ന്യൂഡൽഹി: ഐ.പി.എല്ല് നഷ്ടപ്പെടുമെന്ന പേടി ഇനി ദക്ഷിണാഫ്രിക്കൻ താരങ്ങ ൾക്ക് വേണ്ട. പാകിസ്താനുമായുള്ള പരമ്പരയ്‌ക്കിടെ ഇന്ത്യയിലെ ഐ.പി.എല്ലിനായി ടീം വിടാമെന്ന അനുമതിയാണ് ഗുണമാകുന്നത്. ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ബോർഡായ ക്രിക്കറ്റ് സൗത്താഫ്രിക്കയാണ് നിയമത്തിൽ ഇളവുവരുത്തിയത്. ഇന്ത്യയിലെത്തി ഏഴുദിവസം ഹോട്ടലിൽ ക്വാറന്റൈനിൽ കഴിയണമെ ന്നതിനാലാണ് ഇളവ് നൽകിയത്.
പാകിസ്താനെതിരായ പരമ്പര ഏപ്രിൽ മാസം ആദ്യവാരത്തിലാണ് തുടങ്ങുന്നത്. ഇതിൽ രണ്ടാം ഏകദിനം ഏപ്രിൽ നാലിനാണ്. ഇത് കഴിഞ്ഞയുടൻ താരങ്ങൾക്ക് ഇന്ത്യയിലേക്ക് പുറപ്പെടാനാണ് അനുമതിയുള്ളത്. മൂന്ന് ഏകദിനങ്ങളും നാല് ടി20 മത്സരങ്ങളുമാണ് ദക്ഷിണാഫ്രിക്കയും പാകിസ്താനുമായി നടക്കുന്നത്.
ദക്ഷിണാഫ്രിക്കയുടെ ടീമിൽ നിലവിലുള്ള കാഗീസോ റബാഡയും ആന്റിച്ച് നോർച്ചേ( ഡൽഹി ക്യാപ്പിറ്റൽസ്), ഡേവിഡ് മില്ലർ(രാജസ്ഥാൻ റോയൽസ്), ലുംഗി എൻഗിഡി(ചെന്നൈ സൂപ്പർ കിംഗ്‌സ്), ക്വിന്റൺ ഡീ കോക്(മുംബൈ ഇന്ത്യൻസ്) എന്നിവരാണ് ഐ.പി.എല്ലിൽ ചേരാനുള്ളത്. ന്യൂസിലാന്റ് ക്രിക്കറ്റ് ബോർഡ് താരങ്ങൾക്ക് അവരുടെ താരങ്ങൾക്ക് അനുമതി നൽകിക്കഴിഞ്ഞു.















