നിയമസഭാ തെരഞ്ഞെടുപ്പ്; പോളിംഗ് 74.02 ശതമാനം; കഴിഞ്ഞ തവണത്തേതിലും കുറവ്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നിയമസഭാ തെരഞ്ഞെടുപ്പ്; പോളിംഗ് 74.02 ശതമാനം; കഴിഞ്ഞ തവണത്തേതിലും കുറവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 7, 2021, 12:02 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് 74.02 ശതമാനം പോളിംഗ്. 2016 ലെ തെരഞ്ഞെടുപ്പിനെക്കാൾ 3 ശതമാനം കുറവാണ് പോളിംഗ് രേഖപ്പെടുത്തിയത്. പ്രാഥമിക കണക്കുകളിലാണ് ഈ വിവരം. അന്തിമ കണക്കുകളിൽ പോളിംഗ് ശതമാനത്തിൽ നേരിയ വ്യതാസം വരാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർ വ്യക്തമാക്കി. 77.35 ശതമാനമായിരുന്നു 2016 ലെ പോളിംഗ്. തെക്കൻ കേരളത്തിലെ ജില്ലകൾ പോളിംഗിൽ പിന്നോട്ടു പോയപ്പോൾ വടക്കൻ കേരളത്തിൽ ശക്തമായ പോളിംഗാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

പോളിംഗിൽ കോഴിക്കോട് ജില്ലയാണ് മുൻപിൽ. 78.40 ശതമാനമാണ് ഇവിടുത്തെ പോളിംഗ്. കുറ്റ്യാടിയും കുന്ദമംഗലവും കൊടുവളളിയും അടക്കമുളള മണ്ഡലങ്ങളിൽ പോളിംഗ് 80 ശതമാനം കടന്നു. കോഴിക്കോട് നോർത്ത് 73.85 ശതമാനം, കോഴിക്കോട് സൗത്ത് 74.24 ശതമാനം തിരുവമ്പാടി 77.10 എന്നിങ്ങനെയാണ് മറ്റ് മണ്ഡലങ്ങളിലെ വോട്ടിംഗ് നില. പത്തനംതിട്ടയിലാണ് കുറവ് പോളിംഗ് രേഖപ്പെടുത്തിയത്. 67.18 ശതമാനമാണ് പോളിംഗ്. ജില്ലയിൽ ഏറ്റവും കൂടുതൽ വോട്ടിംഗ് ശതമാനം അടൂരാണ്. 72.04 ശതമാനം. കുറവ് തിരുവല്ലയിലും-63.34 ശതമാനം. റാന്നി – 63.82, ആറന്മുള – 65.45, കോന്നി – 71.42 എന്നിങ്ങനെയാണ് മറ്റ് മണ്ഡലങ്ങളിലെ വോട്ടിംഗ് ശതമാനം.

കണ്ണൂർ ജില്ലയിൽ 77.78 ശതമാനമാണ് പോളിംഗ്. തളിപ്പറമ്പയിലും ധർമ്മടത്തും പോളിംഗ് 80 ശതമാനം കടന്നു. പയ്യന്നൂർ കൂത്തുപറമ്പ് മട്ടന്നൂർ എന്നിവിടങ്ങളിൽ 80 ശതമാനത്തിന് അടുത്തെത്തി. കാസർകോട് ജില്ലയിൽ 74.91 ശതമാനമാണ് പോളിംഗ്. ജില്ലയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിൽ മഞ്ചേശ്വരത്താണ് ഏറ്റവും ഉയർന്ന പോളിങ് -76.81 ശതമാനം. കാസർകോട് 70.87, ഉദുമ 75.56, കാഞ്ഞങ്ങാട് 74.35, തൃക്കരിപ്പൂർ 76.77 എന്നിങ്ങനെയാണ് പോളിങ് രേഖപ്പെടുത്തിയത്.

പാലക്കാട് ജില്ലയിൽ 76.19 ആണ് പോളിംഗ് ശതമാനം. ഇ ശ്രീധരന്റെ സ്ഥാനാർത്ഥിത്വത്തിലൂടെ ശ്രദ്ധേയമായ പാലക്കാട് മണ്ഡലത്തിൽ 73.71 ശതമാനമാണ് പോളിംഗ്. മലമ്പുഴയിൽ 75.04, നെന്മാറ 76.78, ആലത്തൂർ- 77.54, തൃത്താല- 77.03, പട്ടാമ്പി- 76.50, ഷൊർണൂർ- 76.64, ഒറ്റപ്പാലം- 75.76, മണ്ണാർക്കാട്- 75.46, കോങ്ങാട്- 75.15, തരൂർ- 75.90
ചിറ്റൂർ- 79.03 എന്നിങ്ങനെയാണ് ജില്ലയിലെ മറ്റ് മണ്ഡലങ്ങളിലെ പോളിംഗ്. ,

തൃശൂർ ജില്ലയിൽ 73.74 ശതമാനമാണ് പ്രാഥമിക കണക്കുകൾ പ്രകാരമുളള പോളിംഗ്. തൃശൂർ മണ്ഡലത്തിൽ 68.94 പോളിംഗ് രേഖപ്പെടുത്തി. ലഭ്യമാകുന്ന കണക്ക് അനുസരിച്ച് കൈപ്പമംഗലത്താണ് ജില്ലയിൽ ഏറ്റവും കൂടുതൽ പോളിംഗ് നടന്നത്. 76.68 ശതമാനമായിരുന്നു പോളിംഗ്. നാട്ടികയിൽ 71.34 ശതമാനവും വടക്കാഞ്ചേരിയിൽ 76.17 ശതമാനവും ഇരിങ്ങാലക്കുടയിൽ 74.79 ശതമാനവും പുതുക്കാട് 75.59 ശതമാനവും ചാലക്കുടിയിൽ 72.63 ശതമാനവും പോളിംഗ് രേഖപ്പെടുത്തി.

ആലപ്പുഴയിൽ 74.75 ശതമാനമാണ് പോളിംഗ്. അരൂർ- 80.42 , ചേർത്തല- 80.74 , ആലപ്പുഴ- 76.31 , അമ്പലപ്പുഴ- 74.72
കുട്ടനാട്- 72.25, ഹരിപ്പാട്- 74.20 , കായംകുളം-73.34, മാവേലിക്കര- 71.18 , ചെങ്ങന്നൂർ- 69.10 എന്നിങ്ങനെയാണ് ജില്ലയിലെ വിവിധ മണ്ഡലങ്ങളിലെ പോളിംഗ് ശതമാനം.

കോട്ടയത്ത് 72.13 ശതമാനമാണ് പോളിംഗ് പുതുപ്പള്ളി- 73.22, കോട്ടയം-72.57, പൂഞ്ഞാർ- 72.47, ഏറ്റുമാനൂർ 72.88 എന്നിങ്ങനെയാണ് പ്രധാന മണ്ഡലങ്ങളിലെ പോളിംഗ് ശതമാനം. ഇടുക്കിയിൽ 70.38 ശതമാനമാണ് പോളിംഗ്. തമിഴ്‌നാട്ടിൽ നിന്ന് ആളുകളെ കൊണ്ടുവന്ന് കളളവോട്ട് ചെയ്യിച്ചുവെന്ന് ആരോപണം ഉയർന്ന ഉടുമ്പൻചോലയിൽ 70.81 ശതമാനമാണ് പോളിംഗ് രേഖപ്പെടുത്തിയിരിക്കുന്നത്.

തിരുവനന്തപുരം ജില്ലയിൽ 69.77 ശതമാനമാണ് പോളിംഗ്. നേമം – 69.65, വട്ടിയൂർക്കാവ് – 63.99, കഴക്കൂട്ടം – 69.46, പാറശാല – 71.18, നെയ്യാറ്റിൻകര – 71.90, അരുവിക്കര – 72.96, തിരുവനന്തപുരം – 61.69, ചിറയിൻകീഴ് – 70.52, വർക്കല – 69.88, ആറ്റിങ്ങൽ – 70.34, നെടുമങ്ങാട് – 71.25, വാമനപുരം – 70.69, കാട്ടാക്കട – 71.92, കോവളം – 70.49 എന്നിങ്ങനെയാണ് മറ്റ് മണ്ഡലങ്ങളിലെ പോളിംഗ് നില.

Tags: Kerala 2021
ShareTweetSendShare

More News from this section

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies