ലോക്കറ്റ് ദീദി ; സിനിമയിൽ നിന്നെത്തി ബംഗാളിന്റെ താരമായ ബിജെപി നേതാവ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ലോക്കറ്റ് ദീദി ; സിനിമയിൽ നിന്നെത്തി ബംഗാളിന്റെ താരമായ ബിജെപി നേതാവ്

നിലിൻ കൃപാകരൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 17, 2021, 08:34 am IST
FacebookTwitterWhatsAppTelegram

ചലച്ചിത്ര രംഗത്തെ താരശോഭയുടെ പാരമ്യത്തിൽ നിന്ന് രാഷ്‌ട്രീയ ഗോദയിലേക്ക് ഇറങ്ങി വിജയം വരിച്ചവർ ഒരുപാട് ഉണ്ട് നമ്മുടെ രാജ്യത്ത്. രാഷ്‌ട്രീയത്തിൽ എത്ര ഉന്നതിയിൽ എത്തിയാലും അവരെ എളുപ്പം തിരിച്ചറിയാൻ സാധിക്കും. ഗ്ലാമർ ലോകത്ത് വിരാജിച്ചതിന്റെ ശേഷിപ്പുകൾ അവരുടെ ജീവിതരീതിയിലും പെരുമാറ്റത്തിലും കുറഞ്ഞ അളവിലെങ്കിലും പ്രകടമാകും.എണ്ണത്തിൽ കുറവാണെങ്കിലും, താരലോകത്ത് നിന്ന് വന്ന് അസ്സൽ പൊളിറ്റികൾ സ്ട്രീറ്റ് ഫൈറ്റെഴ്സ് ആയവരും ഉണ്ട്, സ്മൃതി ഇറാനിയെ പോലെ. ആ മാനദണ്ഡങ്ങൾ എല്ലാം ചേർന്ന വംഗനാട്ടിലെ ബിജെപിയുടെ വനിതാ മുഖമായി മാറിയിരിക്കുകയാണ് 47 കാരിയായ ലോക്കറ്റ് ചാറ്റർജി.

2015ൽ മാത്രം ബിജെപിയിൽ എത്തിയ അവർ, ഇതിനകം ബംഗാളിലെ പാർട്ടിയുടെ മുന്നണി പോരാളികളിൽ ഒരാളാണ്. സിംഗൂർ ഉൾപ്പെടുന്ന ഹുഗ്ലി ലോക്സഭ മണ്ഡലത്തിൽ നിന്നുള്ള എംപി, ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി, മഹിളാ മോർച്ചയുടെ മുൻ സംസ്ഥാന അധ്യക്ഷ എന്നീ നിർണായക പദവികൾ ഇതിനകം തേടിയെത്തി. മുപ്പതോളം ബംഗാളി സിനിമകളിൽ അഭിനയിച്ച് ശ്രദ്ധ നേടിയ ലോക്കറ്റ് ചാറ്റർജി, തൃണമൂൽ കോൺഗ്രസിലൂടെയാണ് രാഷ്‌ടീയത്തിലേക്ക് കാലെടുത്ത് വെച്ചതെങ്കിലും, മമതയുടെ പാർട്ടി തനിക്ക് പറ്റിയ ഇടമില്ലെന്ന് തിരിച്ചറിഞ്ഞ് ബിജെപിയിൽ ചേരുകയായിരുന്നു. 2016ലെ നിയമസഭ തെരഞ്ഞെടുപ്പിൽ മയുരേശ്വർ മണ്ഡലത്തിൽ നിന്ന് പരാജയപ്പെട്ടെങ്കിലും, രാഷ്രീയ ജീവിതത്തിന് വിരാമമിടാതെ ബിജെപിക്ക് വേണ്ടി സംഘടനാ പ്രവർത്തനത്തിൽ സജീവമായി.

അധികാരത്തിന്റെ തണലിൽ അക്രമവും അരാജകത്വവും അഴിച്ചുവിടുന്ന തൃണമൂലിന്റെ ഗുണ്ടാഗിരിക്കെതിരെ ജനങ്ങളെ സംഘടിപ്പിച്ച് ബിജെപി പോർമുഖം തീർത്തപ്പോൾ, ദിലീപ് ഘോഷിനൊപ്പം മുൻനിരയിൽ തന്നെ ഉണ്ടായിരുന്നു ലോക്കറ്റ്. മഹിളാ മോർച്ച സംസ്ഥാന അധ്യക്ഷയായിരിക്കെ, നിരവധി ജനകീയ വിഷയങ്ങളിൽ ഇടപെട്ടാണ് ലോക്കറ്റ് ചാറ്റർജി ശ്രദ്ധയാകർഷിച്ചത്. ബംഗാളിലെ ഒരു മുൻനിര സിനിമ താരമായിരുന്നുവെന്ന് വിശ്വസിക്കാൻ പോലും പ്രയാസമാകുന്ന രീതിയിൽ മുഴുവൻ സമയ രാഷ്‌ട്രീയക്കാരിയായി വളരെ വേഗം ‘ലോക്കറ്റ് ദീദി’ രൂപാന്തരപ്പെട്ടു എന്നതാണ് വസ്തുത. ജനകീയ സമരങ്ങളിലെ അവരുടെ പങ്കാളിത്തം തന്നെയാണ് ഇതിന് പ്രധാനകാരണം. സമീപകാലത്ത് തൃണമൂൽ പ്രവർത്തകരുടെ അസഹിഷ്ണുതയ്‌ക്കും ആക്രമണത്തിനും ഏറ്റവും അധികം ഇരയായ വനിത നേതാവും ഒരുപക്ഷെ ഇവർ തന്നെയായിരിക്കും. നിയമസഭാ തെരഞ്ഞെടുപ്പിനിടെയും ലോക്കറ്റ് ചാറ്റർജിയുടെ വാഹനത്തിന് നേരെ നടന്ന ആക്രമണം തന്നെ ഉദാഹരണം.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജനപ്രീതിക്കൊപ്പം, മുന്നിൽ നിന്ന് പടനയിക്കുന്ന ഇത്തരം നേതാക്കളുടെ സാന്നിധ്യം തന്നെയാണ് വംഗനാട്ടിൽ ഒന്നുമില്ലായ്മയിൽ നിന്ന് ബിജെപിയെ അധികാരത്തിന്റെ വക്കിൽ എത്തിച്ചിരിക്കുന്നത്. മമത ബാനർജിയെ ‘മുറിവേറ്റ പെൺപുലി’ എന്ന് തൃണമൂലിന് വേണ്ടി പ്രചാരവേല നടത്തുന്നവർ വിശേഷിപ്പിക്കുമ്പോൾ, ബംഗാളിൽ ഓരോ വീട്ടിലും നിരവധി മുറിവേറ്റ പെൺപുലികൾ ഉണ്ടെന്നും, അവരുടെ ശൗര്യം എട്ടുഘട്ടമായി നടക്കുന്ന ജനവിധിയിൽ പ്രതിഫലിക്കും എന്നായിരുന്നു ലോക്കറ്റ് ചാറ്റർജിയുടെ മറുപടി.

മൂന്നരപതിറ്റാണ്ടോളം ചെങ്കൊടി പിടിച്ച് സർവ്വതും നഷ്ടപ്പെട്ട ഒരു ജനത സ്വന്തം അസ്തിത്വം വീണ്ടെടുക്കാൻ പൊരുതുമ്പോൾ, അവർക്ക് താങ്ങും തണലുമായി രംഗത്ത് വന്നത് തന്നെയാണ് ബംഗാളിലെ ബിജെപിയുടെ അവിശ്വസനീയമായ മുന്നേറ്റത്തിന് കാരണം. ചരിത്ര ജനവിധിക്കായി മെയ്‌ 2 വരെ കാത്തിരിക്കാം.

Tags: bjp-BENGALnational2021
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies