പഞ്ചാബിനെ വരിഞ്ഞു മുറുക്കി; ചെന്നൈക്ക് തകർപ്പൻ ജയം
Thursday, July 2 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

പഞ്ചാബിനെ വരിഞ്ഞു മുറുക്കി; ചെന്നൈക്ക് തകർപ്പൻ ജയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 16, 2021, 10:43 pm IST
FacebookTwitterWhatsAppTelegram

മുംബൈ : പഞ്ചാബ് കിംഗ്സിനെ  ആറു വിക്കറ്റുകൾക്ക് തകർത്ത് മിന്നും ജയം സ്വന്തമാക്കി ചെന്നൈ സൂപ്പർ കിംഗ്സ്. പഞ്ചാബ് ഉയർത്തിയ 107 റൺസ് വിജയ ലക്ഷ്യം 26 പന്തുകൾ ബാക്കി നിൽക്കെ ചെന്നൈ മറികടന്നു. 33 പന്തിൽ 46 റൺസ് നേടിയ മൊയിൻ അലിയാണ് ചെന്നൈയുടെ ടോപ് സ്കോറർ. റുതുരാജ് ഗെയ്ക്‌വാദിനെ അഞ്ചാം ഓവറിൽ നഷ്ടപ്പെട്ടെങ്കിലും മോയിൻ അലിയും ഫാ ഡുപ്ലസിസും ചേർന്നുള്ള കൂട്ടുകെട്ട് ചെന്നൈയെ വിജയപാതയിലെത്തിച്ചു.സ്കോർ തൊണ്ണൂറിൽ എത്തിയപ്പോൾ മോയിൻ അലി പുറത്തായി. തുടർന്ന് രണ്ടു വിക്കറ്റുകൾ കൂടി വീഴ്‌ത്താൻ പഞ്ചാബിന് കഴിഞ്ഞെങ്കിലും അപ്പോഴേക്കും താമസിച്ച് പോയിരുന്നു. 36 റൺസെടുത്ത ഡുപ്ളസിസ് പുറത്താകാതെ നിന്നു.

ആദ്യം ബാറ്റ് ചെയ്ത പഞ്ചാബിനു വേണ്ടി ഷാരൂഖ് ഖാൻ മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്‌ച്ച വച്ചത്. ഷാരൂഖിനൊപ്പം ഗെയ്‌ലും ദീപക് ഹൂഡയും മാത്രമേ രണ്ടക്കം കടന്നുള്ളൂ. ആദ്യ ഓവറിൽ മായങ്ക് അഗർവാളിന്റെ വിക്കറ്റ് ദീപക് ചഹർ പിഴുതതോടെ നേരിട്ട ആഘാതത്തിൽ നിന്ന് പഞ്ചാബ് കരകയറിയതേ ഇല്ല. ക്യാപ്ടൻ കെ.എൽ രാഹുൽ റണ്ണൗട്ടായതും കളിയുടെ ഗതി തിരിച്ചു. 20 ഓവറിൽ എട്ടിന് 106 റൺസെടുക്കാനേ പഞ്ചാബിന് കഴിഞ്ഞുള്ളൂ. ചെന്നൈക്ക് വേണ്ടി നാല് ഓവറിൽ 13 റൺസ് വഴങ്ങി ദീപക് ചഹർ 4 വിക്കറ്റുകൾ വീഴ്‌ത്തി. ഇതിൽ ഒരു ഓവർ മെയ്ഡനായിരുന്നു. ചഹറാണ് മാൻ ഓഫ് ദ മാച്ച്.

കളിച്ച രണ്ട് കളികളും വിജയിച്ച റോയൽ ചലഞ്ചേഴ്സാണ് പോയിന്റ് പട്ടികയിൽ മുന്നിൽ. ചെന്നൈയും മുംബൈയും രണ്ടും മൂന്നും സ്ഥാനങ്ങളിലാണ്.

Tags: IPLChennai
ShareTweetSendShare

More News from this section

ഐസിസി ടി20 റാങ്കിങ്ങില്‍ ഇന്ത്യയ്‌ക്ക് ഇരട്ട നേട്ടം; അഭിഷേക് ശര്‍മയെ മറികടന്ന് ഇഷാന്‍ കിഷന്‍ ലോക ഒന്നാം നമ്പര്‍ താരം

ബ്ലൂ ടൈഗേഴ്‌സിന്റെ സഹ ഉടമയായി ക്രിസ് ഗെയ്ല്‍; കൊച്ചി ബ്ലൂ ടൈഗേഴ്‌സിനും കേരള ക്രിക്കറ്റിനും കരുത്തേകുമെന്ന് മാനേജിങ് ഡയറക്ടര്‍

മാപ്പപേക്ഷ പരിഗണിച്ചു; മൂന്ന് വർഷത്തെ വിലക്ക് നീങ്ങി; ശ്രീശാന്തിന് തിരിച്ചുവരവിന് വഴി തുറന്ന് കേരള ക്രിക്കറ്റ് അസോസിയേഷൻ

2027 ലോകകപ്പും 2028 ഒളിമ്പിക്‌സും ലക്ഷ്യം; ബംഗളൂരുവിലേക്ക് താമസം മാറ്റി ഹാര്‍ദിക് പാണ്ഡ്യ

ഇന്ത്യയെ വീഴ്‌ത്തിയതിന് പിന്നാലെ അയര്‍ലന്‍ഡില്‍ പരിശീലക മാറ്റം; പുതിയ ദൗത്യം ഗാരി വില്‍സണിന്

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന് ഒളിമ്പിക്‌സ് ബെര്‍ത്ത്; പുരുഷ ടീമിന്റെ വിധി നിര്‍ണ്ണയിക്കുന്നത് ഐസിസി റാങ്കിങ് അടിസ്ഥാനത്തില്‍

Latest News

കണ്ണൂർ, കാസർഗോഡ് തീരങ്ങളിൽ അതീവ ജാഗ്രത മുന്നറിയിപ്പ്; 3 മീറ്റർ വരെ ഉയർന്ന തിരമാലയ്‌ക്ക് സാധ്യത; ബീച്ചുകളിലേക്കുള്ള യാത്ര ഒഴിവാക്കാൻ നിർദേശം

11 കാരൻ ഓടിച്ച പിക്കപ്പ് ട്രക്ക് തീർഥാടന സംഘത്തിലേക്ക് പാഞ്ഞുകയറി; എട്ട് ബുദ്ധ സന്യാസിമാർ മരിച്ചു; നിരവധി പേർക്ക് പരിക്ക്

കരഞ്ഞതിന് കുഞ്ഞുങ്ങളെ വാഷിംഗ് മെഷീനിൽ ഇട്ടു, ടോയ്ലറ്റ് ജെറ്റ് ഉപയോഗിച്ച് വായിൽ വെള്ളം ചീറ്റി; ഐടി സ്ഥാപനത്തിന്റെ ഡേ കെയർ കേന്ദ്രത്തിൽ നിന്നും നടുക്കിയ ദൃശ്യങ്ങൾ

‘ഹർ ഹർ മഹാദേവ്’ മുഴക്കത്തിൽ അമർനാഥ് യാത്രയ്‌ക്ക് തുടക്കം; 4,800-ലധികം ഭക്തരുമായി ആദ്യ ബാച്ച് പുറപ്പെട്ടു; ഫ്ലാഗ് ഓഫ് ചെയ്ത് മനോജ് സിൻഹ

കോംബോ ഓഫർ കണ്ട് ഷവർമയും ഷവായയും വാങ്ങിക്കഴിച്ചു; തിരുവനന്തപുരത്ത് 21 പേർക്ക് ഭക്ഷ്യവിഷബാധ; ഹോട്ടൽ പൂട്ടിച്ചു

മമത ബാനർജിക്ക് വീണ്ടും തിരിച്ചടി? തിരഞ്ഞെടുപ്പ് കമ്മീഷനെ കണ്ട് വിമത ടിഎംസി എംഎൽഎമാർ; പാർട്ടി ചിഹ്നത്തിലും ഫണ്ടിലും അവകാശവാദം

ഇന്ത്യ-ജപ്പാൻ ബന്ധത്തിൽ ചരിത്രനേട്ടം; 10 ട്രില്യൺ യെൻ നിക്ഷേപ ലക്ഷ്യം, 120-ഓളം കരാറുകളിൽ ഒപ്പുവെച്ച് ഇരുരാജ്യങ്ങളും

നന്ദനത്തിലെ ഉണ്ണിയേട്ടന് 50ൽ മാംഗല്യം; അരവിന്ദ് ആകാശ് വിവാഹിതനായി; ജീവിതസഖിയായി മലേഷ്യൻ തമിഴ് യുവതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies