മഹാരാഷ്ട്രയിൽ തിരക്കിട്ട രാഷ്ട്രീയ നീക്കങ്ങൾ: മുബൈ പോലീസിൽ കൂട്ട സ്ഥലമാറ്റം, ഒറ്റദിവസം മാറ്റിയത് 86 പേരെ
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മഹാരാഷ്‌ട്രയിൽ തിരക്കിട്ട രാഷ്‌ട്രീയ നീക്കങ്ങൾ: മുബൈ പോലീസിൽ കൂട്ട സ്ഥലമാറ്റം, ഒറ്റദിവസം മാറ്റിയത് 86 പേരെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 24, 2021, 04:50 pm IST
FacebookTwitterWhatsAppTelegram

മുംബൈ: മഹാരാഷ്‌ട്രയിൽ പോലീസ് കമ്മീഷണർ സ്ഥാനത്ത് നിന്നും പരംബീർ സിംഗിനെ മാറ്റി ഹേമന്ദ് നഗ്രാലെ ചുമതലയേറ്റതിന് പിന്നാലെ മുംബൈ പോലീസിൽ കൂട്ടസ്ഥലമാറ്റം. ക്രൈം ബ്രാഞ്ച് യൂണിറ്റിലെ 65 പേരടക്കം 86 പോലീസ് ഉദ്യോഗസ്ഥരെയാണ് വിവിധ പോലീസ് സ്റ്റേഷനുകളിലേക്ക് സ്ഥലം മാറ്റിയത്. അസിസ്റ്റന്റ് ഇൻസ്‌പെക്ടർ സച്ചിൻ വാസെയ്‌ക്കൊപ്പം ജോലി ചെയ്ത പോലീസുകാരും സ്ഥലംമാറ്റിയവരുടെ പട്ടികയിൽ ഉൾപ്പെടുന്നു.

മുൻ പോലീസ് കമ്മീഷണറായ പരംബീർ സിംഗിന്റെ ആരോപണങ്ങൾക്ക് പിന്നാലെ ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖും മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. ദേശ്മുഖിനെതിരായ ഗുരുതര കോഴ ആരോപണങ്ങൾ പുറത്ത് വന്നതിന് ശേഷം ആദ്യമായാണ് ദേശ്മുഖ് മുഖ്യമന്ത്രിയെ കാണുന്നത്. ഇതിന് പിന്നാലെയാണ് പോലീസ് ഉദ്യോഗസ്ഥരുടെ കൂട്ടത്തോടെയുള്ള സ്ഥലമാറ്റം.

ക്രൈംബ്രാഞ്ചിൽ സുപ്രധാന കേസുകൾ അന്വേഷിച്ചിരുന്ന പല ഉദ്യോഗസ്ഥരേയും ട്രാഫിക്കിലേക്കും മറ്റ് സ്റ്റേഷനിലേക്കുമാണ് സ്ഥലം മാറ്റിയിരിക്കുന്നത്. സച്ചിൻ വാസെയുടെ സഹ പ്രവർത്തകരും അസിസ്റ്റന്റ് ഇൻസ്‌പെക്ടർമാരുമായ റിയാസുദ്ദീൻ കാസിയെ ലോക്കൽ ആംസ് ഡിവിഷനിലേക്കും പ്രകാശ് ഹൊവാൾഡിനെ മലബാർ ഹിൽ പോലീസിലേക്കുമാണ് സ്ഥലം മാറ്റിയത്.

ഇതിനിടെ പോലീസുകാരുടെ കൂട്ടസ്ഥലമാറ്റത്തിനെതിരെ ബിജെപി രംഗത്തെത്തിയിരുന്നു. ഒരു തെറ്റും ചെയ്യാത്തവർക്കെതിരെയാണ് മഹാരാഷ്‌ട്ര സർക്കാർ നടപടി എടുത്തിരിക്കുന്നത്. തെറ്റ് ചെയ്യാത്തവരെയാണ് സ്ഥലം മാറ്റിയത്. എന്തുകൊണ്ടാണ് ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖിനെതിരെ നടപടി സ്വീകരിക്കാത്തതെന്നും ബിജെപി ചോദിച്ചു. മന്ത്രിയുടെ രാജിയല്ലാതെ ഉദ്ധവ് സർക്കാരിന് രാഷ്‌ട്രീയ പ്രതിസന്ധിയിൽ നിന്നും പുറത്തുകടക്കാനാകില്ലെന്നും ബിജെപി വക്താവ് പറഞ്ഞു.

Tags: MAHARASHTRAsachin vaze
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies