റോഡരികിലും മറ്റുമായി പ്ലാസ്റ്റിക് കവറുകളിലാക്കി മാലിന്യം തള്ളുന്നത് ഇന്നത്തെ കാലത്ത് ഒരു നിത്യ സംഭവമായി മാറിയിരിക്കുകയാണ്. ഇത്തരം പരിസ്ഥിതി വിരുദ്ധമായ പ്രവര്‍ത്തികള്‍ ചെയ്യുന്ന ആളുകള്‍ നിരവധിയാണ് നമ്മുടെ സമൂഹത്തില്‍. സ്വന്തം വീടും പരിസരവും വൃത്തിയാക്കാന്‍ വേണ്ടി വീട്ടിലെ മാലിന്യങ്ങള്‍ എല്ലാം തന്നെ പൊതിഞ്ഞു കെട്ടി പൊതുനിരത്തില്‍ ഉപേക്ഷിക്കുന്നു.
എന്നാല്‍ അത്തരത്തില്‍ മാലിന്യം ഉപേക്ഷിച്ച് ഒരാള്‍ക്ക് ഇപ്പോള്‍ കിട്ടിയത് നല്ല മുട്ടന്‍ പണിയാണ്. കാരണം മാലിന്യം ഉപേക്ഷിച്ച കൂട്ടത്തില്‍ അയാളുടെ പേരും മേല്‍വിലാസവും ഉള്‍പ്പെടുന്ന ഒരു ബാങ്ക് ക്ലിപ്പ് കൂടി ഉണ്ടായിരുന്നു. ചൊവ്വാഴ്ച രാത്രിയോടെയാണ് സംഭവം നടന്നത്. കട്ടപ്പന ശാന്തിഗ്രാം ഇരട്ടയാര്‍ നോര്‍ത്ത് റോഡ് അരികില്‍ ഇയാള്‍ ജൈവ-അജൈവ മാലിന്യങ്ങള്‍ തള്ളിയത്. പിറ്റേ ദിവസം രാവിലെ ചാക്കിലും കൂടയിലുമായി നിറച്ച മാലിന്യങ്ങള്‍ റോഡിന്റെ അരികില്‍ തള്ളിയിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ ഉടനെ തന്നെ പഞ്ചായത്ത് ഓഫീസില്‍ വിവരം അറിയിച്ചു.
ഇതോടെ പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെയുള്ള ആളുകളും ആരോഗ്യ പ്രവര്‍ത്തകരും പോലീസും സ്ഥലത്തെത്തി. പിന്നീട് അവര്‍ നടത്തിയ പരിശോധനയിലാണ് മാലിന്യത്തിനൊപ്പം മേല്‍വിലാസം രേഖപ്പെടുത്തിയ ബാങ്ക് സ്ലിപ്പ് ലഭിച്ചത്. ഇതോടെ അയാളെ സ്ഥലത്തേക്ക് വിളിച്ചു വരുത്തുകയും മാലിന്യം തിരികെ എടുപ്പിക്കുകയും ചെയ്തു. അതോടൊപ്പം തന്നെ ഇത്തരം ഒരു പരിസ്ഥിതി വിരുദ്ധ പ്രവര്‍ത്തനം ചെയ്തതിന് അയാളില്‍ നിന്നും അതിനു പിഴ ഈടാക്കുകയും ചെയ്തു.
Comments