിപ്പ് എന്നിവയില്‍ നിന്നുള്ള ഉള്ള ഒരുഭാഗം നികുതിയായി പിടിക്കും എന്നാണ് കമ്പനി വ്യക്തമാക്കുന്നത്.
ആഡ്സെന്സില് ശരിയായ നികുതി വിവരങ്ങള്‍ സമര്‍പ്പിച്ചാല്‍ പെയ്മെന്റ് വിഭാഗത്തില്‍ നിങ്ങളുടെ ചാനല്‍ വരുമാനത്തില്‍ നിന്നുളള എത്ര ശതമാനം നികുതായാണ് പിടിക്കുക എന്ന് കൃത്യമാകും. മാര്‍ച്ച് 31നു മുന്‍പ് ശരിയായ വിവരങ്ങള്‍ സമര്‍പ്പിച്ചില്ലെങ്കില്‍ ഇന്ത്യയില്‍ നിന്നുള്ള കണ്ടന്റ് ക്രിയേറ്റര്‍മാര്‍ക്ക് നിശ്ചയിച്ചിരിക്കുന്ന 15% നികുതിയില്‍ നിന്നും വരുമാനത്തിന്റെ 24% വരെ നികുതി നല്‍കേണ്ടി വരും.
Comments