വാഹനങ്ങൾക്ക് ഇനി താത്കാലിക രജിസ്ട്രേഷൻ ഇല്ല ; അതി സുരക്ഷ നമ്പർ പ്ലേറ്റുകൾ ഘടിപ്പിച്ച് നേരിട്ട് നിരത്തിലിറക്കാം
Tuesday, September 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വാഹനങ്ങൾക്ക് ഇനി താത്കാലിക രജിസ്ട്രേഷൻ ഇല്ല ; അതി സുരക്ഷ നമ്പർ പ്ലേറ്റുകൾ ഘടിപ്പിച്ച് നേരിട്ട് നിരത്തിലിറക്കാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 16, 2021, 03:12 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം : വാഹനങ്ങൾക്ക് ഇനി താത്കാലിക രജിസ്ട്രേഷൻ ഇല്ലെന്ന് വ്യക്തമാക്കി മോട്ടോർ വാഹന വകുപ്പ്. പൂർണമായും ഫാക്ടറി നിർമ്മിത വാഹനങ്ങൾ ഇനി അതി സുരക്ഷ നമ്പർ പ്ലേറ്റുകൾ ഘടിപ്പിച്ച് നേരിട്ട് ഷോറൂമിൽ നിന്ന് നിരത്തിലിറക്കാം. വാഹന രജിസ്ട്രേഷൻ പൂർണമായും ഓൺലൈനായിട്ടായിരിക്കും ചെയ്യേണ്ടത്. ഇത് സംബന്ധിച്ച വിശദവിവരങ്ങൾ മോട്ടോർ വാഹന വകുപ്പ് പുറത്തുവിട്ടു.

മോട്ടോർ വാഹനവകുപ്പ് – ഫേസ്ബുക്ക് പോസ്റ്റ് പൂർണ രൂപം

പുതിയവാഹന രജിസ്ട്രേഷനും ഓൺലൈൻ/കോൺടാക്ട്ലെസ് ആവുകയാണ്. സർക്കാരിന്റെ ‘ഈസ് ഓഫ് ഗവൺമെന്റ് ബിസിനസ് ‘ എന്നതിന്റെ കൂടി ഭാഗമായ പൊതുജനോപകാരപ്രദവും കോവിഡ് പ്രോട്ടോക്കോളിന് അനുസൃതമായ ഈ പരിഷ്ക്കാരങ്ങൾ വിജയകരമായി നടപ്പിൽ വരുത്താൻ താഴെപ്പറയുന്ന നിർദ്ദേശങ്ങൾ നൽകുന്നു
1. പൂർണ്ണമായും ഫാക്ടറി നിർമ്മിത ബോഡിയോടു കൂടിയുള്ള വാഹനങ്ങൾ ആദ്യത്തെ രജിസ്ട്രേഷനു വേണ്ടി ആർ.ടി ഓഫീസുകളിൽ ഹാജരാക്കേണ്ടതില്ല.
2. വാഹന ഡീലർമാർ വാഹനങ്ങളുടെ വില, രജിസ്ട്രേഷൻ ഫീ, ടാക്സ്, രജിസ്ട്രേഷൻ നടപടിക്രമങ്ങൾ എന്നിവ വ്യക്തമായി ഷോറൂമിൽ പ്രദർശിപ്പിക്കേണ്ടതാണ്.
3. ഓൺലൈൻ അപേക്ഷ സമർപ്പിക്കുമ്പോൾ അഡ്രസ് പ്രൂഫ്, ചാസിസ് പ്രിന്റ്, മറ്റ് രേഖകൾ തുടങ്ങിയവ വ്യക്തമായി സ്കാൻ ചെയ്ത് അപ് ലോഡ് ചെയ്യേണ്ടതാണ്. അല്ലാത്തപക്ഷം അപേക്ഷ നിരസിക്കപ്പെടുന്നതുമൂലം ഉപഭോക്താക്കൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾക്ക് ഡീലർ ഉത്തരവാദിയായിരിക്കും
4. ഈ അപേക്ഷയുടെ ഹാർഡ് കോപ്പിയും ഓഫീസിൽ ഹാജരാക്കേണ്ടതില്ല. എന്നാൽ അപേക്ഷയുടെ ഫുൾ സെറ്റും അവ വാഹന കാലാവധി തീരുന്നതുവരെ സൂക്ഷിക്കാനാവശ്യമായ രേഖാമൂലുള്ള നിർദ്ദേശവും ഡീലർ അപേക്ഷന് നൽകേണ്ടതാണ്.
5. ഓരോ പ്രവൃത്തി ദിവസവും വൈകുന്നേരം 4 മണി വരെ ഓഫീസിലെ പെൻഡിംഗ് ലിസ്റ്റിൽ കാണുന്ന പുതിയ രജിസ്ട്രേഷനുള്ള അപേക്ഷകൾ പരിശോധിച്ച് random അടിസ്ഥാനത്തിൽ നമ്പർ അലോട്ട് ചെയ്യുന്നതായിരിക്കും. ഒരിക്കൽ അലോട്ട് ചെയ്ത നമ്പർ മാറ്റാനോ ക്യാൻസൽ ചെയ്യാനോ നിർവ്വാഹമില്ലാത്തതാണ്.
6. ഫാക്ടറി നിർമ്മിത ബോഡിയോടു വരുന്ന വാഹനങ്ങൾക്ക് താൽക്കാലിക രജിസ്ട്രേഷന്റെ ആവശ്യകത ഇല്ല.
എന്നാൽ
അന്യസംസ്ഥാനങ്ങളിലേക്ക് വിൽപന നടത്തുന്ന വാഹനങ്ങൾക്കും ഫാൻസി / ചോയ്സ് നമ്പർ ആഗ്രഹിക്കുന്നവർക്കും താൽക്കാലിക രജിസ്ട്രേഷൻ അനുവദിക്കുന്നതാണ്.
7. നമ്പർ റിസർവേഷൻ ആവശ്യമുള്ള അപേക്ഷകരുടെ അപേക്ഷ ഓൺലൈനിൽ സമർപ്പിക്കുമ്പോൾ Choice number (Paid) എന്നുള്ളതും റിസർവേഷൻ ആവശ്യമില്ലാത്ത അപേക്ഷകൾക്ക് System Generated (Free) എന്നുള്ളതും സെലക്ട് ചെയ്ത് നൽകേണ്ടതാണ്. റിസർവേഷൻ ആവശ്യമാണോ ഇല്ലയോ എന്നത് ഓരോ അപേക്ഷനിൽ നിന്നും സ്വന്തം കൈപ്പടയിൽ ഒരു രജിസ്റ്ററിൽ എഴുതി വാങ്ങുന്നത് ഉചിതമായിരിക്കും.
8. ഫാൻസി / ചോയ്സ് നമ്പർ ആഗ്രഹിക്കുന്നവർക്ക് നൽകുന്ന താൽക്കാലിക രജിസ്ട്രേഷൻ ഉപയോഗിച്ച് കൊണ്ട് ഡീലർ ഈ വാഹനങ്ങൾ വിട്ടു നൽകാൻ പാടുള്ളതല്ല.
എന്നാൽ
അന്യസംസ്ഥാനത്തേക്ക് കൊണ്ടു പോകാനായി താൽക്കാലിക രജിസ്ട്രേഷൻ എടുത്ത വാഹനങ്ങൾ ഏഴു ദിവസത്തിനുള്ളിൽ അവയുടെ ഉടമ സ്വന്തം സംസ്ഥാനത്തു നിന്നും സ്ഥിരം രജിസ്ട്രേഷൻ സമ്പാദിക്കേണ്ടതാണ്.
9. ഓരോ വാഹനത്തിനും അലോട്ട് ചെയ്യപ്പെട്ട നമ്പർ HSRP നിർമ്മിച്ച് വാഹനത്തിൽ നിർദ്ദിഷ്ട രീതിയിൽ ഘടിപ്പിച്ചതിനു ശേഷം മാത്രമേ അവ ഡീലർഷിപ്പിൽ നിന്നും പുറത്തിറക്കാൻ പാടുള്ളൂ
10. രജിസ്ട്രേഷൻ നമ്പർ ഘടിപ്പിക്കാതെ വാഹനം പുറത്തിറക്കുക , നമ്പർ റിസർവേഷനു വേണ്ടി താൽക്കാലിക രജിസ്ട്രേഷൻ കരസ്ഥമാക്കി കാലാവധി കഴിഞ്ഞിട്ടും റിസർവേഷൻ നടപടികൾ പൂർത്തിയാക്കാതിരിക്കുക , സീറ്റിന്റെ എണ്ണം, തരം തുടങ്ങി വാഹനത്തിലെ ഏതെങ്കിലും സ്പെസിഫിക്കേഷനിൽ വ്യതിയാനം കാണപ്പെടുക തുടങ്ങിയവക്ക് M V act ലെ പിഴക്ക് പുറമെ നികുതിയുടെ നിശ്ചിത ശതമാനം കൂടി അധികമായി അടക്കേണ്ടി വരും.
11. 7 സീറ്റിൽ കൂടുതലുള്ള വാഹനങ്ങൾ ട്രാൻസ്പോർട്ട് ഗണത്തിൽ അല്ലാതെ PSV for Personal use എന്ന തരത്തിൽ അപേക്ഷ സമർപ്പിക്കുകയാണെങ്കിൽ, അപേക്ഷകനിൽ നിന്നും 200 രൂപ പത്രത്തിൽ സത്യവാങ്ങ്മൂലം എഴുതി വാങ്ങി അപ് ലോഡ് ചെയ്യേണ്ടതും ഒറിജിനൽ ഫയലിൽ സൂക്ഷിക്കേണ്ടതുമാണ്.
12. എല്ലാ ട്രാൻസ്പോർട്ട് വാഹനങ്ങളിലും നിയമാനുസൃതമുള്ള റിഫ്ളക്ടീവ് ടേപ്പ് ഒട്ടിക്കേണ്ടതും വാഹനത്തിനുള്ളിലും പുറത്തും നിയമാനുസൃത വിവരങ്ങൾ പ്രദർശിപ്പിക്കേണ്ടതുമാണ്.
13. ഓട്ടോറിക്ഷ ഒഴികെയുള്ള ട്രാൻസ്പോർട്ട് വാഹനങ്ങളിൽ സ്പീഡ് ഗവർണർ, വെഹിക്കിൾ ലൊക്കേഷൻ ട്രാക്കിംഗ് ഡിവൈസ് എന്നിവ വാഹന നിർമ്മാതാവ് പിടിപ്പിച്ചിട്ടില്ലെങ്കിൽ ഇവ ഡീലർഷിപ്പിൽ നിന്നും ഘടിപ്പിച്ച് രേഖകൾ അപ് ലോഡ് ചെയ്തതിനു ശേഷം മാത്രം പുറത്തിറക്കേണ്ടതാണ്.
14. ഓട്ടോറിക്ഷകളിൽ ലീഗൽ മെട്രോളജി വകുപ്പിന്റെ അംഗീകാരത്തോടു കൂടിയ മീറ്റർ ഘടിപ്പിച്ചു സർട്ടിഫിക്കറ്റ് അപ് ലോഡ് ചെയ്യേണ്ടതാണ്.
15. നാഷണൽ പെർമിറ്റ് ഒഴികെയുള്ള ചരക്കു വാഹനങ്ങൾ പുറത്തിറക്കുന്നതിന് മുൻപായി മുൻപിലും പിൻപിലും ഹൈവേ യെല്ലോ നിറത്തിൽ പെയിന്റ് ചെയ്യേണ്ടതാണ്.
16. മേൽ നിർദ്ദേശങ്ങൾക്ക് വിരുദ്ധമായോ ചേസിസ് നമ്പർ, എൻജിൻ നമ്പർ എന്നിവ തെറ്റായി രേഖപ്പെടുത്തിയോ റ്റാമ്പർ ചെയ്തോ രജിസ്ട്രേഷൻ സമ്പാദിച്ചതായി കണ്ടെത്തിയാലോ ഡീലർഷിപ്പിൽ മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്ടർ റാങ്കിൽ കുറയാതെയുള്ള ഉദ്യോഗസ്ഥർ നടത്തുന്ന പരിശോധനകളിൽ അപാകതകൾ കണ്ടെത്തുകയോ ചെയ്യുന്ന പക്ഷം ട്രേഡ് സർട്ടിഫിക്കറ്റ് റദ്ദ് ചെയ്യുന്നതടക്കുള്ള നിയമനുസൃത നടപടികൾ സ്വീകരിക്കുന്നതായിരിക്കും
ഈ പരിഷ്ക്കാരങ്ങൾ വിജയകരമായി നടപ്പിൽ വരുത്താൻ ഏവരുടെയും ആത്മാർഥമായ സഹകരണം അഭ്യർഥിക്കുന്നു.

Tags: MVD KeralaRegistration
Share
Tweet
SendShare

More News from this section

വാക്കുതർക്കത്തിനിടെ ഷാൾ ഉപയോഗിച്ച് ഭാര്യയുടെ കഴുത്ത് ഞെരിച്ചു; കൊടുവായൂരിൽ 31കാരി അനുപ്രിയ കൊല്ലപ്പെട്ടു, ഭർത്താവ് മണികണ്ഠൻ പൊലീസ് കസ്റ്റഡിയിൽ

ഈഴവ ക്ഷേത്രങ്ങളിലെ പൂണൂൽ ആചാരത്തിന് പിന്നിൽ ബ്രാഹ്മണ സംസ്കാരം; ‘പൂണൂൽ ധരിച്ചാലേ പൂജ ശരിയാകൂവെന്ന് വിശ്വാസം’, വിവാദ പരാമർശവുമായി ജി സുധാകരൻ

ഏഴ് മാസമായി കന്യാകുമാരിയെ ഭീതിയിലാഴ്‌ത്തിയ 300 കിലോ ഭീമൻ മുതല വലയിലായി; കോതയാറിൽ വനംവകുപ്പിന്റെ പ്രത്യേക സംഘത്തിന്റെ ദൗത്യം വിജയിച്ചു

അടൂരിൽ ദളിത് യുവാവിനെ പൊലീസ് മർദിച്ച ഗ്രേഡ് എസ്‌ഐയും സിപിഒയും സസ്പെൻഷനിൽ

വിഴിഞ്ഞം–നാവായിക്കുളം ഔട്ടർ റിങ് റോഡിന് ഭൂമിയേറ്റെടുക്കൽ നടപടികൾ വേഗത്തിൽ; 28.74 ഹെക്ടർ കൂടി ഏറ്റെടുക്കാൻ 3എ വിജ്ഞാപനം

ഗവിയിലേക്കുള്ള കെഎസ്ആര്‍ടിസി ബസിലെ യാത്രക്കാര്‍ക്ക് തേനീച്ച ആക്രമണം; 17 പേര്‍ക്ക് പരിക്ക്

Latest News

കുനോയിൽ കാട്ടിൽ അവശനിലയിൽ കണ്ടെത്തി രക്ഷപ്പെടുത്തിയ നമീബിയൻ ചീറ്റ ഗൗരവ് ചത്തു; ദാരുണാന്ത്യം ചികിത്സയ്‌ക്കിടെ

ഡിവൈഡറിൽ ഇടിച്ച വോൾവോ കാറിന് തീപിടിച്ചു; അകത്ത് കുടുങ്ങി ന്യൂറോ സർജൻ വെന്തുമരിച്ചു

ഹിപ്പ് ഹോപ്പ് തമിഴയുടെ മീസയേ മുറുക്ക് 2 സെപ്റ്റംബർ 25ന് ആഗോള റിലീസ്; ചിത്രം കേരളത്തിൽ എത്തിക്കുന്നത് ബ്രൈറ്റ് സ്ക്രീൻ ത്രൂ ഡ്രീം ബിഗ് ഫിലിംസ്

സോണിയ ഗാന്ധിക്ക് 1980ൽ വോട്ടർപട്ടികയിൽ പേര്, പൗരത്വം  1983ൽ; മജിസ്‌ട്രേറ്റ് ഉത്തരവ് റദ്ദാക്കി ഡൽഹി കോടതി, കേസ് വീണ്ടും പരിഗണിക്കും

ഇമ്രാൻ ഖാന്റെ സഹോദരി അലീമ ഖാൻ അറസ്റ്റിൽ; 30 ദിവസത്തെ തടങ്കൽ, സെപ്റ്റംബർ 27ലെ PTI പ്രതിഷേധത്തിന് മുന്നോടിയായി പാകിസ്ഥാനിൽ നടപടി

കോണ്‍ഗ്രസിന് തിരിച്ചടി; പാലി മേയര്‍ സ്ഥാനം ബിജെപിക്ക്, നമീത ബുബാകിയയ്‌ക്ക് 33 വോട്ട്

UNGA 2026: 81-ാം യുഎന്‍ പൊതുസഭാ സമ്മേളനത്തില്‍ എസ്. ജയശങ്കര്‍ ഇന്ത്യയെ പ്രതിനിധീകരിക്കും

72ാം ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ നാളെ; രാഷ്‌ട്രപതി ദ്രൗപദി മുര്‍മു പുരസ്‌കാരങ്ങള്‍ സമ്മാനിക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies