കേരള രാഷ്ട്രീയത്തിലെ നിർണായക സാന്നിദ്ധ്യം - എ.കെ ആന്റണി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കേരള രാഷ്‌ട്രീയത്തിലെ നിർണായക സാന്നിദ്ധ്യം – എ.കെ ആന്റണി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 20, 2021, 06:43 pm IST
FacebookTwitterWhatsAppTelegram

അറയ്‌ക്കപറമ്പില്‍ കുര്യന്‍ ആന്റണി. കേരളത്തിന്റെ എട്ടാമത്തെ മുഖ്യമന്ത്രി. രാജന്‍ കേസില്‍ കുരുങ്ങി കെ കരുണാകരന്‍ പടിയിറങ്ങിയപ്പോള്‍… പടികയറിയ കോണ്‍ഗ്രസ്‌ മുഖ്യമന്ത്രി. ആദ്യ ഊഴത്തില്‍ മന്ത്രിസഭയെ നയിച്ചത്‌ ഒരു വര്‍ഷവും 183 ദിവസവും. പിന്നീട്‌ ചാരക്കേസിലുടക്കി വീണ്ടും കരുണാകരന്‍ മാറിയപ്പോള്‍ ഡല്‍ഹിയില്‍ നിന്ന്‌ പറന്നെത്തി മുഖ്യമന്ത്രിയായി. പിന്നീടുള്ള കോണ്‍ഗ്രസ്‌ മന്ത്രിസഭയുടെ കാലം തികച്ചു. ഒടുവില്‍ 2001ല്‍ അധികാരത്തിലേറിയെങ്കിലും അപ്പോഴും കാലവാധി പൂര്‍ത്തിയാക്കാന്‍ ആന്റണിക്ക്‌ കഴിഞ്ഞില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത്‌ ആന്റണി മുഖ്യമന്ത്രി പദം രാജിവെച്ച്‌ ഉമ്മന്‍ ചാണ്ടിക്ക്‌ വഴിമാറി

ഇടതുപക്ഷത്തോടൊപ്പം സഹകരിച്ചൊരു ചരിത്രമുണ്ട്‌ ആന്റണിക്ക്‌. 1980ലെ തെരഞ്ഞെടുപ്പില്‍ ആന്റണിയും കെ എം മാണിയും ഇടതുപക്ഷത്തിനൊപ്പം അടിയുറച്ച്‌ നിന്നു. അധികാരത്തിലേറിയ ഇകെ നായനാര്‍ മന്ത്രിസഭില്‍ ആന്റണിയുടെ അടുപ്പക്കാരായ പിസി ചാക്കോയും ആര്യാടന്‍ മുഹമ്മദും വക്കം പുരുഷോത്തമനും മന്ത്രിമാരായി. കെ എം മാണിക്ക്‌ ധനവകുപ്പും ലഭിച്ചു. പക്ഷെ 81ല്‍ ആ സഖ്യം പിരിഞ്ഞു. നായനാര്‍ മന്ത്രിസഭ നിലംപൊത്തി. പക്ഷെ പിണങ്ങിപ്പോയ ആന്റണിയെ കൂടെകൂട്ടാന്‍ അന്ന്‌ കെ കരുണാകരന്‍ തീരുമാനിച്ചു.

77ല്‍ ആദ്യമായി കേരളത്തിന്റെ മുഖ്യമന്ത്രിയാകുമ്പോള്‍ ആന്റണിക്ക്‌ പ്രായം 37. കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രി. ചെറുപ്പത്തിലേ ഉയര്‍ന്ന പദവികള്‍ പലതും സ്വന്തമാക്കി. 1969ല്‍ കെപിസിസി ജനറല്‍ സെക്രട്ടറി, 1970ല്‍ യുഡിഎഫ്‌ കണ്‍വീനറും നിയസഭാ അംഗവും, 1973ല്‍ തന്റെ 33ആം വയസില്‍ അദ്ദേഹം കെപിസിസി അദ്ധ്യക്ഷനായി. എണ്‍പതുകളില്‍ കേരളരാഷ്‌ട്രീയത്തിലും കോണ്‍ഗ്രസിലും കരുണാകരന്‍ പിടിമുറുക്കിയപ്പോള്‍ എഐസിസി സെക്രട്ടറിയായി ആന്റണിക്ക്‌ ഡല്‍ഹിക്ക്‌ പറന്നു. പിന്നീട്‌ കരുണാകരന്റെ രാഷ്‌ട്രീയ പതനനത്തിന്‌ ശേഷമാണ്‌ അദ്ദേഹം തിരിച്ചെത്തിയത്‌.

ആദര്‍ശത്തിന്റെയും ഇമേജിന്റെ തടവുകാരനെന്ന്‌ എതിരാളില്‍ ആന്റണിയെ വിശേഷിപ്പിക്കുന്നു. 2004ല്‍ മുഖ്യമന്ത്രി പദം ഉപേക്ഷിച്ച്‌ അദ്ദേഹം വീണ്ടും ഡല്‍ഹിയില്‍ സജീവമായി. യുപിഎ സര്‍ക്കാരിന്റെ കാലത്ത്‌ ദീര്‍ഘകാലം പ്രതിരോധമന്ത്രിയായി പ്രവര്‍ത്തിച്ചു. അപ്പൊഴൊക്കെയും കേരളത്തിലെ സംഘടനാപ്രശ്‌നങ്ങളില്‍ ഇടനിലക്കാരനായി ആന്റണി നിലകൊണ്ടു.

ആന്റണിയുടെ ഭരണത്തിലെ കറുത്ത ഏടായി മുത്തങ്ങ സമരം. വനഭൂമിയില്‍ കുടില്‍കെട്ടി താമസിച്ച വനവാസികള്‍ക്കെതിരെ പോലീസ്‌ കടുത്ത നടപടിയെടുത്തപ്പോള്‍ ആന്റണി കുറ്റക്കാരനായി. ഫെബ്രുവരി പത്തൊന്‍പതാം തീയതി നടന്ന സംഭവത്തില്‍ വിനോദ്‌ എന്നൊരു പോലീസുകാരനും ജോഗിയെന്നൊരു വനവാസിയും കൊല്ലപ്പെട്ടു. വനവാസികളുടെ കണക്കില്‍ മരണനിരക്ക്‌ ഇനിയും ഒരുപാട്‌ ഉയരും. ആന്റണി മന്ത്രിസഭയ്‌ക്കെതിരെ പ്രതിപക്ഷം ആഞ്ഞടിച്ചു. പ്രക്ഷുബ്ധമായ അന്തരീക്ഷത്തിലേക്കാണ്‌ കേരളരാഷ്‌ട്രീയം പിന്നീട്‌ നീങ്ങിയത്‌

പാമോയിന്‍കേസും ഐഎസ്‌ആര്‍ഒ ചാരക്കേസും ആയുധമാക്കിയാണ്‌ ആന്റണി ഗ്രൂപ്പുകാര്‍ കരുണാകരനെ ഒതുക്കി പാര്‍ട്ടിയില്‍ പിടിമുറുക്കിയത്‌. ചാരക്കേസ്‌ കെട്ടിച്ചമച്ചതാണെന്ന്‌ കോടതി വിധിച്ചിട്ടും പക്ഷെ ചെയ്‌ത പ്രവര്‍ത്തിയില്‍ നാളിത്‌ വരെ ഖേദം പ്രകടിപ്പിക്കാന്‍ ആന്റണി തയ്യാറായില്ലെന്നാണ്‌ വിമര്‍ശകരുടെ വാദം. ആര്‍സിസിയിലെ വിവാദ മരുന്ന്‌ പരീക്ഷണവും ആന്റണിയുടെ പ്രതിച്ഛായയ്‌ക്ക്‌ മങ്ങലേല്‍പ്പിച്ചു. ആരോപണ വിധേയനായ ആര്‍സിസി ഡയറക്ടറെ വിവാദങ്ങള്‍ക്ക്‌ വിട്ടുകൊടുക്കാതെ മുറുകെ പിടിച്ച ആന്റണിയുടെ പ്രവൃത്തിയും ചോദ്യംചെയ്യപ്പെട്ടു. പിന്നീട്‌ സൂര്യനെല്ലി കേസില്‍ നിയമവാഴ്‌ചയെ നോക്കുകുത്തിയാക്കി ഇഷ്ടക്കാരനായ രാഷ്‌ട്രീയനേതാവിനെ സംരക്ഷിച്ചവനെന്ന ദുഷ്‌പേരും ആന്റണിക്കുണ്ട്‌. നഷ്ടപ്പെട്ട പ്രതാപം തിരിച്ചുപിടിക്കാനാണ്‌ ചാരായനിരോധനം ഏര്‍പ്പെടുത്തിയതെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നു.

Tags: JANANAYAKANKnow the Chief Ministers
ShareTweetSendShare

More News from this section

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

Latest News

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies