ലണ്ടൻ: ഓൺലൈൻ ആയി വാങ്ങിയ സാധനങ്ങൾക്കൊപ്പം കിട്ടിയ വസ്തു കണ്ട് അമ്പരന്ന് വീട്ടുടമ. നിക്ക് ജെയിംസ് എന്ന 50 വയസ്സുകാരനാണ് തനിക്ക് പച്ചക്കറികൾക്കും പഴങ്ങൾക്കും ഒപ്പം ലഭിച്ച വസ്തു കണ്ട് ഞെട്ടിയത്. സാധനങ്ങൾക്കൊപ്പം ഉഗ്രൻ ആപ്പിൾ ഐഫോൺ ആണ് ് നിക്കിന് ലഭിച്ചത്.
ആപ്പിൾ ഉൾപ്പെടെയുള്ള പഴങ്ങൾക്കും, പച്ചക്കറികൾക്കുമാണ് അദ്ദേഹം അടുത്തുള്ള ചൈന ടെസ്കോ എന്ന സൂപ്പർ മാർക്കറ്റിൽ നിന്നും ഓൺലൈൻ ആയി ഓർഡർ നൽകിയത്. അര മണിക്കൂറിനുള്ളിൽ ഡെലിവറി ബോയ് സാധനങ്ങൾ എത്തിച്ചു. സാധനങ്ങൾ എടുത്തു വയ്ക്കുന്നതിനിടെ ആപ്പിൾ കൊണ്ടുവന്ന കവർ തുറന്നപ്പോഴാണ് നിക്ക് ഫോൺ കണ്ട് ഞെട്ടിയത്.
കവറിനുള്ളിലെ ആപ്പിൾ ഐ ഫോൺ എസ് ഇ കണ്ട നിക്ക് ഉടനെ സൂപ്പർമാർക്കറ്റുമായി ബന്ധപ്പെട്ടു. അപ്പോഴാണ് നിക്കിന് ശ്വാസം നേരെ വീണത്. ഓൺലൈൻ ആയി സാധനങ്ങൾ ഓർഡർ ചെയ്യുന്നവർക്കായി സുപ്പർമാർക്കറ്റ് നൽകുന്ന പ്രത്യേക സമ്മാന പദ്ധതിയുടെ ഭാഗമായാണ് നിക്കിന് ഐഫോൺ ലഭിച്ചത്. സമാന രീതിയിൽ 80 ഓളം ഓൺലൈൻ ഉപഭോക്താക്കൾക്ക് ഫോണുകൾ നൽകിയിട്ടുണ്ടെന്നും ചൈന ടെസ്കോ അറിയിച്ചു.
Comments