വിവിധ തരത്തിലുള്ള ക്യാമറകള്‍ ഇന്ന് ലഭ്യമാണ്. ഇപ്പോഴിതാ ലോകത്തിലെ തന്നെ ഏറ്റവും ചെറിയ ആക്ഷന്‍ ക്യാമറകളിലൊന്ന് പുറത്തിറക്കിയിരിക്കുകയാണ് ഇന്‍സ്റ്റാ 360. ഗോ 2 എന്ന മോഡലാണ് പുതിയതായി ഇന്‍സ്റ്റാ 360 വിപണിയില്‍ ഇറക്കിയിരിക്കുന്നത്.
വെറും 27 ഗ്രാം മാത്രമാണ് ഈ ക്യാമറയുടെ ഭാരം. ഇതിനുള്ളില്‍ തന്നെ സ്റ്റെബിലൈസേഷന്‍ സിസ്റ്റവും പ്രവര്‍ത്തിക്കുന്നുണ്ട്. ഫോട്ടോയും വീഡിയോയും പകര്‍ത്താന്‍ സാധിക്കുന്ന ഈ പുതിയ മോഡലിന്റെ പ്രകടനം മികച്ചതാണ് എന്നാണ് ആദ്യ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ചെറുതായതു കൊണ്ട് തന്നെ ഇത് എവിടെയും പെട്ടെന്ന് എന്ന് ഉറപ്പിച്ചു നിര്‍ത്താം. അതിനാവശ്യമായ പല അനുബന്ധ ഭാഗങ്ങളും ക്യാമറയുടെ ഒപ്പം തന്നെ ലഭിക്കുന്നതാണ്.
കൂടാതെ ഗോ 2 വിനുള്ളില്‍ ഒരു കാന്തവും പിടിപ്പിച്ചിരിക്കുന്നു അതിനാല്‍ ആകര്‍ഷണം ഉള്ള പ്രതലങ്ങളില്‍ ഇത് വെറുതേ പിടിപ്പിക്കാവുന്നതാണ്. വസ്ത്രങ്ങളിലും മറ്റുമായി ക്ലിപ്പ് ചെയ്തു പിടിപിച്ച് ഷൂട്ട് ചെയ്യാവുന്നതാണ്. ഗോ 2 നൊപ്പം ലഭിക്കുന്ന ചാര്‍ജിങ് കെയ്സ് ഉപയോഗിച്ച് വ്യത്യസ്ത തരത്തിലുളള ചിത്രങ്ങള്‍ എടുക്കാവുന്നതാണ്. ഫോട്ടോഗ്രാഫറിന്റെ മികവിന് അനുസരിച്ച് ഇത് ഓരോ രീതിയില്‍ സെറ്റ് ചെയ്ത് ചിത്രങ്ങളെടുക്കാവുന്നതാണ്. മികവുറ്റ ഏറെ പ്രത്യേകതകളുണ്ട് ഈ ക്യാമറയ്ക്ക്. ഇതൊരു വാട്ടര്‍പ്രൂഫ് ക്യാമറയാണ്. കൂടാതെ ഇതില്‍ പിടിപ്പിച്ചിരിക്കുന്ന ലെന്‍സ് മാറ്റിവയ്ക്കുകയും പകരം എന്‍ഡി ഫില്‍റ്ററുകള്‍ പിടിപ്പിക്കാവുന്നതുമാണ്.
ഇന്‍സ്റ്റാ 360 ഉപകരണങ്ങളില്‍ സാധാരണയായി കണ്ടുവരുന്ന അതേ പ്രകടനങ്ങള്‍ ഗോ 2 വിലും ലഭിക്കും. ഫോട്ടോകള്‍ ഐഎന്എസ്ജി, ഡിഎന്‍ജി ഫോര്‍മാറ്റുകളില്‍ 2560 x 1440 റെസലൂഷന്‍ റെക്കോര്‍ഡ് ചെയ്യാം. നൈറ്റ്ഷോട്ട് , സ്റ്റാര്ട്ട്ലാപ്സ് തുടങ്ങിയ പ്രീ സെറ്റുകളും ഉപയോഗിക്കാം. കൂടാതെ 6 x ഹൈപ്പര്ലാപ്സും 4 സ്ലോമോഷനും റെക്കോര്‍ഡ് ചെയ്യാം. നൂതനമായ നിരവധി പ്രത്യേകതകളുള്ള ഒരു ക്യാമറയാണിത്. ഉപയോഗിക്കുന്ന ആളുടെ ഇടപെടല്‍ ഇല്ലാതെ തന്നെ ക്യാമ വസ്ത്രത്തിലോ മറ്റോ പിടിപ്പിച്ചശേഷം ഉപയോഗിക്കാവുന്നതാണ്. വ്യത്യസ്ത തലത്തിലുള്ള ദൃശ്യങ്ങള്‍ പകര്‍ത്താനും ഇത് ഏറെ സഹായിക്കുന്നു.
Comments