സച്ചിനെതിരെ എൻഐഎയുടെ കുരുക്ക് മുറുകുന്നു: ആഡംബര കാറിൽ നിന്നും ലഭിച്ചത് നോട്ടെണ്ണൽ മെഷീൻ അടക്കം നിർണായക തെളിവുകൾ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സച്ചിനെതിരെ എൻഐഎയുടെ കുരുക്ക് മുറുകുന്നു: ആഡംബര കാറിൽ നിന്നും ലഭിച്ചത് നോട്ടെണ്ണൽ മെഷീൻ അടക്കം നിർണായക തെളിവുകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 17, 2021, 12:07 pm IST
FacebookTwitterWhatsAppTelegram

മുംബൈ: മുകേഷ് അംബാനിയുടെ വീടിന് സമീപം സ്‌ഫോടക വസ്തുക്കൾ നിറച്ച കാർ കണ്ടെത്തിയ സംഭവത്തിൽ അറസ്റ്റിലായ ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് ഇൻസ്‌പെക്ടർ സച്ചിൻ വാസിനെതിരെ നിർണായക തെളിവുകൾ കണ്ടെത്തി എൻഐഎ. സച്ചിൻ വാസ് ഉപയോഗിച്ചുവെന്ന് കരുതുന്ന ആഡംബര കാർ അന്വേഷണ സംഘം പിടിച്ചെടുത്തു. കാറിൽ നിന്ന് നോട്ടെണ്ണൽ മെഷീൻ, 5 ലക്ഷം രൂപ, വസ്ത്രങ്ങൾ, മുകേഷ് അംബാനിയുടെ വീടിന് സമീപം കണ്ടെത്തിയ കാറിന്റെ ലൈസൻസ് എന്നിവ കണ്ടെത്തിയതായി എൻഐഎ വ്യക്തമാക്കി.

സച്ചിൻ വാസ് കാർ ഉപയോഗിച്ചിരുന്നതായും കാറിന്റെ ഉടമസ്ഥാവകാശത്തെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുന്നതായും മുതിർന്ന എൻഐഎ ഉദ്യോഗസ്ഥൻ അനിൽ ശുക്ല അറിയിച്ചു. അംബാനിയുടെ വീട്ടിന് സമീപം കണ്ടെത്തിയ കാർ മരിച്ച മൻസുകിന്റെ അല്ലെന്നും സച്ചിന്റെയാണെന്നുമുള്ള തീവ്രവാദ വിരുദ്ധ സേനയ്‌ക്ക് ഭാര്യ നൽകിയ മൊഴിയെ കുറിച്ചും സമഗ്രമായി അന്വേഷിക്കുമെന്ന് എൻഐഎ വ്യക്തമാക്കി.

സച്ചിൻ വാസിന്റെ ഓഫീസിൽ ഇന്നലെ എൻഐഎ പരിശോധന നടത്തിയിരുന്നു. പരിശോധനയിൽ ലാപ്‌ടോപ്പ്, ഐപാഡ്, മൊബൈൽ ഫോൺ എന്നിവ കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച രാത്രി ആരംഭിച്ച പരിശോധന ഇന്നലെ പുലർച്ചെവരെ നീണ്ടിരുന്നു. നിർണായക തെളിവുകൾ ലഭിച്ചുവെന്നാണ് സൂചന. കേസിൽ അസിസ്റ്റന്റ് കമ്മീഷണർ അടക്കം ഏഴ് പേരെ എൻഐഎ ചോദ്യം ചെയ്തിട്ടുണ്ട്.

ഫെബ്രുവരി 25നാണ് അംബാനിയുടെ വസതിയ്‌ക്ക് സമീപം സ്‌ഫോടക വസ്തുക്കൾ നിറച്ച കാർ കണ്ടെത്തിയത്. കാർ കൈവശം വച്ചിരുന്ന മൻസുകിനെ ഈ മാസം അഞ്ചിന് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. തന്റെ ഭർത്താവിനെ സച്ചിൻ വാസ് കൊലപ്പെടുത്തിയതാണെന്നാണ് ഭാര്യയുടെ ആരോപണം. മൻസുകിന്റെ കൈയ്യിൽ നിന്നും ഫെബ്രുവരി 18ന് മോഷണം പോയ വാഹനം സച്ചിന്റെ പക്കലായിരുന്നുവെന്ന് ഭാര്യ പറഞ്ഞു. ഭാര്യയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് സച്ചിൻ വാസിനെ എൻഐഎ അറസ്റ്റ് ചെയ്തത്.

Tags: mukesh ambanisachin vaze
ShareTweetSendShare

More News from this section

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

Latest News

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies