കേരളത്തിന്റെ കുഞ്ഞൂഞ്ഞ് - ഉമ്മൻ ചാണ്ടി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കേരളത്തിന്റെ കുഞ്ഞൂഞ്ഞ് – ഉമ്മൻ ചാണ്ടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 20, 2021, 05:52 pm IST
FacebookTwitterWhatsAppTelegram

ലോക്‌ സഭാ തെരഞ്ഞെടുപ്പിലെ ദയനീയപരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത്‌ ആന്റണി പടിയിറങ്ങുമ്പോള്‍ പകരക്കാരനായി കോണ്‍ഗ്രസില്‍ ഒരേ ഒരു പേര്‌ മാത്രം. ഉമ്മന്‍ ചാണ്ടി. 2004ല്‍ ആന്റണിയില്‍ നിന്ന്‌ അധികാരമേറ്റെടുത്ത ഉമ്മന്‍ ചാണ്ടിക്ക്‌ പക്ഷെ 2006ലെ തെരഞ്ഞെടുപ്പില്‍ ഐക്യജനാധിപത്യമുന്നണിയെ വിജയിപ്പിക്കാന്‍ കഴിഞ്ഞില്ല. വിഎസ്‌ പ്രഭാവം അലയടിച്ച കേരളം സഖാവിനൊപ്പം അന്ന്‌ ഉറച്ചുനിന്നു. പിന്നീട്‌ നേരിയ ഭൂരിപക്ഷത്തില്‍ 2011ല്‍ അധികാരം തിരിച്ചുപിടിച്ച്‌ ഉമ്മന്‍ ചാണ്ടി കാലാവധി തികച്ചു. പക്ഷെ 2016ല്‍ തുടര്‍ഭരണത്തിലേക്ക്‌ മുന്നണിയെ നയിക്കാന്‍ ചാണ്ടിക്ക്‌ കഴിഞ്ഞില്ല.

വിദ്യാര്‍ത്ഥി രാഷ്‌ട്രീയത്തിലൂടെ പൊതുരംഗത്തേക്ക്‌ കടന്നുവന്ന ഉമ്മന്‍ ചാണ്ടി 1970മുതല്‍ തുടര്‍ച്ചയായി അമ്പത്‌ വര്‍ഷം പുതുപ്പള്ളിയില്‍ നിന്ന്‌ നിയമസഭയിലേക്ക്‌ ജയിച്ചുവരുന്നു. ഒരുപക്ഷെ മറ്റൊരാള്‍ക്കും സ്വന്തമാക്കാന്‍ കഴിയാത്ത അപൂര്‍വ്വ റെക്കോര്‍ഡ്‌. 1977ലെ കരുണാകരന്‍ മന്ത്രിസഭയിലും 78ലെ ആന്റണി മന്ത്രിസഭയിലും ഉമ്മന്‍ ചാണ്ടി തൊഴില്‍ വകുപ്പ്‌ മന്ത്രിയായി. 81ലെ കരുണാകരന്‍ മന്ത്രിസഭയില്‍ ആഭ്യന്തരവകുപ്പും കൈകാര്യം ചെയ്‌തു. 91ല്‍ കരുണാകരന്‍ വീണ്ടും മുഖ്യമന്ത്രിയായപ്പോള്‍ ധനമന്ത്രി ഉമ്മന്‍ചാണ്ടിയായിരുന്നു. എണ്‍പതുകളില്‍ ആന്റണിയും കൂട്ടരും പിണങ്ങിപ്പോയപ്പോള്‍ ഉമ്മന്‍ ചാണ്ടി നിയമസഭാകക്ഷിനേതാവായി. 82ല്‍ മുന്നണിയുടെ കണ്‍വീനര്‍സ്ഥാനവും ചാണ്ടിയെ തേടിയെത്തി. കരുണാകരന്റെ രാഷ്‌ട്രീയപതനത്തിന്‌ വഴിയൊരുക്കിയതില്‍ ഉമ്മന്‍ചാണ്ടിയുടെ പങ്കും വിമര്‍ശകര്‍ എടുത്തുപറയുന്നുണ്ട്‌

പ്രീഡിഗ്രീ വിദ്യാഭ്യാസം സൗജന്യമാക്കിയതും വല്ലാര്‍പാടം ടെര്‍മിനലിന്‌ തുടക്കമിട്ടതും കൊച്ചി മെട്രോയ്‌ക്കവേണ്ടി പണിയെടുത്തതും ഉമ്മന്‍ ചാണ്ടിയുടെ നേട്ടമാണ്‌. ജനങ്ങളുടെ പരാതികള്‍ നേരിട്ട്‌ കേട്ട്‌ ഉടന്‍ പരിഹാരം കണ്ടെത്താന്‍ ആരംഭിച്ച ജനസമ്പര്‍ക്ക പരിപാടികള്‍ ഏറെ പ്രശംസ പിടിച്ചുപറ്റി.

2011ല്‍ അധികാരം ഏറ്റെടുത്ത ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്‌ വളരെ വേഗത്തില്‍ വിവാദങ്ങളും നേരിടേണ്ടിവന്നു. സോളാര്‍ കേസിലെ പരാതിക്കാരിയുടെ കത്തില്‍ മുഖ്യമന്ത്രിയായ ഉമ്മന്‍ ചാണ്ടിയും ഉള്‍പ്പെട്ടത്‌ കേരളരാഷ്‌ട്രീയത്തെ ഇളക്കിമറിച്ചു. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട്‌ പ്രതിപക്ഷസംഘടനകള്‍ നിരന്തരം തെരുവിലിറങ്ങി. ടി പി വധകേസ്‌ എടുത്തുപറഞ്ഞ്‌ ഭരണപക്ഷവും തിരിച്ചടിച്ചു. കണ്ണൂരിലെ കല്ലേറില്‍ ഉമ്മന്‍ചാണ്ടിക്ക്‌ പരുക്ക്‌ പറ്റിയതും കോണ്‍ഗ്രസ്‌ രാഷ്‌ട്രീയ ആയുധമാക്കി.

2016ലെ തെരഞ്ഞെടുപ്പ്‌ പരാജയത്തെതുടര്‍ന്ന്‌ ഉമ്മന്‍ ചാണ്ടി ദേശീയതലത്തിലേക്ക്‌ പ്രവേശിച്ചു. എഐസിസി സെക്രട്ടറിയായ അദ്ദേഹം ആന്ധ്രാപ്രദേശിന്റെ സംഘടനാ ചുമതല ഏറ്റെടുത്തു. ഒടുവില്‍ 2021ലെ തെരഞ്ഞെടുപ്പ്‌ അടുത്തപ്പോള്‍ പാര്‍ട്ടിയെയും മുന്നണിയെയും നയിക്കാന്‍ ഉമ്മന്‍ ചാണ്ടിയെ കേരളത്തിലേക്ക്‌ തിരിച്ചുവിളിച്ചു.

Tags: JANANAYAKANKnow the Chief Ministers
ShareTweetSendShare

More News from this section

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

Latest News

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies