മലയാള സിനിമയിലെ യുവ താരനിരയില്‍ ഏറെ ശ്രദ്ധിക്കപ്പെടുന്ന ഒരു നടനാണ് ഉണ്ണി മുകുന്ദന്. ഫിറ്റ്നസില്‍ വളരെ അധികം ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു വ്യക്തി കൂടിയാണ് താരം. മേപ്പടിയാന് എന്ന ചിത്രത്തിനായി ഭാരം വര്‍ധിപ്പിക്കുകയിരുന്നു താരം. ചിത്രത്തിനായി ഉണ്ണി മുകുന്ദന് നടത്തിയ ശാരീരിക പരിവര്‍ത്തനം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ഷൂട്ടിംഗ് പൂര്‍ത്തിയായതിന് ശേഷം അമിത ഭാരം കുറയ്ക്കാനും തന്റെ പഴയ രൂപത്തിലേക്ക് മടങ്ങാനും ഉണ്ണി മുകുന്ദന് തീരുമാനിച്ചിരുന്നു.
കഴിഞ്ഞ മൂന്ന് മാസമായി അതിനുള്ള പരിശ്രമത്തിലാണ് ഉണ്ണി മുകുന്ദൻ . ഇപ്പോഴിതാ മൂന്നുമാസത്തെ ഫിറ്റ്നസ് ചലഞ്ച് വിജയകരമായി പൂര്‍ത്തിയാക്കിയ സന്തോഷത്തിലാണ് താരം. തന്റെ ഭക്ഷണ ക്രമത്തെ കുറിച്ച് വിശദമായ കുറിപ്പ് പങ്കുവെച്ച താരം, ഇതുവരെ അതില്‍ യാതൊരു വിട്ടുവീഴ്ചയും ഉണ്ടായിട്ടില്ല എന്ന് പറയുന്നു. ‘
‘ഇന്ന് ഡയറ്റിലെ എന്റെ അവസാന ദിവസമായിരുന്നു! എന്റെ പ്രോമിസ് കാത്തുസൂക്ഷിക്കാന്‍ സഹായിച്ചതിന് നിങ്ങള്‍ ഓരോരുത്തര്‍ക്കും നന്ദി പറയണം. നിങ്ങളെല്ലാവരും പരിവര്‍ത്തന വീഡിയോയാണ് കാത്തിരിക്കുന്നതെന്ന് എനിക്കറിയാം, പക്ഷെ ഞാന്‍ ഫോട്ടോയും പോസ്റ്റ് ചെയ്യുന്നില്ല. പകരം ഈ മൂന്ന് മാസക്കാലം എന്റെ രക്ഷകനായിരുന്ന ഭക്ഷണ ക്രമം പങ്കിടുന്നതാണ് നല്ലതെന്ന് ഞാന്‍ കരുതുന്നു. ഞാന്‍ നാല് വ്യത്യസ്ത ഭക്ഷണ രീതികള്‍ പരീക്ഷിച്ചു, എന്റെ ശരീരം പ്രതികരിക്കുന്നതിന് അനുസരിച്ച് അവ മാറ്റിക്കൊണ്ടിരുന്നു! കഴിഞ്ഞ മൂന്ന് മാസത്തിനിടയില്‍ ഒരൊറ്റ ചീറ്റ് ഡേ ഇല്ലാതെ ഞാന്‍ പിന്തുടര്‍ന്ന വളരെ മനോഹരമായ ഒരു ഭക്ഷണ ക്രമമാണ് ഇതെന്നും ഉണ്ണി മുകുന്ദന്റെ തന്റെ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.
Comments