പി തിലോത്തമൻ, കേരളത്തിന്റെ ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി.കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ ആലപ്പുഴ ജില്ലാ സെക്രട്ടറി.
2001ൽ ചേർത്തലയിൽ നിന്ന് വിജയിച്ച എകെ ആന്ണി മുഖ്യമന്ത്രിയായെങ്കിലും കാലാവധി പൂർത്തിയാക്കാതെ രാജിവെച്ചു. പിന്നീടിപ്പോഴാണ് തിലോത്തമനിലൂടെ ചേർത്തലയ്ക്ക് ഒരു മന്ത്രിയെ ലഭിക്കുന്നത്. മന്ത്രിസഭയിൽ ആദ്യമായിട്ടെങ്കിലും പി.തിലോത്തമന് രാഷ്ടീയത്തിൽ പരിചയസമ്പന്നൻ. വിദ്യാർഥി രാഷ്ടീയത്തിലൂടെ പൊതുരംഗത്ത് എത്തിയ തൊഴിലാളി യൂണിയന് നേതാവ്. 1977 മുതൽ സിപിഐ അംഗം.
തുടർച്ചയായ മൂന്നാം തവണയാണ് ചേർത്തല മണ്ഡലത്തിൽ നിന്നും തിലോത്തമന്റെ ജയം. സംസ്ഥാനത്ത് തന്നെ ഏറ്റവുമധികം പോളിംഗ് നടന്ന ചേർത്തലയിൽ 7196 വോട്ടിനാണ് തിലോത്തമന് എസ് ശരത്തിനെ തോൽപ്പിച്ചത്. 2011ൽ ഗൗരിയമ്മയ്ക്കെതിരെ ജില്ലയിലെ ഏറ്റവും വലിയ ഭൂരിപക്ഷം കരസ്ഥമാക്കി ജയം. 2006 മുതൽ ചേർത്തലയിൽ വിജയിച്ചത് തിലോത്തമൻ മാത്രം.
സിപിഐയുടെ വിദ്യാർത്ഥി പ്രസ്ഥാനമായ AISFലൂടെയായിരുന്നു രാഷ്ട്രീയത്തിലേക്കുള്ള വരവ്. ചേർത്തല ശ്രീ നാരായണ കോളേജിൽ നിന്ന് ബിരുദം നേടിയ പി. തിലോത്തമന് സിപിഐ സംസ്ഥാന കൗൺസിൽ അംഗം, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം, ആലപ്പുഴ ജില്ലാ സെക്രട്ടറി, ചേർത്തല മണ്ഡലം സെക്രട്ടറി, AIYF ആലപ്പുഴ ജില്ലാ പ്രസിഡണ്ട് , AIYF സംസ്ഥാന വൈസ് പ്രസിഡന്റ്, കയർ തൊഴിലാളി ഫെഡറേഷൻ AITUC സംസ്ഥാന പ്രസിഡന്റ് തുടങ്ങി അനേകം പദവികൾ വഹിച്ചു.
സംസ്ഥാനത്തിന്റെ ഭക്ഷ്യമന്ത്രി എന്ന നിലയിൽ വലിയ തോതിലുള്ള വിമർശനങ്ങൾ ഉയർന്നില്ല എങ്കിലും, ഭക്ഷ്യക്കിറ്റിലെ ഉൽപ്പന്നങ്ങളുടെ ഗുണനിലവാരമില്ലായ്മ അടക്കമുള്ളവ വിവാദമായി. പി തിലോത്തമൻ സംസ്ഥാന മന്ത്രിസഭയിലെ മികച്ച അംഗമാകുമോ? ജനങ്ങൾ തിലോത്തമന് എത്ര വോട്ട് നൽകും? നമുക്ക് കാത്തിരിക്കാം.
Comments