കേരള ചരിത്രത്തിലെ മികച്ച മുഖ്യമന്ത്രിയെ കണ്ടെത്താനുള്ള ജനം ടിവി ഓൺലൈൻ പോളിന്റെ ഒന്നാം റൗണ്ട് ആവേശകരമായ അന്ത്യത്തിലേക്ക്. പോളിൽ പിന്നിലായിരുന്ന ഉമ്മൻ ചാണ്ടിക്ക് വേണ്ടി കോൺഗ്രസ് സൈബർ ടീം പ്രചാരണം ആരംഭിച്ചതോടെ ഇ.കെ നായനാരേയും പിന്തള്ളി ഉമ്മൻ ചാണ്ടി രണ്ടാമതെത്തി. നിലവിൽ 31 ശതമാനം വോട്ടോടെ കരുണാകരൻ ഒന്നാം സ്ഥാനത്ത് തുടരുകയാണെങ്കിലും രണ്ടാം സ്ഥാനത്ത് 14 ശതമാനം വോട്ടോടെ ഉമ്മൻ ചാണ്ടിയാണുള്ളത്.
ജനനായകൻ വോട്ടെടുപ്പിൽ പങ്കെടുക്കാം
വോട്ടെടുപ്പിന്റെ മൂന്നാം ദിവസമായ ഇന്ന് അഞ്ചാം സ്ഥാനത്തിനു വേണ്ടി ഉമ്മൻ ചാണ്ടിയും പിണറായി വിജയനും ഇഞ്ചോടിഞ്ച് പോരാട്ടം തുടരുന്നതിനിടയിലായിരുന്നു ഉമ്മൻ ചാണ്ടിക്ക് പിന്തുണയുമായി കോൺഗ്രസ് സൈബർ ടീം ക്യാമ്പയിൻ നടത്തിയത്. ഇതോടെ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ഇ.കെ നായനാരെ പിന്തള്ളി ഉമ്മൻ ചാണ്ടി രണ്ടാമതെത്തി. മൂന്നാം സ്ഥാനത്ത് ഇ.കെ നായനാരും നാലാം സ്ഥാനത്ത് കി. അച്യുതമേനോനുമാണ്. പിണറായി വിജയൻ 8.47 ശതമാനം വോട്ടു നേടി അഞ്ചാം സ്ഥാനത്താണ്.
ആദ്യ റൗണ്ടിൽ ഏറ്റവും കുറച്ച് വോട്ടു കിട്ടിയ നാലു പേർ പിന്തള്ളപ്പെടും. നിലവിലെ വോട്ടിംഗ് നില വച്ച് കോൺഗ്രസ് ആദർശ ധീരനെന്ന് അറിയപ്പെടുന്ന എ.കെ ആന്റണി ആദ്യ റൗണ്ടിൽ തന്നെ പുറത്താകാനാണ് സാദ്ധ്യത.
Comments