വാളയാറിനപ്പുറത്തെ രാഹുൽ കീ ജയ് കേരളത്തിൽ അറിയാതെ വിളിച്ചു പോയാൽ ; യെച്ചൂരിയുടെ ഗതികേട് ; സിപിഎമ്മിന്റെയും
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വാളയാറിനപ്പുറത്തെ രാഹുൽ കീ ജയ് കേരളത്തിൽ അറിയാതെ വിളിച്ചു പോയാൽ ; യെച്ചൂരിയുടെ ഗതികേട് ; സിപിഎമ്മിന്റെയും

റെനഗേഡ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 23, 2021, 07:26 pm IST
FacebookTwitterWhatsAppTelegram

രാഷ്‌ട്രീയമാണ്, തെരഞ്ഞെടുപ്പാണ്, വോട്ടാണ് പ്രധാനം. എല്ലാം ശരിയാണ്. പക്ഷേ ഇത്രയും വലിയൊരു ഗതികേട് മറ്റൊരു പാർട്ടിക്കുണ്ടോ എന്ന് സംശയമാണ്. ഇന്ത്യയിലെ ഏറ്റവും വലിയ തൊഴിലാളി വർഗ്ഗ വിപ്ലവ പാർട്ടിയെന്ന് അവകാശപ്പെടുന്ന സിപിഎമ്മിന്റെ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെപ്പോലെ ഗതികേട് അനുഭവിക്കുന്ന മറ്റൊരു പാർട്ടി നേതാവുണ്ടോ എന്നതും സംശയമാണ്. വാളയാറിന് അപ്പുറം രാഹുൽ കീ ജയ് എന്നും ഇപ്പുറം രാഹുലിന്റെ പാർട്ടിക്ക് വോട്ടു കൊടുക്കരുത് എന്നും പറയേണ്ടി വരുന്ന ഒരു പ്രത്യേക മാനസികാവസ്ഥയിലാണ് അദ്ദേഹമുള്ളത്.

മൂന്ന് പതിറ്റാണ്ട് ഭരിച്ചതിനു ശേഷം ജനങ്ങൾ തൂക്കിയെറിഞ്ഞതോടെ പാർട്ടി ഓഫീസുകൾ വരെ നഷ്ടമായിക്കൊണ്ടിരിക്കുന്ന അവസ്ഥയാണ് ഇപ്പോൾ ബംഗാളിലുള്ളത്. തൃണമൂൽ കോൺഗ്രസിനെ എതിരിടണമെങ്കിൽ കായികമായി ബിജെപിക്കൊപ്പവും രാഷ്‌ട്രീയമായി കോൺഗ്രസ് സഖ്യത്തിലാണിപ്പോൾ സിപിഎം. തെരഞ്ഞെടുപ്പ് പ്രചാരണാർത്ഥം ബംഗാളിലെത്തുന്ന യെച്ചൂരി കൈ മെയ് മറന്ന് കോൺഗ്രസിനൊപ്പം ചേർന്ന് പ്രവർത്തിക്കുകയാണ്.

ബംഗാളിൽ നിന്ന് തമിഴ്നാട്ടിലെത്തിയാലും സ്ഥിതി വിഭിന്നമല്ല. ഡി.എം.കെ – കോൺഗ്രസ് മുന്നണിയിലാണ് സിപിഎം. അൻപുള്ള തമിഴ് മക്കളോട് കോൺഗ്രസിനു കൂടി ആത്മാർത്ഥമായി വോട്ട് ചോദിക്കുകയാണ് യെച്ചൂരി. രാഹുൽ കീ ജയ്, സോണിയ ഗാന്ധി കീ ജയ് എന്ന മുദ്രാവാക്യങ്ങൾ ഏറ്റു വിളിക്കുകയും വേണം. ഇതെല്ലാം കഴിഞ്ഞ് വാളയാർ അതിർത്തി കടന്ന് കേരളത്തിലെത്തിയാൽ സ്ഥിതി മാറി. ഇവിടെ രാഹുലിന്റെ പാർട്ടിയെ എതിർക്കലാണ് ജോലി. കോൺഗ്രസ് – ബിജെപി സഖ്യമുണ്ടെന്ന ആരോപണവും ഉന്നയിക്കണം. അബദ്ധം പറ്റിയെങ്ങാനും തമിഴ്നാട്ടിലെ രാഹുൽ കീ ജയ് വിളി ഇവിടെ ആവർത്തിച്ചാൽ മാനവും പോകും.

കയ്യിലിരിപ്പാണോ ഭരണത്തിന്റെ ഗുണമാണോ എന്നറിയില്ല. ഭരണത്തിലുണ്ടായിരുന്ന ബംഗാളും ത്രിപുരയും ഇനിയൊരിക്കലും കിട്ടാത്ത വിധത്തിൽ കൈ വിട്ടു പോയിക്കഴിഞ്ഞു. ഇനിയാകെ ഉള്ളത് കേരളമാണ്. അവിടെയാകട്ടെ സ്വർണക്കടത്തും ഡോളർകടത്തും മറ്റഴിമതികളും എല്ലാം വന്ന് ആകെ കുരുക്കിലാണ്. എത്രയൊക്കെ തടയാൻ നോക്കിയിട്ടും ബിജെപി നിർണായക ശക്തിയായി വളർന്നു വരുന്നുമുണ്ട്. ഭാവിയിൽ കേരളത്തിലും ഫാസിസ്റ്റുകൾക്കെതിരെ കോൺഗ്രസുമായി സഖ്യമുണ്ടാക്കി മത്സരിക്കേണ്ടി വരുമോ എന്ന ആശങ്ക കലശലായുണ്ട് താനും.

കേരളത്തിലെ നേതാക്കൾ എന്തായാലും സേഫ് സോണിലാണ്. പിണറായി വിജയനോ കൊടിയേരി ബാലകൃഷ്ണനോ എ വിജയരാഘവനോ തോമസ് ഐസക്കിനോ വേറെയെങ്ങും പ്രചാരണത്തിനു പോകേണ്ട കാര്യമില്ല. അതുകൊണ്ട് തന്നെ ഗതികേടുമില്ല. ഇവിടെ കോൺഗ്രസിനെ കുറ്റം പറഞ്ഞ് കാലം കഴിക്കാം. മറ്റ് സംസ്ഥാനങ്ങളിൽ കോൺഗ്രസിനൊപ്പമുള്ള സഖ്യത്തെ പറ്റി ഇവിടെ മിണ്ടാതിരിക്കാം. പ്രബുദ്ധ ജനത കേട്ടുകൊള്ളും. കാരണം ഇത് കേരളമാണ് !

Tags: yechurirahulKerala 2021
ShareTweetSendShare

More News from this section

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ;

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

Latest News

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies