കുംഭമേള: ഉത്തരാഖണ്ഡിലെ ഹരിദ്വാറിനെ മികച്ച നഗരമാക്കി ഒരുക്കങ്ങൾ; തീർത്ഥാടക പ്രവാഹം ആരംഭിച്ചു
Thursday, July 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കുംഭമേള: ഉത്തരാഖണ്ഡിലെ ഹരിദ്വാറിനെ മികച്ച നഗരമാക്കി ഒരുക്കങ്ങൾ; തീർത്ഥാടക പ്രവാഹം ആരംഭിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 2, 2021, 11:49 am IST
FacebookTwitterWhatsAppTelegram

ഹരിദ്വാർ : കുംഭമേളയ്‌ക്കായി ഉത്തരാഖണ്ഡിലെ സംസ്ഥാന സർക്കാർ ഒരുക്കിയിരിക്കുന്നത് മികച്ച സൗകര്യങ്ങൾ. ഇന്നലെ മുതൽ ആരംഭിച്ച തീർത്ഥാടക പ്രവാഹം വരും ദിവസങ്ങളിൽ വർദ്ധിക്കുമെന്നാണ് പ്രതീക്ഷ.. അടിസ്ഥാന സൗകര്യ വികസനത്തിന് സംസ്ഥാന സർക്കാർ എല്ലാ പരിശ്രമങ്ങളും നടത്തിയതായി മുഖ്യമന്ത്രി തിരഥ് സിംഗ് റാവത് പറഞ്ഞു. ദിവ്യവും ഭവ്യവുമായ കുംഭമേള ഉത്തരാഖണ്ഡിന്റെ അഭിമാനമാണെന്ന് തിരഥ് സിംഗ് പറഞ്ഞു. 11 പ്രധാന കേന്ദ്രങ്ങളുടെ വികസനത്തിനായി 772.47 കോടിരൂപ ചിലവാക്കിയതായി  സിംഗ് അറിയിച്ചു.

ഇന്നലെ മുതൽ ഷാഹി സ്‌നാനങ്ങൾക്കായി ഗംഗാ നദീതീരത്തേയ്‌ക്ക് തീർത്ഥാടകർ എത്തിതുടങ്ങി. 13 അഖാഡകളുടെ നേതൃത്വത്തിലാണ് കുംഭമേള സ്‌നാനവും പൂജകളും നടക്കുന്നത്. കുംഭമേള തീർത്ഥാടകർക്കായുള്ള പൊതു ശൗചാലയങ്ങൾക്കും മാലിന്യശേഖര സംവിധാനങ്ങൾക്കുമായി മാത്രം 58 കോടി രൂപ ചിലവാക്കിയെന്നും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി അറിയിച്ചു. സ്‌നാനഘട്ടങ്ങളുടെ അറ്റകുറ്റപ്പണികളും നടപ്പാതകൾ മോടി കൂട്ടുന്നതിനും 49 കോടിരൂപ ചിലവായതായും മുഖ്യമന്ത്രി പറഞ്ഞു. ജല ലഭ്യത ഉറപ്പാക്കാൻ അണക്കെട്ടിലെ സംവിധാനങ്ങൾക്കായി 12 കോടിയും പ്രദേശത്തെ റോഡുകളുടെ വീതി കൂട്ടിയതിന് 13 കോടിയും ചിലവാക്കിയെന്നും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി അറിയിച്ചു.

മൂന്ന് ഷാഹി സ്‌നാനങ്ങളാണ് ഹരിദ്വാറിലൂടെ ഒഴുകിപ്പരക്കുന്ന ഗംഗാ നദിക്കരയിലെ സ്നാന ഘട്ടങ്ങളിൽ നടക്കുന്നത്. ഏപ്രിൽ 12ന് സോമാവതി അമാവാസി, 14ന് വൈശാഖ സ്‌നാനം, 27ന് ചൈത്രപൂർണ്ണിമാ സ്‌നാനം എന്നിവയാണ് പ്രധാനം. തീർത്ഥാടകർക്ക് സ്‌നാനം നടത്താൻ സഹായിക്കും വിധം തേഹരി തടാകത്തിൽ നിന്ന് ജലം തുറന്നുവിട്ടുകൊണ്ടാണ് സ്‌നാനഘട്ടങ്ങളിൽ ജല ലഭ്യത ഉറപ്പുവരുത്തുക എന്നും അധികൃതർ അറിയിച്ചു. ഹരിദ്വാർ മുതൽ ദേവപ്രയാഗവരെ 670 ഹെക്ടർ പ്രദേശത്താണ് സൗകര്യം ഒരുക്കിയിരിക്കുന്നത്. 12000 പോലീസ് സേനാംഗങ്ങളാണ് തിരക്ക് നിയന്ത്രിക്കാനുള്ളത്.200 ഡോക്ടർമാരും 1500 ആരോഗ്യപ്രവർത്തകരും അടക്കം 613 ആശുപത്രികളിലായി പ്രവർത്തന നിരതരാണ്.

സാധാരണ ഗതിയിൽ നാല് മാസം നീണ്ടു നിൽക്കാറുള്ള കുംഭമേളയാണ് ഇത്തവണ ഒരു മാസത്തേക്ക് ചുരുക്കിയിരിക്കുന്നത്. കുംഭമേളയ്‌ക്കായി എത്തുന്ന എല്ലാ തീർത്ഥാടകരുടേയും ആർ.ടി.പി.സി.ആർ രേഖ പരിശോധിച്ച് മാത്രമേ സ്‌നാനഘട്ടങ്ങളിലേയ്‌ക്ക് കടത്തിവിടുകയുള്ളു എന്നാണ് നൈനിറ്റാൾ ഭരണകൂടം അറിയിച്ചിരിക്കുന്നത്. വിമാനത്താവളത്തിലും റെയിൽവേ സ്‌റ്റേഷനുകളിലും പരിശോധന കൗണ്ടറുകൾ ഉണ്ടാകുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

അഖാഡകളെന്ന സന്യാസി സംഘത്തിന്റെ മഠങ്ങളുടെ നേതൃത്വത്തിലാണ് പ്രധാന സ്‌നാനം നടക്കുന്നത്. എല്ലാ അഖാഡകൾക്കും ക്രമം ജില്ലാ അധികാരികൾ നിശ്ചയിച്ചിട്ടുണ്ട്. നിരഞ്ജനി അഖാഡ ആദ്യവും നിർമ്മൽ അഖാഡ അവസാനവും സ്‌നാനം നടത്തും.  നാഗാ സന്യാസി സമൂഹം പ്രത്യേകമായി സ്‌നാനം നടത്തി മടങ്ങും. ഹർകീ പൗഡീ സ്‌നാന ഘട്ടത്തിലെ നാഗാ സന്യാസി സ്‌നാന സമയത്ത് മറ്റ് തീർത്ഥാടകർക്ക് പ്രവേശനം നിഷേധിച്ചിരിക്കുകയാണ്.

Tags: UTTARAKHANDKumbhamela
ShareTweetSendShare

More News from this section

രാഹുലിൻറേത് സെലക്ടീവ് പ്രതികരണം; വിദ്യാർഥികളുടെ ക്ഷേമമല്ല, രാഷ്‌ട്രീയ നേട്ടമാണ് ലക്ഷ്യം; നീറ്റ്  ചോർച്ചയുമായി ബന്ധപ്പെട്ട് വിശദമായ ചർച്ചയ്‌ക്ക് സർക്കാർ എപ്പോഴും തയ്യാറാണ്: ജെ. പി നദ്ദ

സാരി വാങ്ങി നൽകാത്തതിനെച്ചൊല്ലി വഴക്ക്; ഭർത്താവിനെ പ്രഷർ കുക്കർ കൊണ്ട് അടിച്ച് കൊന്നു; ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച ഭാര്യ അറസ്റ്റിൽ

ജമാ അത്തെ ഇസ്ലാമി, സിഖ്സ് ഫോർ ജസ്റ്റിസ്…. പ്രതിഷേധത്തിന്  പിന്നിലെ രാജ്യവിരുദ്ധ അജണ്ടകൾ  മറനീക്കി പുറത്തുവരുന്നു; ധനസഹായം പ്രഖ്യാപിച്ച് ഗുർപത്‌വന്ത് സിങ് പന്നു

നീറ്റ് ഉൾപ്പെടെ എല്ലാ വിഷയങ്ങളും ചർച്ച ചെയ്യാൻ സർക്കാർ തയ്യാർ; പ്രതിപക്ഷത്തിന്റേത് ജനാധിപത്യവിരുദ്ധ സമീപനം: ജെ.പി. നദ്ദ

സിക്കിം തുരങ്ക ദുരന്തം: 20 തൊഴിലാളികൾ മരിച്ചു, അഞ്ച് പേർ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നു

നാവികശേഷി ശക്തിപ്പെടുത്തി ഇന്ത്യ; ഐഎൻഎസ് മാൽവാൻ ഇന്ന് കാർവാറിൽ കമ്മീഷൻ ചെയ്യും

Latest News

‘നീറ്റ് വിഷയത്തിൽ സിനിമാ സെലിബ്രിറ്റികളുടെ പ്രതിഷേധം സിനിമാ പ്രമോഷനോ?’; വിമർശനവുമായി സന്തോഷ് പണ്ഡിറ്റ്

വീട്ടുമുറ്റത്ത് കളിച്ചിരുന്ന 6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം ബിജെപി കൗൺസിലർ ആർ. സുഗതന് രണ്ട് കേസുകളിൽ ജാമ്യം

സ്ത്രീകൾക്ക് സുരക്ഷിത രാത്രി യാത്ര; ‘നൈറ്റ് പിങ്ക് ബസ്’ സർവീസുമായി കെഎസ്ആർടിസി; ആദ്യ സർവ്വീസ് നാളെ ആരംഭിക്കും

സ്കൂളിൽ കൊണ്ടുപോകുന്നതിനിടെ 14കാരിയെ പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവർ അബ്ദുൽ റഷീദിന് ആറ് വർഷം കഠിന തടവ്

വനിത മാധ്യമ പ്രവർത്തകയെ ആക്രമിച്ച് പാറ്റക്കൂട്ടം; അശ്ലീല പ്രദർശനവും: ടൈംസ് നൗ സംഘത്തിനും മർദനം; റിപ്പോർട്ടറുടെ വാച്ചും, മൊബൈൽ ഫോണും തട്ടിയെടുത്തു

രാമനേയും സനാതന ധർമ്മത്തെയും നിരന്തരം വിമർശിക്കുന്ന എ. ജി ഒലീനയെ രാമായണ പ്രഭാഷണത്തിന് ക്ഷണിച്ചത് എന്തിന്? ദേവസ്വം ബോർഡിനെതിരെ വി.എച്ച്.പി

നടുറോഡിൽ യുവതിയുടെ കൈ വെട്ടി മാറ്റി; രണ്ടാം ഭർത്താവിനായി തെരച്ചിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies