തെരഞ്ഞെടുപ്പ് ദിവസത്തെ ശബരിമല ചർച്ച; ആശങ്കയോടെ സിപിഎം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തെരഞ്ഞെടുപ്പ് ദിവസത്തെ ശബരിമല ചർച്ച; ആശങ്കയോടെ സിപിഎം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 7, 2021, 12:30 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം : തെരഞ്ഞെടുപ്പ് ദിവസം ശബരിമല യുവതി പ്രവേശന വിഷയം സജീവ ചർച്ചയായതിൽ സിപിഎമ്മിൽ ആശങ്ക. എൻഎസ് എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരുടെ നിലപാട് അടക്കം വോട്ടർമാരെ സ്വാധീനിച്ചതായാണ് വിലയിരുത്തലുകൾ. എന്നാൽ ശബരിമല വിഷയത്തിലെ എൻഎസ്എസ് നിലപാട് ബിജെപിക്ക് ആണോ യുഡിഎഫിനാണോ, ഗുണം ചെയ്യുക എന്നകാര്യത്തിൽ വ്യക്തതയില്ല.

ശബരിമല യുവതി പ്രവേശനം ഒരു തരത്തിലും തെരഞ്ഞെടുപ്പിനെ സ്വാധീനിക്കില്ലെന്നായിരുന്നു ഇടത് പക്ഷത്തിന്റെ ആദ്യ നിലപാട്. ആചാരവും വിശ്വാസവും ജനാധിപത്യ പ്രക്രിയയിൽ അപ്രസക്തമാണെന്ന വിലയിരുത്തലായിരുന്നു സിപിഎം കേന്ദ്ര നേതൃത്വത്തിനുണ്ടായിരുന്നത്. എന്നാൽ ശബരിമല പ്രശ്നമല്ലെന്ന് ഇപ്പോഴും കടകംപള്ളി സുരേന്ദ്രൻ അടക്കമുള്ള നേതാക്കൾ പറയുന്നുണ്ടെങ്കിലും കാര്യങ്ങൾ അത്ര നിസാരമല്ലെന്നാണ് സിപിഎം സംസ്ഥാന നേതൃത്വം കരുതുന്നത്. പ്രത്യേകിച്ച് തെരഞ്ഞെടുപ്പ് അടുത്ത ദിവസങ്ങളിൽ ശബരിമല വിഷയം കൂടൽ സജീവമായി നിലനിർത്താൻ ബിജെപിക്കും കോൺഗ്രസിനും സാധിച്ചത് തിരിച്ചടി ആകുമെന്നാണ് കരുതുന്നത്.

ഇതിനൊപ്പം തെരഞ്ഞെടുപ്പ് ദിവസം തന്നെ എൻഎസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ ശബരിമല വിഷയത്തിലെ സർക്കാർ നിലപാടിനെ വിമർശിച്ച് രംഗത്തുവന്നത് പല മണ്ഡലങ്ങളിലും നിർണായകമാകും. രണ്ട് വോട്ടിന് വേണ്ടി നിലപാട് മാറ്റില്ലെന്ന് പറഞ്ഞ സിപിഎം നേതാക്കൾ തെരഞ്ഞെടുപ്പ് അടുത്തപ്പോൾ അയ്യപ്പനിൽ അഭയം തേടിയത് ശ്രദ്ദേയമായിരുന്നു. ഖേദ പ്രകടനം നടത്തിയ കടകംപള്ളിയും അയ്യപ്പനും ദേവഗണങ്ങളും ഇടതുപക്ഷത്താണെന്ന് പറഞ്ഞ മുഖ്യമന്ത്രിയും, ദൈവങ്ങളുടെ വോട്ട് ഇടതിനൊപ്പം എന്ന് വ്യക്തമാക്കിയ കോടിയേരിയും വോട്ടിന് വേണ്ടി നിലപാടിൽ വെള്ളം ചേർത്തതും കേരളം കണ്ടു.

ശബരിമല യുവതി പ്രവേശനം തടഞ്ഞ വിശ്വാസികൾക്കെതിരെ ചുമത്തിയ കേസ് പിൻവലിച്ച തന്ത്രവും വിലപ്പോയില്ലെന്നാണ് വിലയിരുത്തൽ. ഏതായാലും തെരഞ്ഞെടുപ്പ് കഴിഞ്ഞതിനാൽ തന്നെ ഇനി അങ്ങോട് നിലപാട് കടിപ്പിക്കാൻ തന്നെയാണ് സിപിഎമ്മിന്റെ തീരുമാനം. ജി സുകുമാരൻ നായർക്കെതിരെ ജെ. മെഴ്സിക്കുട്ടി അമ്മയുടെ വാക്കുകൾ ഇതിന് തെളിവാണ്.

Tags: Kerala 2021
ShareTweetSendShare

More News from this section

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

നിർമാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

ഇലക്ട്രിക് ഓട്ടോയിലിരുന്ന് കളിക്കുന്നതിനിടെ സ്റ്റാർട്ടായി; ഓട്ടോയും മൂന്ന് വയസ്സുകാരിയും കിണറ്റിൽ വീണു

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies