കേരള ചരിത്രത്തിലെ ഏറ്റവും മികച്ച മുഖ്യമന്ത്രിയെ കണ്ടെത്തുന്ന കേരളത്തിലെ ഏറ്റവും വലിയ ഓൺലൈൻ പോൾ അവസാന റൗണ്ട് വോട്ടെടുപ്പ് ആരംഭിച്ചു. കെ. കരുണാകരൻ , ഇ.കെ നായനാർ , ഉമ്മൻ ചാണ്ടി , പിണറായി വിജയൻ എന്നിവരാണ് അവസാന നാലിൽ ഇടം നേടിയത്. വി.എസ് അച്യുതാനന്ദൻ, സി.അച്യുതമേനോൻ, ആർ.ശങ്കർ, ഇ.എം.എസ് എന്നിവരാണ് ഏറ്റവും കുറച്ച് വോട്ട് കിട്ടിയതോടെ രണ്ടാം റൗണ്ടിൽ പുറത്തായത്.
അവസാന റൗണ്ട് വോട്ടെടുപ്പിൽ കെ. കരുണാകരൻ ആദ്യം തന്നെ മുന്നിലെത്തി. 77.27 ശതമാനം വോട്ടാണ് കരുണാകരൻ നേടിയത്. ഒന്നും രണ്ടും റൗണ്ടുകളിലും കരുണാകരൻ തന്നെയായിരുന്നു മുന്നിൽ. ഇ.കെ നായനാർ രണ്ടാം സ്ഥാനത്തും ഉമ്മൻ ചാണ്ടി മൂന്നാം സ്ഥാനത്തുമാണുള്ളത്. പിണറായി വിജയൻ നാലാം സ്ഥാനത്താണ്.
Comments