പോര്‍ട്ടബിള്‍ ഡോക്യുമെന്റ് ഫയലുകളാണ് പിഡിഎഫ്. ഇതൊരു ഫയല്‍ ഫോര്‍മാറ്റാണ്. എന്നാല്‍ ഇതിന്റെ പ്രധാന പ്രശ്നം എഡിറ്റ് ചെയ്യാന്‍ സാധിക്കുകയില്ല എന്നതാണ്. ഇതിനു വേണ്ടി എഡിറ്റിംഗ് സോഫ്റ്റ്-വെയറുകള്‍ പണം കൊടുത്ത് വാങ്ങിക്കുകയല്ലാതെ നിവര്‍ത്തിയില്ല. അതിനായി അഡോബി അക്രോബാറ്റ് ഡിസി സോഫ്റ്റ് വെയര്‍ വിലകൊടുത്ത് വാങ്ങി നിങ്ങളുടെ ലാപ്ടോപ്പ്, ഡെസ്ക്ടോപ്പ് കമ്പ്യൂട്ടര്‍, മൊബൈല്‍ ഫോണ്‍ എന്നിവയില്‍ ഇന്‍സ്റ്റാള്‍ ചെയ്യുകയാണ് വേണ്ടത്. എന്നാല്‍ ഇനി മുതല്‍ പണം മുടക്കാതെ തന്നെ പിഡിഎഫ് ഫയലുകള്‍ എഡിറ്റ് എങ്ങനെ സൗജന്യമായി എഡിറ്റ് ചെയ്യാം എന്ന് നോക്കാം.
ഒന്നാമത്തെ രീതി നോക്കാം. ഇതില്‍ ഒരു ആപ്പും ഡൗണ്‍ലോഡ് ചെയ്യേണ്ട ആവശ്യമില്ല. എന്നാല്‍ ഇന്റര്‍നെറ്റ് കണക്ഷന് ആവശ്യമാണ്. വിന്‍ഡോസ് 10, മാക് ഒഎസ്, ആന്‍ഡ്രോയിഡ്, ഐഒഎസ് എന്നിങ്ങനെ ഒരുവിധം എല്ലാ സോഫ്റ്റ്-വെയറിലും. ഈ രീതി പരിഗണിക്കാം. നിങ്ങള്‍ എഡിറ്റ് ചെയ്യാന്‍ ആഗ്രഹിക്കുന്ന ഫയല്‍ ഡ്രാഗ് ചെയ്യുകയോ, ‘ചൂസ് ഫയല്‍’ ഓപ്ഷന് തിരഞ്ഞെടുക്കുക. നിങ്ങള്‍ എഡിറ്റ് ചെയ്യാന്‍ ആഗ്രഹിക്കുന്ന ഫയല്‍ തിരഞ്ഞെടുത്ത് അപ്ലോഡ് ചെയ്യുക. കുറച്ച് സെക്കന്‍ഡ് പ്രോസസ്സിംഗിന് ശേഷം, ഫയല്‍ എഡിറ്റ് ചെയ്യുന്നതിന് തയ്യാറാകും.ഇടത്തെ പാനലില്‍ എഡിറ്റ് ചെയ്യാനുള്ള സര്‍വ ടൂളുകളും ലഭ്യമാണ്. ഇവ ഉപയോഗിച്ച ആവശ്യമായ തിരുത്തലുകള്‍ വരുത്തുക. എഡിറ്റിംഗ് പൂര്‍ത്തിയാക്കി കഴിഞ്ഞാല്‍ സേവ് ക്ലിക്ക് ചെയ്യുക. ശേഷം ഡൗണ്‍ലോഡ് പിഡിഎഫ് ബട്ടണ്‍ അമര്‍ത്തിയാല്‍ എഡിറ്റ് ചെയ്ത ഫയല്‍ ഡൗണ്‍ലോഡ് ആവും.
രണ്ടാമത്തെ രീതിയില്‍ ലിബ്രെഓഫീസ് എന്ന് പേരുള്ള ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്യണം. ഇത് ഇന്‍സ്റ്റാള്‍ ചെയ്ത് കഴിഞ്ഞാല്‍ പിന്നെ ഇന്റര്‍നെറ്റിന്റെ ആവശ്യമില്ല. www.pdfescape.com എന്നതില്‍ പോയി നിങ്ങളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം തിരഞ്ഞെടുത്ത് ഡൗണ്‍ലോഡ് അമര്‍ത്തുക. സെറ്റപ്പ് ഫയല്‍ ഡൗണ്‍ലോഡ് ചെയ്ത് കഴിഞ്ഞാല്‍, അത് നിങ്ങളുടെ സിസ്റ്റത്തില്‍ ഇന്‍സ്റ്റാള്‍ ചെയ്ത് തുറക്കുക. അപ്ലിക്കേഷന്‍ തുറന്ന ശേഷം, ഫയല്‍ ഓപ്പണ്‍ ക്ലിക്കുചെയ്ത് നിങ്ങള്‍ എഡിറ്റുചെയ്യാന്‍ ആഗ്രഹിക്കുന്ന പിഡിഎഫ് ഫയല്‍ തിരഞ്ഞെടുക്കുക. തുറന്നു വരുന്ന വിന്‍ഡോയില്‍ നിങ്ങള്‍ അപ്ലോഡ് ചെയ്ത പിഡിഎഫ് ഫയലും എഡിറ്റ് ചെയ്യാനുള്ള ടൂളുകളും ദൃശ്യമാകും. ആവശ്യമുള്ള രീതിയില്‍ എഡിറ്റ് ചെയുക. എഡിറ്റിംഗ് പൂര്‍ത്തിയാക്കി കഴിഞ്ഞാല്‍ ഫയല്‍ ടാബ് ക്ലിക്കു ചെയ്ത് എക്സ്പോര്‍ട്ട് ടു പിഡിഎഫ് തിരഞ്ഞെടുക്കുക. എഡിറ്റ് ചെയ്ത ഫയല്‍ ഡൗണ്‍ലോഡ് ആവും.
Comments