ആവേശപ്പോരാട്ടം ; എറിഞ്ഞിട്ട് കോഹ്‌ലിപ്പട ; തുടർച്ചയായ രണ്ടാം ജയം
Sunday, October 11 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ആവേശപ്പോരാട്ടം ; എറിഞ്ഞിട്ട് കോഹ്‌ലിപ്പട ; തുടർച്ചയായ രണ്ടാം ജയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 14, 2021, 11:21 pm IST
Facebook
Twitter
WhatsAppTelegram

ചെന്നൈ : ആവേശപ്പോരാട്ടത്തിൽ വിജയം നേടി റോയൽ ചലഞ്ചേഴ്സ് ബാംഗ്ളൂർ. 150 റൺസിന്റെ വിജയ ലക്ഷ്യം പിന്തുടർന്ന സൺറൈസേഴ്സ് ഹൈദരാബാദിനെ ഏഴ് റൺസിനാണ് റോയൽ ചലഞ്ചേഴ്സ് തോൽപ്പിച്ചത്. അവസാന ഓവറുകളിൽ ആളിക്കത്തിയ റാഷിദ് ഖാൻ റണ്ണൗട്ടായി പവലിയനിലേക്ക് മടങ്ങിയതോടെയാണ് ചലഞ്ചേഴ്സിന് വിജയം നേടാനായത്. നേരത്തെ നന്നായി ബാറ്റ് ചെയ്ത് വന്ന വാർണർ പുറത്തായതിനു തൊട്ടു പിന്നാലെ അവിശ്വസനീയമായ രീതിയിൽ സൺറൈസേഴ്സ് തകരുകയായിരുന്നു.

37 പന്തിൽ 54 റൺസെടുത്ത വാർണറും 38 റൺസ് നേടിയ മനീഷ് പാണ്ഡെയുമാണ് ഹൈദരാബാദിനായി ഭേദപ്പെട്ട സ്കോർ നേടിയത്. കണിശതയോടെ ബൗൾ ചെയ്ത മൊഹമ്മദ് സിറാജും ഹർഷൽ പട്ടേലും ഷാബാസ് അഹമ്മദുമാണ് റോയൽ ചലഞ്ചേഴ്സിന് ‌ആവേശകരമായ വിജയം സമ്മാനിച്ചത്. പതിനേഴാം ഓവറിൽ ജോണി ബെയർസ്റ്റോ, മനീഷ് പാണ്ഡെ, അബ്ദുൾ സമദ് എന്നിവരെ പുറത്താക്കിയ ഷാബാസ് അഹമ്മദാണ് കളിയുടെ ഗതി ചലഞ്ചേഴ്സിന് അനുകൂലമായി മാറ്റിയത്.

ആദ്യം ബാറ്റ് ചെയ്ത റോയൽ ചലഞ്ചേഴ്സ് ബാറ്റ്സ്മാന്മാരെ സൺ റൈസേഴ്സിന്റെ പന്തേറുകാർ വെള്ളം കുടിപ്പിച്ചു. കണിശതയാർന്ന ബൗളിംഗോടെ റാഷിദ് ഖാനും ഭുവനേശ്വർ കുമാറും ജേസൺ ഹോൾഡറും കളം നിറഞ്ഞപ്പോൾ ചലഞ്ചേഴ്സിന്റെ ബാറ്റ്സ്മാന്മാർ റണ്ണെടുക്കാൻ കഴിയാതെ ബുദ്ധിമുട്ടി. വിരാട് കോഹ്‌ലിയും ഗ്ലെൻ മാക്സ്‌വെല്ലും മാത്രമാണ് ഭേദപ്പെട്ട സ്കോർ നേടിയത്. കോഹ്‌ലി 29 പന്തിൽ 33 റൺസും മാക്സ്‌വെൽ 41 പന്തിൽ 59 റൺസുമാണ് നേടിയത്.

ഒരു ഘട്ടത്തിൽ കോഹ്‌ലിയും മാക്സ്‌വെല്ലും തമ്മിലുള്ള കൂട്ടുകെട്ട് അപകടകരമായി മുന്നേറുകയും ചെയ്തിരുന്നു. എന്നാൽ ജേസൺ ഹോൾഡറുടെ കുഴയ്‌ക്കുന്ന പന്തിൽ ബാറ്റ് വെച്ച് കോഹ്‌ലി പുറത്തായത് ചലഞ്ചേഴ്സിനെ പ്രതിസന്ധിയിലാക്കി. പിന്നീട് വന്ന ബാറ്റ്സ്മാന്മാർക്ക് മാക്സ്‌വെല്ലിന് കൃത്യമായ പിന്തുണ കൊടുക്കാൻ കഴിയാതെ വന്നതോടെയാണ് ബംഗളൂരുവിന്റെ സ്കോർ 149ൽ ഒതുങ്ങിയത്.

സൺറൈസേഴ്സിന് വേണ്ടി ഹോൾഡർ നാല് ഓവറിൽ 30 റൺസ് വഴങ്ങി മൂന്ന് വിക്കറ്റുകൾ വീഴ്‌ത്തി. റാഷിദ് ഖാൻ രണ്ട് വിക്കറ്റുകൾ വീഴ്‌ത്തി.

Tags: cricketIPL
Share
Tweet
SendShare

More News from this section

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

വനിതാ ഇൻവിറ്റേഷൻ ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തെ തോൽപ്പിച്ച് ബംഗാൾ

Latest News

നേപ്പാളില്‍ വീണ്ടും മിന്നല്‍ പ്രളയം; 35-ലേറെ വീടുകളും പാലങ്ങളും ഒലിച്ചുപോയി

‘എസ്ഐആർ തെറ്റാണെങ്കിൽ സതീശൻ രാജിവെക്കുക; പിണറായിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യുക’; തിങ്കളാഴ്ച ബിജെപിയുടെ നിയമസഭാ മാർച്ച്; ആയിരങ്ങൾ അണിനിരക്കും

എസ്ഐആർ തെറ്റാണെങ്കിൽ വി. ഡി സതീശൻ രാജിവെക്കണം; ഖർഗെയുടെ നിലപാട് മുഖ്യമന്ത്രി അംഗീകരിക്കണം: പി.കെ. കൃഷ്ണദാസ്

ശബരിമലയില്‍ അരവണ ക്ഷാമമുണ്ടാകില്ല; 10 ലക്ഷത്തില്‍ താഴെ അരവണ സ്റ്റോക്ക് ഉറപ്പാക്കും: അരവണ ക്ഷാമവാര്‍ത്ത അടിസ്ഥാനരഹിതം; കെ. ജയകുമാര്‍

ഹോസ്റ്റല്‍ ബാത്ത്റൂമില്‍ മുതല! പരിഭ്രാന്തരായി വിദ്യാര്‍ത്ഥികള്‍; ഒടുവില്‍ രക്ഷാപ്രവര്‍ത്തനം

ചെന്നൈ മെട്രോ രണ്ടാംഘട്ടത്തിന് തുടക്കം; ആദ്യ സർവീസ് ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി, മുഖ്യമന്ത്രി വിജയ്‌ക്കൊപ്പം മെട്രോ യാത്ര

പോലീസുകാരനെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസ്; രണ്ടാം പ്രതി പിടിയിൽ, ആഷിഖിനെതിരെ എംഡിഎംഎ കേസും

37 ലക്ഷം രൂപയുടെ സാമ്പത്തിക തട്ടിപ്പ്; കിളിരൂർ–കവിയൂർ കേസ് പ്രതി ലതാ നായർ ഉൾപ്പെടെ നാലുപേർ തൃക്കാക്കരയിൽ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies