ഇടതിന്റെ കരുത്തൻ - പിണറായി വിജയൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഇടതിന്റെ കരുത്തൻ – പിണറായി വിജയൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 20, 2021, 06:54 pm IST
FacebookTwitterWhatsAppTelegram

പിണറായി എപ്പോഴും ഇങ്ങനെയാണ്‌. പാര്‍ട്ടിയെടുക്കുന്ന തീരുമാനങ്ങള്‍ നല്ലതോ ചീത്തയോ അത്‌ എന്തായാലും നടപ്പാക്കും. കാര്യങ്ങള്‍ വെട്ടിത്തുറന്ന്‌ പറയും. അപ്പുറത്ത്‌ എത്രവലിയ ഉന്നതനായാലും മുഖം നോക്കി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കും. അത്‌ ബിഷപ്പായാലും കാന്തപുരം സുന്നികളായാലും സന്ന്യാസിമാരായാലും ശരി

മുഖ്യമന്ത്രി പിണറായി വിജയനേക്കാള്‍ കേരളത്തിന്‌ ഏറെ പരിചയം സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെയാണ്‌. വിഎസുമായി നിരന്തരം കലഹിക്കുന്ന പിണറായി. മാധ്യമങ്ങള്‍ക്ക്‌ മുന്നില്‍ ചിരിക്കാത്ത സെക്രട്ടറി. വിവാദ വിഷയങ്ങളില്‍ പൊട്ടിത്തെറിക്കുന്ന പിണറായി.

ലാവലിന്‍ ആയുധമാക്കി പ്രതിപക്ഷവും വിഎസും കേരളത്തില്‍ ആഞ്ഞടിച്ചപ്പോള്‍ പിണറായി ആറ്റിക്കുറുക്കിയാണ്‌ പ്രതികരിച്ചത്‌. ടി പി വധകേസില്‍ പാര്‍ട്ടിയും നേതൃത്വവും ഒരുപോലെ പ്രതികൂട്ടിലായപ്പോഴും പിണറായി ഉറച്ചുനിന്നു. ടിപിയെ കുലംകുത്തിയാക്കി. പിന്നെയൊരിക്കല്‍ പ്രേമചന്ദ്രന്‍ മറുകണ്ടം ചാടിയപ്പോള്‍ പിണറായിക്ക്‌ അയാള്‍ പരനാറിയായി.

മലപ്പുറം സമ്മേളനത്തിലാണ്‌ പിണറായി പാര്‍ട്ടി പിടിക്കുന്നത്‌. വെട്ടിനിരത്തലിലൂടെ സിപിഎമ്മിന്റെ അനിഷേധ്യനേതാവായി വിജയന്‍ മാറി. ചടയന്‍ ഗോവിന്ദന്‌ ശേഷമാണ്‌ പാര്‍ട്ടിയുടെ അമരക്കരനായി പിണറായി എത്തിയത്‌. നീണ്ട 16 വര്‍ഷക്കാലത്തെ സെക്രട്ടറി ജീവിതം സംഭവബഹുലമായിരുന്നു. പാര്‍ട്ടി ഏറ്റവും വലിയ പ്രതിസന്ധികള്‍ നേരിട്ടതും ഇക്കാലത്തായിരുന്നു. തീച്ചൂളയിലൂടെ കടന്നുപോയെങ്കിലും പിണറായി ഒട്ടും കുലുങ്ങിയില്ല.

സിപിഎം ചരിത്രത്തിലെ നിര്‍ണായക വെട്ടിനിരത്തലിന്റെ വേദിയായ പാലക്കാട്‌ സമ്മേളനത്തില്‍ അടക്കം വിഎസിന്റെ വിശ്വസ്‌തനായിരുന്നു പിണറായി. പക്ഷെ കണ്ണൂര്‍ സമ്മേളനത്തിന്‌ ശേഷം മലപ്പുറത്തെത്തിയപ്പോള്‍ കാര്യങ്ങള്‍ തകിടം മറിഞ്ഞു. പിന്നീട്‌ ഓരോ വിഷയത്തിലും ഇരുനേതാക്കളും പരസ്‌പാരം ഏറ്റുമുട്ടി. ലാവലിന്‍ കേസില്‍ പിണറായിയെ പ്രതി ചേര്‍ത്തതോടെ വിഎസ്‌ സര്‍വ്വശക്തിയുമെടുത്ത്‌ ആഞ്ഞടിച്ചു. ഇരുവരും ഒരുമിച്ച്‌ പിബിയില്‍ നിന്ന്‌ പുറത്തുപോയപ്പോള്‍ പിണറായി മാത്രം പിന്നീട്‌ തിരിച്ചെത്തി.

വിഎസ്‌ മുഖ്യമന്ത്രിയായപ്പോഴും പിണറായിയുമായി നിരന്തരം കൊമ്പുകോര്‍ത്തു. പ്രോസിക്യൂട്ട്‌ ചെയ്യാന്‍ ഗവര്‍ണറോട്‌ ശുപാര്‍ശചെയ്‌ത വിഎസിനെയും രാഷ്‌ട്രീയകേരളം കണ്ടു. പക്ഷെ അപ്പോഴൊക്കെ വിജയം പിണറായിക്കൊപ്പമായിരുന്നു. വിഎസിന്‌ സീറ്റ്‌ നിഷേധിച്ചും അടുപ്പക്കാരെ വെട്ടിനിരത്തിയും പിണറായി പകവീട്ടി. നിരന്തരം കലഹിച്ച വിഎസിനെ ഒറ്റപ്പെടുത്തി പാര്‍ട്ടിയെ കൂടെനിര്‍ത്താനും പിണറായിക്ക്‌ കഴിഞ്ഞു. ഒപ്പം പാര്‍ട്ടിക്ക്‌ അതീതമായി വളരാന്‍ ശ്രമിച്ച പി ജയരാജനെ അടിച്ചിരുത്തി.

2016ല്‍ വിഎസിനെ മുന്നില്‍ നിര്‍ത്തി ഇടത്‌ മുന്നണി തെരഞ്ഞെടുപ്പ്‌ വിജയം നേടിയെങ്കിലും മുഖ്യമന്ത്രി പിണറായി ആയിരിക്കുമെന്ന്‌ ഏതാണ്ട്‌ ഉറപ്പായിരുന്നു. ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി തിരുവനന്തപുരത്ത്‌ നേരിട്ടെത്തി വിഎസിനെ ഒപ്പമിരുത്തി ആ പ്രഖ്യാപനം നടത്തി.

സെക്രട്ടറി പിണറായില്‍ നിന്ന്‌ ചിരിക്കുന്ന മുഖ്യമന്ത്രിയിലേക്ക്‌ വിജയന്‍ വേഗത്തില്‍ നടന്നുകയറി. ഇഷ്ടമില്ലാത്ത ചോദ്യങ്ങള്‍ നേരിടുമ്പോള്‍ പക്ഷെ പഴയ സെക്രട്ടറി വീണ്ടും ഉണരും. ഇഷ്ടമില്ലാത്തിടത്തൊക്കെ കണ്ട മാധ്യമപ്രവര്‍ത്തകരെയും മുഖ്യമന്ത്രി കണ്ണൂരുട്ടി വിരട്ടി.

രാഷ്‌ട്രീയ എതിരാളികളോട്‌ ഒരേസമയം ചിരിച്ചും ആഞ്ഞടിച്ചും വിവാദങ്ങളെ നേരിട്ടു. പ്രളയവും കോവിഡും വന്നപ്പോള്‍ വിവാദങ്ങള്‍ക്ക്‌ കൂടുതല്‍ ഇടനല്‍കാതെ നിലപാടെടുത്തു. എല്ലാം കഴിയുമ്പോള്‍ ആഞ്ഞടിക്കും

നവോത്ഥാന നായകനായി ചിത്രീകരിക്കപ്പെടാന്‍ പാര്‍ട്ടിയും പിആര്‍ ഏജന്‍സികളും കണ്ട വഴിയായിരുന്നു ശബരിമലയിലെ കടുംപിടുത്തം. നാല്‌ വോട്ടിന്‌ വേണ്ടി നിലപാട്‌ മാറ്റില്ലെന്ന്‌ ഉറക്കെപറഞ്ഞ പിണറായി വനിതാമതിലും കെട്ടി. പുതുവര്‍ഷത്തില്‍ രണ്ട്‌ സ്‌ത്രീകളെ മലകയറ്റിയെന്ന്‌ ആവേശത്തോടെ വിളിച്ചുപറഞ്ഞു. പക്ഷെ പിന്നീട്‌ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയോടെ എല്ലാം മാറിമറിഞ്ഞു

സ്‌പ്രിംഗ്‌ളര്‍, സ്വര്‍ണ്ണക്കടത്ത്‌, ലൈഫ് മിഷന്‍, തുടങ്ങി നിരവധി അഴിമതി, കള്ളക്കടത്ത്‌ ആരോപണങ്ങളാണ്‌ അവസാനകാലത്ത്‌ മുഖ്യമന്ത്രി നേരിടേണ്ടി വന്നത്‌. പിന്‍വാതില്‍ നിയമനവും ഇഷ്ടക്കാരെ സ്ഥിരപ്പെടുത്തലും യുവാക്കളുടെ വിരോധത്തിനും ഇടയാക്കി. നേരിട്ട്‌ തെരഞ്ഞെടുപ്പ്‌ നയിച്ചില്ലെങ്കിലും തദ്ദേശസ്ഥാപനങ്ങളില്‍ ലഭിച്ച നല്ല ഫലം പിണറായിക്ക്‌ നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ല.

Tags: JANANAYAKANKnow the Chief Ministers
ShareTweetSendShare

More News from this section

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

Latest News

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies