ന്യൂഡൽഹി: ലോക ഗുസ്തിരംഗത്ത് ഇന്ത്യൻ താരത്തിന് നേട്ടം. രവികുമാർ ദാഹിയയാണ് ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ സുവർണ്ണ നേട്ടം സ്വന്തമാക്കിയത്. ഇറാന്റെ അലിറേസാ നോസ്‌റാ തോലയെയാണ് രവി ദാഹിയ തോൽപ്പിച്ചത്. 57 കിലോഗ്രാം ഭാരവിഭാഗത്തിലാണ് 9-4 എന്ന സ്കോറിന് രവി ഇറാൻ താരത്തെ പരാജയപ്പെടുത്തിയത്.കസാഖിസ്താനിലെ അൽമാത്തിയിലാണ് മത്സരം നടന്നത്.
ലോക ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ നേട്ടം കൊയ്ത താരമാണ് രവി ദാഹിയ. ഇതോടെ ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ സ്വർണ്ണം നേടുന്ന മൂന്നാമത്തെ താരമായി രവി മാറി. യോഗേശ്വർ ദത്തും ബജരംഗ് പൂനിയയുമാണ് മുൻപ് ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ സ്വർണ്ണം നേടിയത്.















