നിയമസഭാ തെരഞ്ഞെടുപ്പ് ; മലയാളത്തിൽ സേവനങ്ങളുമായി ട്വിറ്റർ
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Tech

നിയമസഭാ തെരഞ്ഞെടുപ്പ് ; മലയാളത്തിൽ സേവനങ്ങളുമായി ട്വിറ്റർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 17, 2021, 04:24 pm IST
FacebookTwitterWhatsAppTelegram

കേരളമടക്കമുള്ള അഞ്ച് സംസ്‌ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ സ്ഥാനാർത്ഥികൾ, രാഷ്‌ട്രീയ പാർട്ടികൾ, പൗരന്മാർ, മാദ്ധ്യമങ്ങൾ, എന്നിവർ തമ്മിലുള്ള സംവാദങ്ങളും ആരോഗ്യകരമായ ചർച്ചകളും പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയുള്ള നിരവധി സംരംഭങ്ങൾ പ്രഖ്യാപിച്ച് ട്വിറ്റർ.

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെയും സംസ്‌ഥാന തെരഞ്ഞെടുപ്പ് കമ്മീഷനുകളുടെയും (@ECISVEEP) കൃത്യവും വ്യക്തവുമായ വിവരങ്ങളും അറിയിപ്പുകളും പങ്ക് വെയ്‌ക്കാൻ തദ്ദേശ ഭാഷകളിൽ സമഗ്ര സെർച്ച് ഓപ്‌ഷനുകൾ ട്വിറ്റർ ലഭ്യമാക്കും. സ്‌ഥാനാർഥികളുടെ വിവരങ്ങൾ, തെരഞ്ഞെടുപ്പ് തീയതി, പോളിംഗ് ബൂത്തുകൾ, ഇ വി എം വോട്ടർ രജിസ്‌ട്രേഷൻ തുടങ്ങി തെരഞ്ഞെടുപ്പിന്റെ സമഗ്ര വിവരങ്ങൾ ഇതിൽ ലഭ്യമാകും. # കേരള തെരഞ്ഞെടുപ്പ് 2021 എന്നതുൾപ്പെടെ ഇരുപതോളം ഹാഷ് ടാഗുകളും ലഭ്യമാണ്.

ഇതിനായി മാത്രം പ്രത്യേക ഇമോജിയും (#AssemblyElections2021) ലഭ്യമാക്കും. മെയ് 10 വരെ ഇത് ലഭ്യമാകും. ആറു ഭാഷകളിൽ ട്വീറ്റ് ചെയ്ത ഇമോജി ആക്ടിവേറ്റ് ചെയ്യാൻ കഴിയും. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വ്യാജ വാർത്തകളും തെറ്റായ വിവരങ്ങളും പ്രചരിപ്പി- ക്കുന്നത് നിയന്ത്രിക്കാനായി പ്രീ ബങ്ക്, ഡീ ബങ്ക് എന്നിവയും ഉണ്ടാകും. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, ബംഗാളി എന്നിവയുൾപ്പെടെയുള്ള ഭാഷകളിലുടനീളം പ്രീ ബങ്ക് പ്രോംപ്റ്റുകളുടെ ഒരു പരമ്പര പ്രസിദ്ധീകരിക്കു ന്നതിലൂടെ എങ്ങനെ, എവിടെ വോട്ട് ചെയ്യണം എന്നതിനെക്കുറിച്ചുള്ള തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ തടയുന്നതിന് ട്വിറ്റർ മുൻകൈയെടുക്കും. പ്രോംപ്റ്റുകൾ ജനങ്ങളുടെ ഹോം ടൈംലൈനുകളിലും തിരയലിലും ദൃശ്യമാകും. വോട്ടുചെയ്യാൻ എങ്ങനെ രജിസ്റ്റർ ചെയ്യണം എന്നതിനെക്കുറിച്ചുള്ള വിവരങ്ങളും ഇവിഎമ്മുകളിലും വിവിപിഎടി കളിലുമുള്ള വിശദാംശങ്ങൾ ഉൾപ്പെടെ ഇതിൽ ലഭിക്കും.

ഇതിന് പുറമെ യുവജനങ്ങൾക്കിടയിൽ വോട്ടർ സാക്ഷരതയും പങ്കാളിത്തവും ശക്തിപ്പെടുത്തുന്നതിന് യുവ വോട്ടർമാർക്കിടയിൽ വിവിധ ഭാഷകളിൽ #DemocracyAdda എന്ന പേരിൽ ചർച്ചാ പരമ്പരകൾ സംഘടിപ്പിക്കും. യൂത്ത് കി ആവാസുമായി സഹകരിച്ചായിരിക്കും ഇതിനായി അവസരമൊരുക്കുക. യുവാക്കൾ, സിവിൽ സൊസൈറ്റി ഗ്രൂപ്പുകൾ, ചേഞ്ച് മേക്കേഴ്‌സ് തുടങ്ങിയവരുമായി ലൈവ് വീഡിയോ സെഷൻസ്, ട്വീറ്റ് ചാറ്റുകൾ, എന്നിവയുമുണ്ടാകും. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, ബംഗാളി, ആസാമീസ്, മലയാളം എന്നിങ്ങനെ ആറ് ഭാഷകളിൽ ഇത് ലഭ്യമാകും.

ഇന്ത്യൻ രാഷ്‌ട്രീയത്തിൽ വനിതാ പ്രാതിനിധ്യം ശക്തിപ്പെടുത്തുന്നതിനായി വനിതാ മാദ്ധ്യമപ്രവർത്തകരും വനിതാ രാഷ്‌ട്രീയ നേതാക്കളും പങ്കെടുക്കുന്ന ഹെർ പൊളിറ്റിക്കൽ ജേർണി (#HerPoliticalJourney) എന്ന വീഡിയോ സീരീസുകളും സംഘടിപ്പിക്കും.

തെരഞ്ഞെടുപ്പുകളിൽ പൊതുജന പങ്കാളിത്തവും പൊതു ചർച്ചകളും അനിവാര്യവുമാണെന്നും ട്വിറ്റർ ഇതിനായി അവസരമൊരുക്കുകയാണെന്നും ട്വിറ്റർ ഇന്ത്യ പബ്ലിക് പോളിസി & ഗവൺമെൻറ് വിഭാഗം പ്രതിനിധി പായൽ കാമത്ത് പറഞ്ഞു. ഡിജിറ്റൽ സാങ്കേതിക വിദ്യ വ്യാപകമായതോടെ കൂടുതൽ ജനങ്ങൾക്ക് കൃത്യവും വ്യക്തവുമായ വിവരങ്ങൾ ലഭിച്ചു തുടങ്ങി. ശക്തമായ ഇന്റർനെറ്റ് സ്വാധീനം പ്രകടമാകുന്ന കാലഘട്ടത്തിൽ രാജ്യത്തെ ജനങ്ങളെ നിയമസഭാ തെരഞ്ഞെടുപ്പിൽ പങ്കാളികളാക്കുക എന്ന ഉത്തരവാദിത്വമാണ് ട്വിറ്റർ ഏറ്റെടുത്തിരിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെയും സംസ്‌ഥാന തെരഞ്ഞെടുപ്പ് കമ്മീഷനുകളുടെയും പിന്തുണയില്ലാതെ ഇതൊന്നും സാധ്യമാകില്ല. എന്നാൽ ട്വിറ്ററിന്റെ പരിശ്രമം ഇത്തവണ ആരോഗ്യപൂർണമായ ഒരു തെരഞ്ഞെടുപ്പ് പ്രദാനം ചെയ്യുമെന്ന് ഞങ്ങൾ ഉറച്ചു വിശ്വസിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

Tags: Kerala 2021
ShareTweetSendShare

More News from this section

ഇനി കുട പിടിച്ച് നടക്കേണ്ട; ഉടമയ്‌ക്കൊപ്പം പറക്കുന്ന ‘ഫ്ലൈയിങ് അംബ്രല്ല’ വൈറൽ

ശുചീകരണ തൊഴിലാളികളായി വനിതാ പോലീസ്; നാസിക് കോർപ്പറേറ്റ് ജിഹാദ് വിദേശ ബന്ധം പുറത്ത്; സംശയ നിഴലിൽ മലേഷ്യൻ മത പ്രഭാഷകൻ ‘ഇമ്രാൻ’ ​

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

തിരുവനന്തപുരം ലുലുമാളിൽ എഐ + റോബോട്ടിക്സ് ടെക്സ്പോ; സാങ്കേതിക വിദ്യകൾ പരിചയപ്പെടാം

‘ഭാരത്‌ജെന്‍’ അഥവാ ചാറ്റ്ജിപിടിക്കുള്ള ഭാരതത്തിന്റെ മറുപടി…

Latest News

ഇംഗ്ലണ്ട് പരിശീലകനാകില്ല; ആര്‍സിബിക്കൊപ്പം തുടരുമെന്ന് ആന്‍ഡി ഫ്‌ലവര്‍

ലങ്ക പ്രീമിയര്‍ ലീഗില്‍ വന്‍ കോഴ വിവാദം; മുന്‍ ഇന്ത്യന്‍ അണ്ടര്‍-19 ലോകകപ്പ് ഹീറോ മഞ്‌ജോത് കല്‍റ അറസ്റ്റില്‍

ലോകകപ്പ് ഫൈനലില്‍ വമ്പന്‍ സര്‍പ്രൈസ്; കിരീടത്തിനൊപ്പം പ്രത്യേക റിങ്, സമ്മാനിക്കാന്‍ ട്രംപ്

വിദ്യാര്‍ത്ഥികളുടെ ഫുട്‌ബോള്‍ ആവേശം മാനിച്ച് അവധി; വൈറലായി കൊച്ചിയിലെ സ്‌കൂളിന്റെ തീരുമാനം

പെലെയുടെ ലോകകപ്പ് ഫൈനല്‍ ജഴ്സിക്ക് റെക്കോര്‍ഡ് വില; ലേലത്തില്‍ വിറ്റത് 42 കോടിയിലേറെ രൂപയ്‌ക്ക്

ലോകകപ്പ് ഫൈനലിന് മുമ്പ് ആശങ്ക; കാട്ടുതീ പുകയില്‍ ന്യൂയോര്‍ക്ക്, ന്യൂജഴ്സിയില്‍ എയര്‍ ക്വാളിറ്റി ഹെല്‍ത്ത് അലര്‍ട്ട്

ഇംഗ്ലണ്ടിന്റെ പതാക കത്തിക്കുകയും റോഡിലിട്ട് ചവിട്ടി; ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍; അര്‍ജന്റീനയുടെ വിജയാഘോഷം വന്‍ വിവാദത്തിലേക്ക്

ഫ്‌ലെമിങിന് പിന്നാലെ സിഎസ്‌കെയുടെ ചുമതല ധോണിയിലേക്ക്? പരിശീലകനെ തിരഞ്ഞെടുക്കുന്നതിലും നിര്‍ണായക റോള്‍; മെന്റര്‍ സ്ഥാനത്തേക്ക് എത്തുമെന്നും സൂചന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies